കൊച്ചി:ഈ വർഷത്തെ ദുബായ് ഇൻഡി ഫിലിം ഫെസ്റ്റിവലിൽ ‘ മെയ്ഡ് ഇൻ’മികച്ച ഏഷ്യൻ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി. ഒരു വർഷത്തിനുള്ളിൽ പതിനഞ്ചോളം അവാർഡുകൾ മെയ്ഡ് ഇൻ നേടിയിട്ടുണ്ട്. കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവൃത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് പ്രമേയം. എൽകെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് രചനയും സംവിധാനവും നിർവഹിച്ചത്.Read More
വത്തിക്കാൻ സിറ്റി:നൂറ്റിനാല്പത് കോടി കത്തോലിക്ക വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമായി. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പ. അറുപത്തൊമ്പതുകാരനായ അദ്ദേഹം ലിയോ പതിനാലാമൻ എന്നറിയപ്പെടും. ഗണിതശാസ്ത്ര ബിരുദധാരിയാണദ്ദേഹം.അമേരിക്കൻ, പെറു പൗരത്വമുള്ള അദ്ദേഹം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് മാർപാപ്പയായത്. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു്.അഞ്ച് വൻകര കളിലെ 71 രാഷ്ട്രങ്ങളിൽ നിന്ന് 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചു കൂടിയ […]Read More
ന്യൂയോർക്ക്:ലോക ടെന്നിസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജൊകോവിച്ച് ആറാം സ്ഥാനത്തായി. ഇറ്റലിയുടെ യാനിക്ക് സിന്നർ ഒന്നാം റാങ്ക് നിലനിർത്തി. ജർമനിയുടെ അലക്സാണ്ടർ സ്വരേ വാണ് രണ്ടാമത്. സ്പാനിഷ് താരം കാർലോസ് അൽകാരസിനാണ് മൂന്നാം സ്ഥാനം.അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക്ക്ഡ്രാ പെർ എന്നിവർക്ക് പിറകിലാണ് സെർബിയൻ താരമായ ജൊകോയുടെ സ്ഥാനം. ഇന്ത്യയുടെ സുമിത് നാഗൽ 169-ാം സ്ഥാനത്താണ്. വനിതകളിൽ ബെലാറസ് താരം അരീന സബലെങ്ക ഒന്നാം റാങ്ക് നിലനിർത്തി. പോളണ്ട് താരം […]Read More
ന്യൂഡൽഹി:ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ അതിർത്തി സംസ്ഥാനങ്ങളിൽ ആകാശയുദ്ധം ആരംഭിച്ചു.ജമ്മുവിലും പഞ്ചാബിലും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട പാക് വിമാനങ്ങളും മിസൈലുകളും ഇന്ത്യ വെടിവച്ചിട്ടു . കറാച്ചിയിലും ലാഹോറലും ഇസ്ലാമാബാദിനോട് ചേർന്നുള്ള റാവൽപിണ്ടിയിലും ഇന്ത്യൻ ഡോണുകൾ നാശം വിതച്ചെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. ഇതിനിടെ പാക് ഷെല്ലാക്രമണത്തിൽ മരണം 16ആയി. സർവകക്ഷി യോഗം വിളിച്ച് സർക്കാർ. സൈനിക നടപടിക്ക് പൂർണ പിന്തുണ അറിയിച്ച് പ്രതിപക്ഷം. ഷെല്ലാക്രമണത്തിൽ കൊടുംഭീകരൻ റൗഫ് അസർ കൊല്ലപ്പെട്ടു.കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ […]Read More
വത്തിക്കാൻ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച രാവിലെ പ്രത്യേക കുർബാനയോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമാവുക. ആദ്യ ദിവസം ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. വത്തിക്കാൻ മാധ്യമവിഭാഗം ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്ത് വിട്ട പ്രസ്താവന പ്രകാരം കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിക്കുക. വിജയകരമെങ്കിൽ പ്രാദേശിക സമയം 10.30 ന് വെള്ളപ്പുക കാണും. പരാജയമെങ്കിൽ 12 […]Read More
ന്യൂയോർക്ക്:ലോക ടെന്നിസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജൊകോവിച്ച് ആറാം സ്ഥാനത്തായി. ഇറ്റലിയുടെ യാനിക്ക് സിന്നർ ഒന്നാം റാങ്ക് നിലനിർത്തി. ജർമനിയുടെ അലക്സാണ്ടർ സ്വരേ വാണ് രണ്ടാമത്. സ്പാനിഷ് താരം കാർലോസ് അൽകാരസിനാണ് മൂന്നാം സ്ഥാനം.അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക്ക്ഡ്രാ പെർ എന്നിവർക്ക് പിറകിലാണ് സെർബിയൻ താരമായ ജൊകോയുടെ സ്ഥാനം. ഇന്ത്യയുടെ സുമിത് നാഗൽ 169-ാം സ്ഥാനത്താണ്. വനിതകളിൽ ബെലാറസ് താരം അരീന സബലെങ്ക ഒന്നാം റാങ്ക് നിലനിർത്തി. പോളണ്ട് താരം […]Read More
തിരുവനന്തപുരം:റാപ് ഗായകൻ ‘വേടൻ’ അറസ്റ്റിലായ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ കോടനാട് റെയ്ഞ്ച് ഓഫീസർ അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്കു സ്ഥലം മാറ്റാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.പ്രതിക്ക് ശ്രീലങ്കൻ ബന്ധമുണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണമധ്യേ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയത് ശരിയായ രീതിയല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റം.പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദ്ദേശം നൽകി.Read More
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്വെയര് എഞ്ചിനീയറുടെ വിരലുകള് മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര് സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില് പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. പൊലീസ് കമ്മീഷണര്ക്ക് നല്കിയ പരാതിയില് കഴക്കൂട്ടം കുളത്തൂർ അരശുംമൂട്ടില് പ്രവര്ത്തിക്കുന്ന […]Read More
തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025 ‘ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ 7 വരെ സ്വീകരിക്കും. ‘ഒന്നാമതാണ് കേരളം ‘ എന്നതാണ് വിഷയം. വികസന, ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയ ഗാഥകൾ,ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമ്മിക്കേണ്ടത്. ഒന്നരലക്ഷംരൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. വീഡിയോകളുടെ പരമാവധി ദൈർഘ്യം 2 മിനിട്ടാണ്. വീഡിയോ mizhiv.kerala.gov.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാംRead More
തിരുവനന്തപുരം: നിയമ വിരുദ്ധപ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) തട്ടിപ്പുകൾ സംസ്ഥാനത്തും വർധിക്കുന്നു. ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നതു്. മ്യൂൾ അക്കൗണ്ടുകൾ ഏതു തരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തിനായി ഫണ്ട് നൽകുക തുടങ്ങിയവ ഈ അക്കൗണ്ടുകൾ വഴി നടക്കും. പിടിക്കപ്പെടുമ്പോൾ യഥാർഥ അക്കൗണ്ട് […]Read More