തിരുവനന്തപുരം:വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുചേർക്കുന്നത് ശിഷാർഹമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. ഒന്നിലധികം നിയമസഭ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണ യോ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ളത് മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് പേര് ചേർക്കുന്നത് ഒരു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിയമ നടപടി സ്വീകരിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോടും, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. പേര് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]Read More
തിരുവനന്തപുരം:കൈമനം ഗവ. വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൻ കീഴിലുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മേയ് 23 ന്. രാവിലെ 10 നാണ് കൊമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. പകൽ 11 ന് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിലും അഭിമുഖം നടക്കും.Read More
തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം നേടാൻ ജില്ലയിൽ ഉള്ളത് 178 ഹയർ സെക്കൻഡറി സ്കൂൾ. ഈ സ്കൂളുകളിലായി 41,001 സീറ്റുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 37,671 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 3,330 സീറ്റുമുണ്ട്. പുറമെ ഐടിഐയിൽ 8009ഉം, പോളിടെക്നിക്കിൽ 1070 പേർക്കും പ്രവേശനം ലഭിക്കും. ഇതുകൂടി ചേർക്കുമ്പോൾ ഉപരി പഠനത്തിന് 50,080 സീറ്റ് തലസ്ഥാനത്തുണ്ടാകും. ഇത്തവണ 33,831 പേരാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ ദിനം പകൽ അഞ്ചുവരെയുള്ള കണക്കനുസരിച്ച് […]Read More
ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കും; ഭാർഗവാസ്ത്ര കൗണ്ടർ ഡ്രോൺ ഡല്ഹി: ഡ്രോണ് പ്രതിരോധ സംവിധാനമായ ‘ഭാര്ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്പുരിയിലുളള സീവാര്ഡ് ഫയറിംഗ് റെയ്ഞ്ചില് നിന്ന് ബുധനാഴ്ച്ചയായിരുന്നു പരീക്ഷണം. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില് നിന്ന് നിരന്തരം ഡ്രോണാക്രമണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ പുതിയ ഡ്രോണ് പ്രതിരോധ സംവിധാനം പരീക്ഷിച്ച് വിജയിക്കുന്നത്. രണ്ടര കിലോമീറ്റര് വരെ പരിധിയിലുളള ചെറിയ ഡ്രോണുകള് തിരിച്ചറിയാനും തകര്ക്കാനുമുളള സംവിധാനമാണ് ഭാര്ഗവാസ്ത്രയിലുളളത്. സോളാര് ഡിഫന്സ് ആന്ഡ് എയ്റോസ്പേസ് […]Read More
സുപ്രിംകോടതിയുടെ അന്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണന് ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില് നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര് ഗവായ് ചുമതലയേറ്റത്. നവംബര് 23 വരെ ജസ്റ്റിസ് ബിആര് ഗവായ് ചീഫ് ജസ്റ്റിസ് പദവിയില് തുടരും.Read More
വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്ക്രിയനായി ഇരിക്കുകയാണ്. […]Read More
അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പികെ ഷായെ വാഗാ അതിർത്തിയിലൂടെ തിരികെ രാജ്യത്ത് എത്തിച്ചു. ഏപ്രിൽ 23 മുതൽ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ ബുധനാഴ്ച രാവിലെ ഇന്ത്യൻ അധികാരികൾക്ക് തിരികെ കൈമാറി. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നതെന്നും സ്ഥാപിതമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സമാധാനപരമായി നടന്നതായും ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. ഷാ ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.Read More
അഹമ്മദാബാദ്:ഐപിഎൽ ക്രിക്കറ്റ് 17 ന് പുനരാരംഭിക്കാനിരിക്കെ ചില ഓസ്ട്രേലിയൻ താരങ്ങളൊഴികെ മറ്റ് വിദേശകളിക്കാർ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കമായതിനാൽ ഓസ്ട്രേലിയയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരങ്ങളും അന്തിമതീരുമാനമെടുത്തിട്ടില്ല. പുതിയ മത്സര പട്ടികപ്രകാരം ജൂൺ മൂന്നിനാണ് ഫൈനൽ. അഹമ്മദാബാദാണ് വേദിയാകാൻ സാധ്യത. 16 ഓസീസ് താരങ്ങൾ ഐപിഎല്ലിൽ കളിക്കും.പൂർത്തിയാക്കാത്ത പഞ്ചാബ് – ഡൽഹി മത്സരം ഉൾപ്പെടെ 17 കളികളാണ് ശേഷിക്കുന്നത്.Read More
തിരുവനന്തപുരം:കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം പ്രത്യേക കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്.ജനകിയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്ത്രീകൾ സ്ക്രീനിങ് നടത്തി. തുടർ ചികിത്സയും ഉറപ്പാക്കി. 242 പേർക്ക് ക്യാൻസർ സ്ഥിരീകരിച്ചു. സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകൾക്കും സ്ക്രീനിങ്ങുണ്ട്. ഭാരം കുറയൽ, വിട്ടുമാറാത്ത ചുമ,ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ […]Read More
തിരുവനന്തപുരം:ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചതായി പരാതി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള സ്വദേശിനി ജെ വി ശ്യാമിലാക്കാണ് മർദ്ദനമേറ്റത്.പൂന്തുറ ആലുകാട് ദാസ് ഭവനിൽ വൈ ബെയ്ലിൻ ദാസാണ് മർദ്ദിച്ചത്. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ബാർ അസോസിയേഷനിലും യുവതി പരാതി നൽകി. മുഖത്തടിയേറ്റ് വീണപ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്സ്റ്റിക്കുകൊണ്ട് വീണ്ടും മർദ്ദിച്ചു.ആരോപണവിധയേനായ അഭിഭാഷകന് പൊലീസ് സ്ഥലത്തെത്തന്നതിനു മുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകർ ഒരുക്കിയതായി ആക്ഷേപമുണ്ട്.Read More