തിരുവനന്തപുരം :- ആദ്യകാല ചലച്ചിത്ര അഭിനേത്രി കോമള മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96)അന്തരിച്ചു.നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ […]Read More
പത്തനംതിട്ട:ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.പ്രതിദിന ബുക്കിങ് 70,000 ആയി ക്രമീകരിച്ചു. ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കും.ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.Read More
തിരുവനന്തപുരം:കണ്ണൂർ മാലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കിടയിൽ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് ചികിത്സയിൽ കഴിയവേ മരിച്ച വിദ്യാർഥി ആദർശിന്റെ കുടംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.Read More
ശ്രീനഗർ:ആറ് വർഷത്തെ ഇടവേളയുക്കുശേഷം ജമ്മു കാശ്മീരിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നയിക്കുന്ന മന്ത്രിസഭയിൽ മൊത്തം ആറു പേരാണ്. ബിജെപി സംസ്ഥാനപ്രസിഡന്റ് രവീന്ദ്രർ റൈനയെ പരാജയപ്പെടുത്തിയ സുരീന്ദർ സിങ് ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കി.ജമ്മു മേഖലയിൽ നിന്നും കാശ്മീർ മേഖലയിൽ നിന്ന് മൂന്ന് അംഗം വീതമുണ്ട്. സക്കീന ഇട്ടൂ മന്ത്രിസഭയിലെ ഏക വനിതയായി.ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുന്നതുവരെ അധികാരം കയ്യാളി ല്ലെന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നില്ല. 90 അംഗ സഭയിൽ […]Read More
ന്യൂഡൽഹി:വായു മലിനീകരണം രൂക്ഷമാക്കുന്ന “വൈക്കോൾ കത്തിക്കൽ “തടയാത്ത ഹരിയാന,പഞ്ചാബ് സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ 23 ന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. വൈക്കോൽ കത്തിക്കൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് 2021ൽ നിർദ്ദേശം നൽകിയിരുന്നു. ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.Read More
പാലക്കാട് സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം വന്നു. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.Read More
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ (17/10/2024) വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. […]Read More
പിവി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കേസ്. ഷാജന്‍സ് സ്കറിയ നല്കിയ പരാതിയില്‍ എരുമേലി പൊലീസാണ് കേസ് എടുത്തത്. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണു കേസ്. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് വാര്‍ത്തകള്‍ എഡിറ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം ഇത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്.Read More
തിരുവനന്തപുരം:നവരാത്രി പൂജകളിൽ പങ്കെടുക്കാൻ പത്മനാഭപുരത്തു നിന്നെത്തിച്ച വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. ഒമ്പത് ദിവസത്തെ പൂജകൾക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷമാണ് സരസ്വതി ദേവി, വേളിമല കുമാര സ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങൾ മടക്ക യാത്ര ആരംഭിച്ചതു്. ബുധനാഴ്ച പത്മനാഭപുരത്തെത്തുന്ന വിഗ്രഹങ്ങൾ മാതൃ ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ചൊവ്വാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിൽ നിന്ന് തേവാരക്കെട്ട് സരസ്വതി ദേവിയെയും, ആര്യശാലയിൽ നിന്നും കുമാരസ്വാമിയേയും, ചെന്തിട്ട ക്ഷേത്രത്തിൽ നിന്നും മുന്നൂറ്റി നങ്കയെയും പല്ലക്കിൽ എഴുന്നള്ളിച്ച് കിള്ളിപ്പാലത്ത് മൂന്നു വിഗ്രഹങ്ങളും സംഗമിച്ചു. കേരള-തമിഴ്നാട് […]Read More
ന്യൂഡൽഹി:വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബർ 23 ന് വോട്ടെണ്ണും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും,റായ് ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎൽഎ യായിരുന്ന കെ രാധാകൃഷ്ണനും, പാലക്കാട് എംഎൽഎ യായിരുന്ന ഷാഫി പറമ്പിലും പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്ന് സ്ഥലത്തും കോൺഗ്രസിന്റെ സ്ഥാനാർഥികളായി പ്രിയങ്കാ ഗാന്ധിയും, […]Read More
