ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

 ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

തിരുവനന്തപുരം:

ഐ.എസ്.ആർ.ഒയുടെ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം ലുമിയർ വീട്ടിൽ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഐ.എസ്.ആർ.ഒയിൽ സുപ്രധാനമായ പല പദ്ധതികളിലും ഭാഗമായിരുന്നു.

പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെ മകനാണ്. ഔദ്യോഗിക ജീവിതത്തിന് പുറമെ സാമൂഹിക-സാംസ്കാരിക മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. ശാസ്തമംഗലം ജുമാ മസ്ജിദിന്റെ മുൻ പ്രസിഡന്റ്, മുസ്ലിം അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം എജുക്കേഷൻ സൊസൈറ്റി (MES) ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകൾ ആരിഫയാണ് ഭാര്യ. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഭാര്യ സഹോദരനാണ്. ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ.

മൃതദേഹം 2026 മെയ് 2 ശനിയാഴ്ച രാത്രി 8 മണിക്ക് പാളയം ജുമാ മസ്ജിദിൽ ഖബറടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News