സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കരിപ്പൂരിലെ സ്വർണ കടത്തിൻ്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർത്ഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 87 […]Read More
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. കൈപിടിച്ച് വലിച്ചാലും കാല്പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന് തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്വര് പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
വാഷിങ്ടൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽ മോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ ദൗത്യത്തിന് തുടക്കം. ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ഫ്രീഡവുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്ര തിരിച്ചു. പേടകത്തിൽ 2025 ഫെബ്രുവരിയിലാകും ഇരുവരും ഭൂമിയിലേക്ക് മടങ്ങുക. നാസയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവ് എന്നീ ശാസ്ത്രജ്ഞരാണ് പേടകത്തിലുള്ളത്.ഭ്രമണപഥത്തിലെത്തിയ ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.അഞ്ചു മാസത്തിനുശേഷം മടങ്ങുമ്പോൾ സുനിതയെയും, ബുച്ച് […]Read More
കാഠ്മണ്ഡു:നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ളവരാണ്. 59 പേരെ കാണാതായി. 322 വീടുകളും 16 പാലങ്ങളും നിരവധി റോഡുകളും തകർന്നു. മോശം കാലാവസ്ഥ റോഡ് – വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ നേപ്പാളിലെമ്പാടും കനത്ത നാശനഷ്ടമാണ് വിതച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യത്തിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കെ പി ശർമ […]Read More
ന്യൂഡൽഹി:രാജ്യാന്തര വേദിയിൽ നാണം കെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയും 12 അംഗ ഭരണസമിതി അംഗങ്ങളും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു. സിഇഒ രഘുറാം അയ്യരുടെ നിയമനം ആയുധമാക്കിയുള്ള ഏറ്റുമുട്ടൽ എല്ലാ സീമകളും ലംഘിച്ചതോടെയാണ് ഐഒസിയുടെ ഇടപെടൽ. ഉഷ ഏകാധിപതിയും ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്തയാ ളാണെന്നും വിശദീകരിച്ച് ഭരണസമിതി അംഗങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ആൻഡ് ഗവേണൻസ് തലവൻ ജെറോം പോയ്വിക്ക് കത്തയച്ചു. പുതിയ […]Read More
പിവി അൻവർ എം.എൽ.എ.യ്ക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല് നൽകിയ പരാതിയിൽ കറുകച്ചാൽ […]Read More
ബെയ്റൂട്ട്:ഇസ്രയേൽ ആക്രമണത്തിൽ ലബനൻ സായുധസംഘം ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസറുള്ള (64) കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ലബനൻ തലസ്ഥാനം ബെയ്റൂട്ടിലെ ദഹിയേയിൽ ഹിസ്ബുള്ള ആസ്ഥാനത്തേക്ക് നടത്തിയ വ്യോമാക്രമണത്തിൽ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലബനനും പലസ്തീനും വേണ്ടിയുള്ള വിശുദ്ധ യുദ്ധം തുടരുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. നസറുള്ള യുടെ വധത്തോടെ ഹിസ്ബുള്ളയുടെ പ്രധാന നേതാക്കളെല്ലാം കൊല്ലെപ്പെട്ടെന്നും എന്നാൽ ആക്രമണം അവസാനിക്കുന്നില്ലെന്നും ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനും പിന്തുടരലിനും ഒടുവിലാണ് […]Read More
മുംബൈ:ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. ഐപിഎല്ലിൽ മിന്നിയ പേസർ മായങ്ക് യാദവാണ് പുതുമുഖം. ഒക്ടോബർ 6, 9, 12 തീയതികളിലാണ് മത്സരം. ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, അർഷ് ദീപ് സിങ്, ഹർഷിത് റാണ, […]Read More
ചെന്നൈ:തമിഴ്നാട് ഹൊസൂരിൽ ടാറ്റയുടെ ഇലക്ട്രോണിക് നിർമ്മാണ യൂണിറ്റിൽ ഉണ്ടായ വൻതീപിടിത്തത്തിൽ വ്യാപകനഷ്ടം. നാഗമംഗലം ഉദാനപ്പള്ളിയിലെ നിർമ്മാണ ശാലയിൽ പുലർച്ചെ 5.30 നാണ് അപകടമുണ്ടായതു്. സംഭവസമയത്ത് 1500 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. മൊബൈൽ ഫോൺ സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് തീപിടിത്തം ആരംഭിച്ചതു്. ശ്വാസതടസ്സം നേരിട്ട മൂന്നു തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രിച്ചു.Read More
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More
