സ്വർണവില ഇന്ന് പവന് 1400 രൂപ കുറഞ്ഞു. ഇന്നലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുതിച്ചുയർന്ന വിപണിയിൽ ഇന്ന് 1400 രൂപയുടെ കുറവാണ് ഉണ്ടായത്. 2840 രൂപയായിരുന്നു ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,920 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.പണിക്കൂലി, ജിഎസ്ടി, ഹോള് മാര്ക്കിങ് […]Read More
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു വ്യത്യസ്ത വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 425000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ശിക്ഷാവിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധി പ്രഖ്യാപനത്തിനായി ചെന്താമരയെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറഞ്ഞത്. നെന്മാറ […]Read More
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് സ്പോൺസർ ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ നാളെ കോടതിയില് ഹാജരാക്കും. ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എസ്ഐടി അറിയിച്ചു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്ഐടി നിലവിൽ […]Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായി സൂചന. പോറ്റിയുൻ്റെ തിരുവനന്തപുരം കിളിമാനൂരിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് 12ന് ആണ് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പോറ്റിയുൻ്റെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു […]Read More
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശത്തിൽ പ്രതികരണവുമായി ഇന്ത്യ. ഇക്കാര്യത്തിൽ ഇരുനേതാക്കളും തമ്മിൽ ഒരു സംഭാഷണവും ഇതുവരെ നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇതുതള്ളി കൊണ്ട് ഇന്ത്യ രംഗത്തെത്തിയത്. നേരത്തെ, ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ രാജ്യത്തെ ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ നയിക്കുന്നത് രാജ്യതാത്പര്യമാണ്. […]Read More
ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഐഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സി എസ് സുജാത അടക്കം നേതാക്കളാണ് സുധാകരനെ സന്ദർശിക്കുന്നത്. സൈബർ ആക്രമണത്തിലെ പാർട്ടി നടപടി സുധാകരനെ നേരിട്ട് അറിയിക്കാനാണ് നീക്കം. സുധാകരൻ രോക്ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കുന്നത്. 19-ന് വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്.Read More
തിരുവനന്തപുരം കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു : കേരളാ കോൺഗ്രസ് (ബി) നേതാക്കളായ , ഹരി ഉണ്ണിപ്പള്ളി, . ജിജോ മൂഴയിൽ, .മനോജ് മഞ്ചേരി, . പ്രസാദ് വരിക്ക നെല്ലിക്കൽ, .വേണു വേങ്ങയ്ക്കൽ, അമൽ പി.എസ്. തുടങ്ങിയവർ തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാന മന്ദിരത്തിൽ . ജോർജ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് . രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച് ബി.ജെ പി യിൽ […]Read More
കീവ്: റഷ്യയുടെ ശക്തമായ ബോംബാക്രമണത്തിൽ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും 50 ഓളം രോഗികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം കുറഞ്ഞുവരുന്നതിനിടയിലാണ് ഈ ആക്രമണം. യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ടോമാഹോക്ക് മിസൈലുകൾ ആവശ്യപ്പെടാൻ ഒരുങ്ങവെയാണ് റഷ്യയുടെ കനത്ത ആക്രമണം. യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടി പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഈ ആക്രമണം. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 17, 18 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും […]Read More
ശ്രീനഗർ: പാകിസ്ഥാൻ ഭീകരാക്രമണം തുടരുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈന്യത്തിൻ്റെ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ മനോജ് കുമാർ കത്യാർ. ഓപ്പറേഷൻ സിന്ദൂറിൽ നശിപ്പിക്കപ്പെട്ട വ്യോമതാവളങ്ങളുടേയും സൈനിക പോസ്റ്റുകളുടേയും എണ്ണത്തേക്കാൾ വലുതായിരിക്കും ഇന്ത്യയുടെ അടുത്ത ആക്രമണത്തിലെ നഷ്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. “പാകിസ്ഥാൻ്റെ ചിന്താഗതിയിൽ മാറ്റം വന്നില്ലെങ്കിൽ നമ്മള് ഒരിക്കൽ സ്വീകരിച്ച നടപടികൾ തന്നെ വീണ്ടും സ്വീകരിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഞങ്ങൾ അവരുടെ വ്യോമതാവളങ്ങളും പോസ്റ്റുകളും നശിപ്പിച്ചു. ഇത്തവണ നമ്മൾ എന്ത് നടപടി സ്വീകരിച്ചാലും […]Read More