CRIME News എറണാകുളം

ഓപ്പറേഷൻ തൂഫാൻ: മരടിൽ 25 ഗ്രാമിലധികം എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശി ഡാൻസാഫ് പിടിയിൽ

BY:HABEEB IDAPALLY കൊച്ചി: ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ രാസലഹരി വേട്ട. 25.360 ഗ്രാം എം.ഡി.എം.എ.യുമായി (MDMA) മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് എറണാകുളം ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കൂടത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയിരുന്ന പ്രതി, ഇതിന്റെ മറവിലാണ് രാസലഹരി കച്ചവടം […]Read More

Health തിരുവനന്തപുരം

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും പ്രദർശിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒപി സമയവും വ്യക്തമാക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. താഴെത്തട്ടിലെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഒപി സമയത്ത് ഡോക്ടർമാർ ഉണ്ടാകാറില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നുമുള്ള പൊതുജന പരാതികളെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, അവരുടെ വിഭാഗം, രോഗികളെ പരിശോധിക്കുന്ന സമയം എന്നിവ വ്യക്തമായി […]Read More

CRIME News

മഞ്ചേരിയിൽ ഇരട്ട പോക്സോ കേസ്: രണ്ടാനച്ഛന് 120 വർഷം കഠിനതടവും പിഴയും വിധിച്ച്

മഞ്ചേരി: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛന് ആകെ 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് കേസിൽ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. രണ്ട് പോക്സോ കേസുകളിലായി 60 വർഷം വീതം കഠിനതടവാണ് പ്രതിക്ക് ലഭിച്ചത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ (ക്രൈം 725/25) 12 വയസ്സുകാരിയായ കുട്ടിയെ 2023 സെപ്റ്റംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ […]Read More

National News

ഇന്ത്യയുടെ കരുത്തുയർത്തി ‘ദിവ്യാസ്ത്ര എംകെ 3’ ചാവേർ ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ചാവേർ ഡ്രോൺ (ലോയിറ്ററിങ് മ്യുണിഷൻ) ‘ദിവ്യാസ്ത്ര എംകെ 3’ യുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള ചാവേർ ഡ്രോണാണിത്. AWA UAV (Kawa UAV) എന്ന ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ജെറ്റ് പ്രൊപ്പല്ലറുകളുടെ സഹായത്തോടെയാണ് […]Read More

News

തൃപ്പൂണിത്തുറയിൽ വർണാഭമായ അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷത്തിന് തുടക്കമായി

എറണാകുളം: തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തപ്പതാക ഉയർന്നതോടെ സംസ്ഥാനത്ത് പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വർണാഭമായ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈവിധ്യമാർന്ന കലാ-സാംസ്കാരിക രൂപങ്ങളും വാദ്യമേളങ്ങളും […]Read More

National News

ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയിൽ ചേരാൻ പ്രക്ഷോഭം

ശ്രീനഗർ: 2019-ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി പിൻവലിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ, പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ ഇന്ന് ഇന്ത്യയുടെ ഭാഗമാകാൻ തെരുവിൽ പ്രക്ഷോഭം നടത്തുമായിരുന്നുവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിക്ക് അപ്പുറത്തുള്ള നിലവിലെ അവസ്ഥ ആശങ്കാജനകവും സങ്കടകരവുമാണെന്ന് ഉമർ അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പരാമർശിച്ച അദ്ദേഹം, […]Read More

News തിരുവനന്തപുരം

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ഭാരവാഹികളായി രാജൻ വി. പൊഴിയൂർ (ചെയർമാൻ), അനീഷ് ലാലാജി (വൈസ് ചെയർമാൻ), ശ്രീലക്ഷ്മി ശരൺ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കമ്മിറ്റി ഭാരവാഹികൾ: രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയ […]Read More

National News

1947-ൽ നരേന്ദ്ര മോദിയോ പട്ടേലോ ഭരിച്ചിരുന്നെങ്കിൽ വിഭജനം നടക്കില്ലായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി

ലഖ്‌നൗ / സിദ്ധാർത്ഥ് നഗർ: 1947-ലെ ഇന്ത്യ-പാക് വിഭജനത്തിനും അതിനെത്തുടർന്നുണ്ടായ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും യഥാർത്ഥ ഉത്തരവാദി കോൺഗ്രസ് പാർട്ടിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ‘വിഭജന ഭീകരത സ്‌മരണ ദിന’ത്തോട് അനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നരേന്ദ്ര മോദിയെപ്പോലെ ദൃഢനിശ്ചയമുള്ള ഒരു നേതൃത്വമായിരുന്നു രാജ്യത്തെ നയിച്ചിരുന്നതെങ്കിൽ ഇന്ത്യയ്ക്ക് ഒരു തരത്തിലുമുള്ള നാശനഷ്ടങ്ങളോ വിഭജനമോ നേരിടേണ്ടി വരുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേൽ അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ ശിഥിലമാക്കാൻ […]Read More

New Delhi News

ഇന്ത്യൻ സൈന്യത്തിൽ അഗ്നിപഥ് വഴി ഗൂർഖാ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കണം: നേപ്പാളിൽ മുൻ സൈനികരുടെ

കാഠ്‌മണ്ഡു: ഇന്ത്യൻ സൈന്യത്തിലേക്ക് അഗ്നിപഥ് പദ്ധതി വഴി നേപ്പാളിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ വൻ പ്രതിഷേധം. മുൻ ഗൂർഖാ സൈനികരുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് നേപ്പാളിലെ പൊഖാറ തെരുവിൽ പ്രതിഷേധ പ്രകടനവും റാലിയും സംഘടിപ്പിച്ചത്. ഇന്ത്യൻ എക്‌സ്-സർവീസ് മെൻ ഗൂർഖാ ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ ജില്ലാ ഭരണകൂടം വഴി നേപ്പാൾ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിച്ചു. സ്വാതന്ത്ര്യാനന്തരം തുടർന്നുവന്നിരുന്ന ഗൂർഖാ റിക്രൂട്ട്‌മെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് 2019-ലാണ് താത്ക്കാലികമായി നിർത്തിവച്ചത്. […]Read More

Sports

മെസ്സി, അർജന്റീന ടീം സന്ദർശന വിവാദം: അവ്യക്തതകൾ പരിശോധിച്ചശേഷം അടിയന്തര നടപടിയെന്ന് കായിക

തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകളും സാമ്പത്തിക ആരോപണങ്ങളും വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. മെസ്സിയെ എത്തിക്കാൻ സ്വകാര്യ സ്പോൺസർ കമ്പനി തുക കൈമാറിയോ എന്നതിനേക്കാൾ ഉപരിയായി വിദേശ ടീമുകളെ ക്ഷണിക്കുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക ചട്ടങ്ങളും നിയമനടപടികളും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സർക്കാർ പ്രധാനമായും പരിശോധിക്കുന്നത്. പ്രധാന വിവരങ്ങൾ:Read More

Travancore Noble News