തിരുവനന്തപുരം : സർക്കാർ ജോലി കിട്ടിയതിനു ശേഷവും അതു മറച്ചു വെച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സർവ്വസിൽ തുടരാൻ അനുവദിക്കുന്നത് നീതിയല്ലെന്നും അവരെ ഉടനടി സർവ്വീസിൽ നിന്നു പുറത്താക്കണമെന്നും ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു. സംസ്ഥാന ധന വകുപ്പിൻ്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും സർക്കാർ നടപടി എടുക്കാൻ മടിക്കുന്നത് […]Read More
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയുമുണ്ട്. നടന്റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് […]Read More
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം […]Read More
2025 സാമ്പത്തിക വർഷം 1500 കോടി രൂപയുടെ പ്രീമിയമാണ് ലക്ഷ്യമിടുന്നത്. കൊച്ചി: ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് ആയിരം പുതിയ ഏജൻറ്റുമാരെ നിയമിക്കുന്നു. നിലവിൽ 53,000 ഏജന്റുമാരും 60 ശാഖകളുമുള്ള കമ്പനി ഇരിങ്ങാലക്കുടയിലും തലശേരിയിലും പുതിയ ശാഖകൾ തുറക്കുമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ ഇൻഷ്വറൻസ് മേഖലയിൽ 72 ശതമാനം വിപണി വിഹിതമുണ്ടെന്നും അഞ്ചു […]Read More
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെ ആദിവാസി സെറ്റിൽമെന്റിൽനിന്ന് പ്രദേശവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.Read More
ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് ഗാസ സിവിൾ ഡിഫെൻസ് വക്താവ് മഹ്മൂദ് ബാസൽ. മഴക്കാലം ആരംഭിച്ചതോടെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ക്യാമ്പുകളിലെല്ലാം വെള്ളം കയറി. കുളങ്ങളിലടക്കം ജലനിരപ്പ് അതിവേഗം ഉയരുന്നതു് കൂടുതൽ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ കൊന്നൊടുക്കിയത് 44,235 പേരെയാണ്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു. :Read More
പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളെജിലെ വിദ്യാർഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ജന മധു,അലീന ദിലീപ്,എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.Read More
തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. […]Read More
സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണ്. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇത് ബോധപൂർവ്വമായ നടപടിയാണ്. പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ തന്നെയാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം […]Read More
ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. 15 ദിനരാത്രങ്ങൾ ഗുരുവായൂരിൽ സംഗീതസാന്ദ്രമാകും. ഒരുവർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന സുവർണ ജൂബിലി ആഘോഷ പരിപാടി കളാന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനംRead More
