സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട,് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ എട്ടു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറത്തും കണ്ണൂരൂം നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് […]Read More
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്പോട്ട് ബുക്കിംഗിനായി തെരുവിൽ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡ് നൽകുന്നത്. വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് […]Read More
ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം കാനഡയുമായുള്ള നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം നൽകി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്ത്യ തിങ്കളാഴ്ച പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ ‘താൽപ്പര്യമുള്ള […]Read More
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയടക്കം വിദേശ മൃഗശാലയിൽ നിന്ന് മൂന്നു ജോഡി സീബ്രകളെയും, രണ്ടു ജോടി ജിറാഫിനെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ഇവിടത്തെ സീതയെന്ന സീബ്ര 2017 ലും,മൈസൂരു മൃഗശാലയിൽ നിന്നെത്തിച്ച രാജയെന്ന ജിറാഫ് 2013ലും ചത്തിരുന്നു. ദീർഘനാളത്തെ പരിശ്രമഫലമായാണ് പുതിയവയെ എത്തിക്കാൻ നടപടി ആരംഭിച്ചതു്. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ കൊണ്ടുവരാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രായാധിക്യത്താലും രോഗങ്ങൾ ബാധിച്ചും മൃഗങ്ങൾ ചത്തുപോകുന്നതിനാൽ കൂടുതൽ ശ്രദ്ധാപൂർവം പ്രജനനം നടത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.Read More
എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയിൽ; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ്എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെൻമേരിസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട […]Read More
മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന് ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ […]Read More
മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത് നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടൻ ബാലയെ അറസ്റ്റ് ചെയ്തത് എറണാകുളം കടവന്ത്ര പോലീസ് ആണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി. ശാരീരികമായി തന്നെ പലപ്പോഴും ഉപദ്രവിച്ചു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലപ്പോഴും അപമാനിക്കാൻ […]Read More
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി. നാലു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധത്തിൽ തകർന്ന ഉക്രെയ്ൻ നഗരത്തിലെ നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന കുട്ടിയുടെ എണ്ണഛായാചിത്രം സെലൻസ്കി മാർപാപ്പയ്ക്ക് സമ്മാനിച്ചു. “സമാധാനം ദുർബലമായ പൂവാണ് “എന്ന് എഴുതിയ ഫലകമാണ് മാർപാപ്പ തിരികെ സമ്മാനിച്ചത്.ഉക്രെയ്ൻ ഗ്രീക്ക് കാതലിക്ക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകുമായി മാർപാപ്പ […]Read More
പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കാൻ ഇത്തവണ പന്തളത്തു നിന്ന് ഋഷികേശും വൈഷ്ണവിയും മല കയറും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമയുടെയും ഗിരീഷ് വിക്രമിന്റെയും മകനാണ് ഋഷികേശ്.ശബരിമല മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയാണ് മാളികപ്പുറം മേൽ ശാന്തിയെ നറുക്കെടുക്കുക. ഒക്ടോബർ 16 ന് കൊട്ടാരം […]Read More
