കോട്ടയം: മണ്ഡല -മകരവിളക്ക് ഉത്സവത്തിന് ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറന്നു . തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. കൊല്ലം ശക്തികുളങ്ങര കുന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേറ്റു. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാംപടി […]Read More
പിവി അൻവർ എം.എൽ.എ.യ്ക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നൽകിയ പരാതിയിൽ കറുകച്ചാൽ […]Read More
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് . പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്റെ വരവ്.Read More
