ഒലു (ഫിൻലാൻഡ്): കൃത്യമല്ലാത്ത ഉറക്കസമയവും എട്ട് മണിക്കൂറിൽ കുറഞ്ഞ ഉറക്കവും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. ഫിൻലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒലുവിൽ നിന്നുള്ള ഗവേഷകർ മധ്യവയസ്കരായ വ്യക്തികളിൽ ദീർഘകാലം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പങ്കെടുക്കുന്നവരുടെ ഏഴ് ദിവസത്തെ ഉറക്കശീലങ്ങൾ നിരീക്ഷിച്ച ശേഷം അടുത്ത 10 വർഷത്തെ അവരുടെ ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഉറക്കസമയത്തിൽ കൃത്യതയില്ലാത്തവരിലും രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിലും ഗുരുതരമായ ഹൃദയസംബന്ധമായ രോഗങ്ങൾ (MACE) […]Read More
ജോഹന്നാസ്ബെർഗ്: ക്ഷയരോഗ (TB) ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാക്കാൻ പുതിയ ഇൻഹേലർ സാങ്കേതികവിദ്യയുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് അഡ്വാൻസ്ഡ് ഡ്രഗ് ഡെലിവറി പ്ലാറ്റ്ഫോമിലെ (WADDP) ഗവേഷകരാണ് ക്ഷയരോഗത്തിനുള്ള നാല് പ്രധാന മരുന്നുകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാൻ കഴിയുന്ന നാനോ സംവിധാനം വികസിപ്പിച്ചത്. നിലവിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഗുളികകൾ കഴിക്കുന്നത് രോഗികളിൽ കരൾ സംബന്ധമായ പ്രശ്നങ്ങളും മറ്റ് പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ പുതിയ രീതിയിൽ മരുന്നുകൾ രക്തത്തിലോ കരളിലോ എത്തുന്നതിന് മുൻപ് നേരിട്ട് ശ്വാസകോശത്തിലെ അണുബാധയുള്ള ഭാഗത്തേക്ക് എത്തുന്നതിനാൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ എൽ.പി.എസിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വലിയൊരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വികസനത്തിന് വേണ്ടിയാകണം ജനങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന രാഷ്ട്രീയത്തിന് അപ്പുറം വികസനത്തിന്റെ പുതിയ കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ബിജെപി നയിക്കുന്ന എൻഡിഎയുടെ മുന്നേറ്റം കേരളത്തിന്റെ രാഷ്ട്രീയ […]Read More
പറവൂർ: കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും ഒരാൾ പോലും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശക്തമായ ജനവികാരം സർക്കാരിനെതിരെ നിലനിൽക്കുന്നുണ്ടെന്നും മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹം തിരഞ്ഞെടുപ്പ് ഫലത്തിൽ […]Read More
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന കുതിപ്പിന് ഒരിടവേള പോലും ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ […]Read More
By TNN Desk തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (CMDRF) വിനിയോഗത്തിൽ വ്യാപകമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി സൂചന. ദുരിതബാധിതർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി (DBT) മാത്രം നൽകേണ്ട തുക, ചട്ടങ്ങൾ കാറ്റിൽ പറത്തി കരാറുകാർക്കും കൺസൾട്ടന്റുകൾക്കും നൽകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരിട്ടുള്ള സഹായം അട്ടിമറിക്കപ്പെടുന്നു 1972-ലെ ഉത്തരവ് (G.O.(MS) No. 1210/72/RD) പ്രകാരം നിലവിൽ വന്ന CMDRF, ഇടനിലക്കാരില്ലാതെ ദുരിതബാധിതർക്ക് സഹായം എത്തിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2018-ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവും ഇത് ശരിവെക്കുന്നു. […]Read More
തിരുവനന്തപുരം: കാട്ടാക്കട പുഴനാട് സ്വദേശിനിയായ ഷംന, തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ താൻ തന്നെയാണ് കൊന്നതെന്ന ഞെട്ടിക്കുന്ന മൊഴിയാണ് ഷംന നൽകിയത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തതായും യുവതി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിൻ്റെ മരണം ശ്വാസംമുട്ടിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയിൽ സംശയം തോന്നിയ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കാനിരിക്കെ, പോളിങ് ബൂത്തുകളിൽ വോട്ടർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം. ആറ് മണിക്ക് ക്യൂവിലുള്ള അവസാന വോട്ടർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഉറപ്പാക്കും. ബൂത്തിലെ നടപടികൾ: ബൂത്തിലെത്തുന്ന വോട്ടർ ആദ്യം ഒന്നാം പോളിങ് ഓഫീസറുടെ അടുത്തെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. തുടർന്ന് രണ്ടാം പോളിങ് ഓഫീസർ വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും […]Read More
തിരുവനന്തപുരം: നിശബ്ദ പ്രചാരണവും പൂർത്തിയാക്കി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തിന്റെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്ന നിർണ്ണായക വിധിയെഴുത്തിനായി 2,71,06,059 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 4.6 ലക്ഷം പേർ കന്നിവോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള ഹോം വോട്ടിങ് വഴി ഇതിനോടകം തന്നെ രണ്ടുലക്ഷത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. വോട്ട് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതേണ്ടതാണ്. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് […]Read More
