ചെന്നൈ: കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം. സായ് പല്ലവിക്ക് ലഭിച്ചത് 2021ലെ കലൈ മാമണി പുരസ്കാരമാണ്. ശ്വേതയ്ക്ക് നൽകുന്നത് 2023 ലെ കലൈമാമണി പുരസ്കാരം ആണ്. നടൻ എസ്.ജെ. സൂര്യ സംവിധായകൻ ലിംഗുസ്വാമി എന്നിവർ സായ് പല്ലവിക്ക് […]Read More
തിരുവനന്തപുരം: മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് […]Read More
“സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്,” മോഹന്‍ലാല്‍ മലയാളത്തിൽ പറഞ്ഞു, “ജയ് ഹിന്ദ്” എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. 71-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. പുരസ്കാര വിതരണ ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ച് സംസാരിച്ചു. ലാലേട്ടാ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ നൽകിയ സംഭാവനകളെക്കുറിച്ചും […]Read More
400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അത്തരത്തിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട ഒരു നടന്റെ ജന്മദിനമാണ് ഇന്ന്. മലയാളത്തിന്റെ കാരണവർ മധുവിന്റെ 92-ാം ജന്മദിനം. 1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. […]Read More
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും വീട്ടിലെത്തി പരിശോധന നടത്തുന്നു. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. ഷാജഹാന് വീട്ടിലുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് […]Read More
എറണാകുളം: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിൻ്റെയും ദുല്‍ഖര്‍ സല്‍മാൻ്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെത്തിച്ച് നികുതിവെട്ടിപ്പു നടത്തുന്ന സംഭവത്തിൽ, രാജ്യ വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നും ഖൂറിൻ്റെ ഭാഗമായാണ് കേരളത്തിലും കസ്റ്റംസിൻ്റെ വ്യാപക പരിശോധന. കേരളാ ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസിൻ്റെ ചുമതലയുള്ള കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. പൃഥിരാജിൻ്റെ തേവരയിലെ വീട്ടിലും ദുൽഖർ സൽമാൻ്റെ ഇളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘത്തിൻ്റെ പരിശോധന തുടരുകയാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൃഥ്വിരാജിൻ്റെ തിരുവനന്തപുരത്തെ […]Read More
പപന്തളം : ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ചടങ്ങിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അണ്ണാമലൈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നാസ്തിക ഡ്രാമാചാര്യന്‍ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ ആരോപിച്ചു. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് […]Read More
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.Read More
ന്യൂഡല്‍ഹി : നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടി നിരക്കിലെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നിരക്കിലെ ഇളവ് സാധാരണക്കാർക്ക് വൻതോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും യുവാക്കള്‍ക്കും കർഷകർക്കും മധ്യവർഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ സാധിക്കുമെന്നും ദൈനംദിന […]Read More
