ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം:
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
സ്വാഗതസംഘം ഭാരവാഹികളായി രാജൻ വി. പൊഴിയൂർ (ചെയർമാൻ), അനീഷ് ലാലാജി (വൈസ് ചെയർമാൻ), ശ്രീലക്ഷ്മി ശരൺ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് കമ്മിറ്റി ഭാരവാഹികൾ:
- പ്രോഗ്രാം കമ്മിറ്റി: പി.എം. ഷാജി (ചെയർമാൻ), അഷ്റഫ്, രാജേഷ് കുമാർ (കൺവീനർമാർ)
- റിസപ്ഷൻ കമ്മിറ്റി: സുനിൽദത്ത് സുകുമാരൻ (ചെയർമാൻ), ബൈഷികുമാർ, ഷൈൻ വർക്കല, ഡോ. അജിത് കരുവാപ്പള്ളി (കൺവീനർമാർ)
- ഫുഡ് കമ്മിറ്റി: അബൂബക്കർ (ചെയർമാൻ), അജ്മൽ ഖാൻ, ശ്യാം എസ്. ധരൻ, സുരേഷ് പെരുമ്പള്ളി (കൺവീനർമാർ)
- വെൽഫയർ കമ്മിറ്റി: വിനോദ് റിയാൻ (ചെയർമാൻ), അനൽ രാഘവൻ (കൺവീനർ)
രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
