By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More
By:sumeshkrishnan കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ […]Read More
TNN WEB TEAM ലക്നൗ/കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ഒരു ഐടി പാർക്കിന് സമാനമായ ഓഫീസിൽ ഇരുന്ന് […]Read More
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ രംഗത്തെത്തി. രാജ്യത്തിന്റെ ആണവ സമ്പാദ്യം ഒരു വിട്ടുവീഴ്ചയ്ക്കും വിധേയമാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് ട്രംപിന്റെ അവകാശവാദങ്ങളെ ശക്തമായി നിരാകരിച്ചത്. “സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിയൻ മണ്ണ് പോലെ പവിത്രമാണ്. അത് ഒരു സാഹചര്യത്തിലും രാജ്യത്തിന് പുറത്തേക്ക് മാറ്റില്ല,” എന്ന് അദ്ദേഹം തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞു. […]Read More
By:Sumeshkrishnan ആ വളവിൽ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന് നഷ്ടമായത് ആറ് പേർ. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപികമാരും സ്കൂളിലെ പാചക തൊഴിലാളിയുമാണ് കണ്ണീരോർമയായത്.പ്രധാനാധ്യാപിക പി. അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, പാചകതൊഴിലാളി സാജിത എന്നിവരാണ് സ്കൂളിന് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടിൽ നിന്ന് പുറപ്പെട്ട സംഘം വിവിധയിടങ്ങളിൽ സഞ്ചരിച്ച് വളവ് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം. എൽ.പി അധ്യാപികയായ കെ. ഹസനത്തും കെ.ജിയിലെ അധ്യാപികമാരായ യശോദ, റസീന എന്നിവരും പ്യൂൺ ഗോപാലനും വിനോദയാത്രയുടെ ഭാഗമായിരുന്നില്ല. ഇവർക്ക് […]Read More
by :sumeshkrishnan വാല്‍പ്പാറ അപകടം; ഒന്‍പത് പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്കു പുറപ്പെട്ടു കേരളത്തെ നടുക്കിയ വാല്‍പ്പാറ അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമടങ്ങുന്ന ഒമ്പതു പേരുടെ പോസ്റ്റ് മോര്‍ട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹവുമായി ആംബുലന്‍സുകള്‍ നാട്ടിലേക്കു തിരിച്ചു. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളില്‍ സ്കൂളില്‍ പൊതുദര്‍ശനം നടക്കും.ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് […]Read More
മാവേലിക്കര: മലയാള നാടക-സിനിമാ രംഗത്തെ അനശ്വര പ്രതിഭ കെ.പി.എ.സി. സുലോചനയുടെ ചരമവാർഷിക ദിനത്തിൽ കലാകേരളം സ്മരണാഞ്ജലി അർപ്പിക്കുന്നു. 2005 ഏപ്രിൽ 17-നാണ് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. തുടക്കം: 1938 ഏപ്രിൽ 10-ന് മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. തടിയൂർ ഗോപാലകൃഷ്ണനിൽ നിന്ന് സംഗീതം അഭ്യസിച്ച സുലോചന, തിരുവനന്തപുരം ആകാശവാണിയിലെ ‘ബാലലോകം’ പരിപാടിയിലൂടെയാണ് പ്രഫഷണൽ രംഗത്തേക്ക് കടന്നുവന്നത്. 1951-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലൂടെ കെ.പി.എ.സി-യിൽ അരങ്ങേറ്റം കുറിച്ചു. നാടക ജീവിതം: ‘നിങ്ങളെന്നെ […]Read More
നോയിഡ: നോയിഡയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത സി.ഐ.ടി.യു നേതാക്കളെയും തൊഴിലാളികളെയും വിട്ടയച്ചു. സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെയും പ്രാദേശിക നേതാക്കളുടെയും സജീവമായ ഇടപെടലാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നേതാക്കളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ സി.പി.ഐ.എം നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വിട്ടയച്ചതായി […]Read More
കല്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചതും അനുവദിച്ചതുമായ തുകയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (SDRF) നിന്ന് 102.59 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് 43.56 കോടി രൂപയാണ് ചെലവായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി […]Read More
