ഫ്ലോറിഡ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ വ്യോമസേനാഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ളയും സംഘവും വിവിധ പരീക്ഷണങ്ങളിലേക്ക് കടന്നു. നിലയത്തിലെ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടാൻ രണ്ടു ദിവസമെടുക്കും. അതിനാൽ കൂടുതൽ സമയം വിശ്രമം അനുവദിക്കും. ശുക്ലയുടെയും ഒപ്പമെത്തിയ ടിബോർ കാപു, സാവോസ് യു വിസ്നിവ്സ്കി എന്നിവരുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്.ആക്സിയം – 4 ദൗത്യ കമാൻഡറായ പെഗ്ഗി വിട്സന്റെ ആറാമത്തേതും.ആദ്യദിനത്തിൽ നിലയവും ജീവിതരീതിയും ഇവർക്ക് പരിചയപ്പെടുത്തി. 31 രാജ്യങ്ങൾക്കുവേണ്ടി 60 പരീക്ഷണങ്ങൾ ഇവർ നടത്തും. ജൂലൈ 3 ന് കേരളത്തിലേതടക്കമുള്ള […]Read More
തിരുവനന്തപുരം:പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഐഎം മുതിർന്ന നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജി സുധാകരൻ,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വെള്ളിയാഴ്ച ആശുപത്രിയിലെത്തി.Read More
ന്യൂ ഡൽഹി: റഷ്യൻ പര്യടനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ലോക്സഭാ എംപി ശശി തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്. തുടർച്ചയായുള്ള മോദി സ്തുതിയിൽ പാർട്ടി ഹൈക്കമാന്റിലടക്കം കടുത്ത അതൃപ്തി നിലനിൽക്കെയാണ് റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിലെത്തിയിരിക്കുന്നത്. മോദി സ്തുതിയിൽ തരൂരിനെ ഇത്തരത്തിൽ കയറൂരി വിടരുതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കെ കോൺഗ്രസ് നേതൃത്വം ഉടൻതന്നെ തരൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.Read More
തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ് ഉള്ളില്‍ കുടുങ്ങിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേർ മരിച്ചു. സ്ലാബിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ഫയര്‍ ഫോഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 17 പേർ […]Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പാലക്കാട് സ്കൂളുകൾക്ക് മാത്രമാണ് അവധി. മലപ്പുറത്ത് നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. ഇന്ന് വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
തൃശൂര്‍: എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു ദത്ത്.Read More
.തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ.വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിച്ചുവരികയാണ് വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം..Read More
കൊച്ചി: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ജമാ അത്തെ-യുഡിഎഫ് ധാരണയുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോലും വിജയിച്ചത് ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണെന്ന് .സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്ന് പറയുന്ന രാഹുല്‍ ഗാന്ധി പോലും വിജയിച്ചത് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വോട്ട് വാങ്ങിയാണ്. ഇത് ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ലെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി.വര്‍ഗീയ […]Read More
ന്യൂഡൽഹി: . പാകിസ്ഥാൻ ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നയാൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ നാവിക ആസ്ഥാനത്ത് നിയമിതനായ ഒരു സിവിലിയൻ ജീവനക്കാരനെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഹരിയാനയിലെ റെവാരിയിലെ പുൻസികയിൽ താമസിക്കുന്ന അപ്പർ ഡിവിഷൻ ക്ലാർക്ക് (യുഡിസി) വിശാൽ യാദവ് എന്ന പ്രതിയെ 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവർത്തനങ്ങൾ നിരീക്ഷിച്ചുവന്നിരുന്ന രാജസ്ഥാൻ സിഐഡി ഇന്റലിജൻസിന്റെ ദീർഘകാല നിരീക്ഷണത്തെ തുടർന്നാണ് അറസ്റ്റ്. […]Read More
ക്വിങ്ദാവോ: തീവ്രവാദത്തെ ലക്ഷ്യം വയ്ക്കാൻ ഭാരതം മടിക്കിമടിക്കില്ലെന്ന് എസ്സിഒ യോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യ ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്സിഒ അംഗങ്ങൾ തീവ്രവാദത്തെ അപലപിക്കണമെന്നും ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് തങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ സന്തോഷമുണ്ട്. പരിപാടിയുടെ ആതിഥേയരുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് നന്ദി പറയാൻ താൻ […]Read More