നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ”ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്”ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ […]Read More
നീലഗിരി ജില്ലയിൽ നാളെ 02/04/2025 ഹർത്താൽ ഇ- പാസ് പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ഗൂഡല്ലൂരിലെ ഭൂ പ്രശ്നം, ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തുടങ്ങി 13 പ്രശ്നങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ വരരുതെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു… ഗൂഡല്ലൂർ/ ഊട്ടി യാത്രകൾ പരമാവധി ഒഴിവാക്കുക.അത്യാവശ്യമുള്ള യാത്രക്കാർ ഭക്ഷണം, വെള്ളം എന്നിവ കൂടെ കരുതുകRead More
എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ.എൽ.എം. വിദ്യാർത്ഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ […]Read More
ജലവിതരണം മുടങ്ങുന്നത് 02-04-2025 മുതൽ 04 – 04 – 2025 വരേ തിരുവനന്തപുരം വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള […]Read More
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലില്‍ എക്സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .Read More
കോഴിക്കോട്:ഒറ്റഗോൾ ജയത്തോടെ ഗോകുലം കേരള കിരീട പ്രതീക്ഷ നിലനിർത്തി.ഐ ലീഗ് ഫുട്ബോളിൽ തബീ സോ ബ്രൗൺ നേടിയ ഗോളിൽ ശ്രീനിധി ഡെക്കാണെ തോൽപ്പിച്ചു. 21 കളിയിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്സും ഇന്റർ കാശിയും 2-2 സമനിലയാലായി. ചർച്ചിൽ 39 പോയിന്റോടെ ഒന്നാമതാണ്. ഒരു കളിയാണ് എല്ലാ ടീമിനും ബാക്കിയുള്ളത്. ഏപ്രിൽ നാലിന് ഗോകുലം ഡെമ്പോ ഗോവയെ നേരിടും. ആറിന് ചർച്ചിൽ റിയൽ കാശ്മീരുമായും ഏറ്റുമുട്ടും. ജയിച്ചാൽ ചർച്ചിൽ ജേതാക്കളാകും. ഗോകുലത്തിന് ജയിച്ചാൽ മാത്രം […]Read More
തിരുവനന്തപുരം:കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമണോത്സുകതയും ശാസ്ത്രീയമായി ഇല്ലാതാക്കാനുള്ള സമഗ്ര കർമപദ്ധതിക്ക് രൂപംകൊടുത്ത് സർക്കാർ. സ്കൂളിലും, കോളേജിലും,നാട്ടിലും, വീട്ടിലും ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കി യുവതയ്ക്ക് കാവലാകാനുള്ള പദ്ധതിക്ക് തുടക്കമാകും. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർധിച്ച് വരുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ തിങ്ക് ടാങ്ക് രൂപീകരിച്ചു.പ്രത്യേ നയങ്ങൾ,പ്രശ്നങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരു കൂട്ടം വിദഗ്ധരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആശയക്കൂട്ടമാണ് തിങ്ക് താങ്ക്. എയർപോർട്ടിലും, സീ പോർട്ടിലും ലഹരിക്കെ തിരെ പരിശോധന […]Read More
എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും, മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്ബുക്കിൽ കുറിച്ചു. സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ സ്ഥിരീകരിച്ചു. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് […]Read More
വിവാദങ്ങൾക്കിടയിൽ എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ കുടുംബത്തോടൊപ്പം ചിത്രം കണ്ടതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തു എന്നതുകൊണ്ട് ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്ക് സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പൗരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി […]Read More
