തിരുവനന്തപുരം:വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരുവയസു മുതൽ നാലുവയസു വരെയുള്ള കുട്ടികൾക്കായി ബേബി സീറ്റു വേണം. ഇത് പിറകിലായിരിക്കണം.കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാൻ അനുവദിക്കില്ല. ഒരുവയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടിയുടെ മുഖം നെഞ്ചോട് ചേർത്ത് പിടിക്കുകയും വേണം. ഇവർ പിൻസീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. നാലുമുതൽ 14 വയസുവരെയുള്ള 135 സെന്റീമീറ്റർ താഴെ ഉയരമുള്ള കുട്ടികൾ വാഹനങ്ങളിൽ പ്രത്യേക കുഷ്യൻ സംവിധാനത്തിൽ സുരക്ഷ ബെൽറ്റ് […]Read More
സ്റ്റോക്ഹോം:നിർമിത ബുദ്ധി (എഐ)യുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ ഹോപ് ഫീൽഡും (91), ബ്രിട്ടീഷ്- കനേഡിയൻ കംപ്യൂട്ടർ വിദഗ്ധൻ ജെഫ്രി ഇ ഹിന്റണും (76) ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ പങ്കിട്ടു. നിർമിത ബുദ്ധിയുടെ തലച്ചോറ് എന്ന വിശേഷണമുള്ള ജെഫ്രി ഹിന്റൺ, നിർമ്മിത ബുദ്ധിയിലൂടെ മനുഷ്യരെ മറികടക്കാൻ കഴിയുന്ന യന്ത്രങ്ങളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയാണ 2023 ൽ ആഗോള സേർച്ച് എൻജിൻ ഭീമൻ ഗൂഗിളിൽനിന്നും രാജിവച്ചത്. നിർമിത ബുദ്ധിയുടെ അടിസ്ഥാനമായ മെഷീൻ ലേണിങ് […]Read More
കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് എന്ന മതപ്രഭാഷകനായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നത് ശരീഅത്ത് നിയമം തെറ്റാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നൗഷാദ് അഹ്സനി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തിലൂടെ തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടായി എന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നല്കിയ പരാതിയിൽ കുന്നംമംഗലം പോലീസ് കേസ് […]Read More
തിരുവനന്തപുരം: ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്നും വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടിയെന്നും അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് […]Read More
നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന […]Read More
തിരുവനന്തപുരം:ഇരുപത്തഞ്ചു കോടിരൂപ ഒന്നാം സമ്മാനമുള്ള തിരുവോണം നറുക്കെടുപ്പ് ബുധനാഴ്ച. നാളെ പകൽ ഒന്നരയ്ക്ക് ഗോർക്കി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. പൂജാ ബമ്പർ ടിക്കറ്റും പ്രകാശിപ്പിക്കും. ബമ്പർ ടിക്കറ്റ് വിൽപന 70 ലക്ഷത്തിലെത്തി. 80 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചതു്. 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനം ലഭിക്കും. 500 രൂപയാണ് അവസാനത്തെ സമ്മാനം. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. 12,78,720 […]Read More
കൊച്ചി:ബോൾഗാട്ടി പാലസിൽ പ്രമുഖ ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. 21 ഐ ഫോണുകളുടക്കം നഷ്ടമായതായി മുളവുകാട് പൊലീസിനാണ് പരാതി ലഭിച്ചതു്. സംഗീത പരിപാടിക്കിടെ കഞ്ചാവുമായി നാലു പേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൽ റിജു,ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നിട് ജാമ്യത്തിൽ വിട്ടു.ആറായിരത്തോളംപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മന:പൂർവം തിക്കും […]Read More
തിരുവനന്തപുരം:സിനിമ നിർമ്മാതാവ് പി വി ഗംഗാധരൻ ചലച്ചിത്ര പുരസ്കാരം നടി മേനക സുരേഷിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം അഭിജിത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാറിനും നൽകും. വയലാർ രാമവർമ്മ സാംസ്കാരിക വേദി ബുധനാഴ്ച വൈകിട്ട് 4.30 ന് പ്രസ് ക്ലബ്ബിൽ നടത്തുന്ന പി വി ഗംഗാധരൻ ഒന്നാം ചരമവാർഷിക സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.Read More
തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ.എഞ്ചീനീയറിങ് കോളെജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. നിരവധി ബ്രാഞ്ചുകളിൽ ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടരുടെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നാളെ രാവിലെ 10 ന് കോളേജിൽ ഹാജരാകണം.Read More
ദുബായ്:വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറിന് 124 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് 19.2 ഓവറിൽ ജയം നേടി. നാത് സ്കീവർ ബ്രുന്റ് 36 പന്തിൽ 48 റണ്ണുമായി പുറത്താകാതെ നിന്നു. ആറ് ഫോറും പറത്തി. ഓപ്പണർ ഡാനിയേല്ലെ വ്യാത് ഹോഡ്ജ് 43 പന്തിൽ 43 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ 39 പന്തിൽ 42 റണ്ണടിച്ച ക്യാപ്റ്റൻ […]Read More
