പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

 പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

By:TS Tvm

തിരുവനന്തപുരം:

ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ, വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കരിമഠം കോളനി, ടി.സി 39/1833, ഫ്ലാറ്റ് 20-ൽ താമസിക്കുന്ന സെൽവന്റെ മകൻ സുഭാഷ് (32) ആണ് അറസ്റ്റിലായത്. 2026 മെയ് 2-ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

പ്രതി സ്ഥിരമായി ഓട്ടോ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആക്രമണത്തിനിരയായ യുവാവ് സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കമുണ്ടാവുകയും, ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന്, പൊട്ടിയ സോഡാ കുപ്പി ഉപയോഗിച്ച് സുഭാഷ് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കൈക്ക് പരിക്കേറ്റു.

വഞ്ചിയൂർ, ഫോർട്ട്, വലിയതുറ, മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറോളം അക്രമം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതി മുൻപ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News