തിരുവനനന്തപുരം: അന്തരിച്ച മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. തിങ്കൾ രാത്രി മുതൽ പൊതുദർശനം ആരംഭിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 3.20നായിരുന്നു വി .എസ് അച്യുതാനന്ദൻ അന്തരിച്ചത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു.Read More
വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വാക്ക് വി എസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങി അലിഞ്ഞിറങ്ങിയത് മലയാളിയുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്കാണ്. ഒരു കാലത്തും വി എസിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടേയില്ല. ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ചിരുന്ന കണിശതയുള്ള നിലപാടുകൾ മലയാളി മനസിനെ അത്രയേറെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാൻ. ആരുടേയും മുഖം നോക്കാതെ നേര് എന്ന് തനിക്കു തോന്നിയതിനെ നെറിയോടെ വിളിച്ചു പറഞ്ഞ മറ്റൊരു നേതാവ് ഉണ്ടോ എന്നതും സംശയമാണ്. ആ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ, എത്ര ഉന്നതൻ്റേയും […]Read More
ന്യൂഡല്ഹി: രാജ്യസഭാംഗമായി സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര് അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രശംസിച്ചു. അക്രമ രാഷ്ട്രീയത്തില് ഇരുകാലുകളും നഷ്ടമായെങ്കിലും പ്രതിബദ്ധതയോടെ അദ്ദേഹം രാഷ്ട്രസേവനം നടത്തിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിരമിച്ച അധ്യാപകനായ അദ്ദേഹം തന്റെ ജീവിതം പൊതുപ്രവര്ത്തനത്തിന് വേണ്ടി നീക്കി വച്ചു. സമാധാനത്തിനും ദേശീയ പ്രതിബദ്ധതയ്ക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. എല്ലാവര്ക്കും പ്രചോദനകരമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സദാനനന്ദനെ നാമനിര്ദ്ദേശം ചെയ്ത […]Read More
സ്കൂള് സമയമാറ്റത്തില് സര്ക്കാര് പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്ക്ക് സര്ക്കാര് അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്കുട്ടി. സമയമാറ്റത്തില് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള് സമയമാറ്റം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള് സമ്മര്ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള് നടപ്പാക്കാന് കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില് അടക്കം ഏഴുമണിക്ക് […]Read More
ആലുവയിലെ ലോഡ്ജില് കൊല്ലം സ്വദേശിനിയായ യുവതിയെ കഴുത്തില് ഷോള് മുറുക്കി കൊലപ്പെടുത്തി. കുണ്ടറ സ്വദേശിനി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്സുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലനടത്തിയ ശേഷം ഇയാള് തന്റെ സുഹൃത്തുക്കളെ വീഡിയോ കോള് മുഖേനെ കാര്യങ്ങള് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അര്ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്. ആലുവ നഗരത്തിലെ തോട്ടുങ്ങല് എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജില് ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. […]Read More
തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് […]Read More
തിരുവനന്തപുരം ‘മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ ‘ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ശില്പശാല ഏറെ ശ്രദ്ധേയമായി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡണ്ട് എപി ജിനൻ അധ്യക്ഷനായി. സംസ്ഥാന,ജില്ലാ നേതാക്കളായ തെക്കൻ സ്റ്റാർ ബാദുഷ അബൂബക്കർ , ഷീബ സൂര്യ, സുനിൽദത്ത് സുകുമാരൻ ,അനിൽ രഘവൻ […]Read More
ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തു കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് സതീഷിനെതിരെ പൊലീസ് […]Read More
അനധികൃത മതപരിവർത്തന റാക്കറ്റിനെയും ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 പേരെ അറസ്റ്റ് ചെയ്തതായും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. 33 ഉം 18 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ കാണാതായതായി മാർച്ചിൽ ആഗ്രയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മതപരിവർത്തനത്തിന് നിർബന്ധിതരായി ഇവരെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സഹോദരിമാരിൽ ഒരാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എകെ 47 തോക്ക് പിടിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഇട്ടിരുന്നുവെന്ന് അവർ പറഞ്ഞു. “ലവ് ജിഹാദിലും […]Read More
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഏകദേശം 4-5 ജെറ്റുകൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം, രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തലിന് വ്യാപാര ബോഗി ഉപയോഗിച്ച് താൻ മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ ചില റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളുമായുള്ള അത്താഴവിരുന്നിൽ ഈ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ്, ജെറ്റുകൾ ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് വ്യക്തമാക്കിയില്ല. “വാസ്തവത്തിൽ, വിമാനങ്ങൾ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. നാലോ അഞ്ചോ, പക്ഷേ അഞ്ച് ജെറ്റുകൾ യഥാർത്ഥത്തിൽ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു,” […]Read More