SWAMI (സ്വാമി) | Official Malayalam Feature Film (2026)
Watch the Official Movie
🎬 https://youtu.be/qPjXOIXniuU
About the Movie
SWAMI (സ്വാമി) മനുഷ്യജീവിതം, ആത്മാന്വേഷണം, വിശ്വാസം, ബന്ധങ്ങൾ, ത്യാഗം, ജീവിതമൂല്യങ്ങൾ എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഒരു മലയാളം ഫീച്ചർ ഫിലിമാണ്. വികാരഭരിതമായ കഥപറച്ചിലും യാഥാർത്ഥ്യബോധമുള്ള അവതരണവും ശക്തമായ കഥാപാത്രങ്ങളും ചേർന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് SWAMI.
Synopsis
ജീവിതത്തിന്റെ സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളും പ്രത്യാശയും മനുഷ്യബന്ധങ്ങളുടെ ശക്തിയും അവതരിപ്പിക്കുന്ന ചിത്രമാണ് SWAMI. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ മനുഷ്യന്റെ ഉള്ളിലെ നന്മയും ജീവിതത്തിന്റെ അർത്ഥവും അന്വേഷിക്കുന്ന ഈ സിനിമ എല്ലാ പ്രേക്ഷകർക്കും ചിന്തിക്കാനുള്ള ഒരു അനുഭവമായി മാറുന്നു.
ഭക്തിയും കച്ചവടവും വേർതിരിക്കാനാവാത്ത വിധം ഇഴചേർന്ന ആധുനിക സമൂഹത്തിൽ, ഒരു ആൾദൈവത്തിന്റെ മനസ്സിനുള്ളിലെ ഇരുളും വെളിച്ചവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ‘സ്വാമി’ അണിയറയിൽ തയ്യാറാകുന്നു. പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ സുനിൽദത്ത് സുകുമാരന്റെ (Sunildutt Sukumaran) ‘ആൾദൈവം’ എന്ന ശ്രദ്ധേയമായ ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ദൃശ്യാവിഷ്കാരമാകുന്നത്.
സിനിമയുടെ തുടക്കം തന്നെ പ്രേക്ഷകനെ ഏറെ ആകാംഷഭരിതനാക്കുന്ന ഒന്നാണ്. ഒരു കറുത്ത സ്ക്രീനിൽ (Black Frame) നിന്നും കേൾക്കുന്ന ശബ്ദങ്ങളിലൂടെ മീനാക്ഷിയെയും നാട്ടുകാരെയും പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കടയുടെ പാളികൾ തുറക്കുമ്പോൾ ഉള്ളിലേക്ക് വരുന്ന വെളിച്ചത്തിലൂടെ സിനിമയുടെ ദൃശ്യങ്ങൾ മിഴിതുറക്കുന്ന നിമിഷം മുതൽ, കുമാരസ്വാമി എന്ന ആത്മീയ ഗുരുവിന്റെ നിഗൂഢമായ ജീവിതത്തിലേക്ക് പ്രേക്ഷകനും കൂട്ടിക്കൊണ്ടുപോകപ്പെടുന്നു.
അത്ഭുതങ്ങൾ തേടിയെത്തുന്ന വൻകിട ബിസിനസ്സുകാരും ഗുണ്ടകളും ഒരു വശത്ത്, അമ്മയാകാൻ കൊതിക്കുന്ന മീനാക്ഷിയുടെ നിശബ്ദ ദുഃഖം മറുവശത്ത്. ഇതിനിടയിൽ ഭക്തിയെ വിപണനം ചെയ്യുന്ന ശിഷ്യ ഇന്ദുവതിയുടെ ഇടപെടലുകൾ കൂടി വരുമ്പോൾ, സമകാലിക സമൂഹത്തിലെ വലിയൊരു ചർച്ചയ്ക്കാണ് സിനിമ വഴിതുറക്കുന്നത്.എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ഈ കഥയിൽ സംഭവിക്കുന്ന തികച്ചും വിപ്ലവകരമായ ഒരു നിമിഷമുണ്ട്; അത് കുമാരസ്വാമി എന്ന ആൾദൈവത്തെ കാണാൻ സാക്ഷാൽ ‘ദൈവം’ തന്നെ നേരിട്ടെത്തുന്ന നിമിഷമാണ്.
മനുഷ്യർ തങ്ങളുടെ ഭൗതിക നേട്ടങ്ങൾക്കായി ആൾദൈവത്തിന് പിന്നാലെ പായുമ്പോൾ, ആ ആൾദൈവത്തിന് മുന്നിൽ യഥാർത്ഥ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്ത് സംഭവിക്കും? കേവലം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനല്ല ദൈവം എന്നും, മനുഷ്യൻ സൃഷ്ടിച്ച ആത്മീയ കച്ചവടങ്ങൾക്കപ്പുറമാണ് യഥാർത്ഥ ഈശ്വരചൈതന്യമെന്നും തിരിച്ചറിയുന്ന ദാർശനികമായ ഒരു തലത്തിലേക്കാണ് ഈ കൂടിക്കാഴ്ച കഥയെ എത്തിക്കുന്നത്. ആൾദൈവത്തിന്റെ മനസ്സാക്ഷിയെ അത് എങ്ങനെ ഉലയ്ക്കുന്നു എന്ന് ചിത്രത്തിലൂടെ കാണാം.
സാങ്കേതിക മികവിലും ഏറെ മുന്നിലാണ് ‘സ്വാമി’. എ.എം. മനോജ്ജിന്റെ ക്യാമറയും വിജയകുമാറിന്റെ എഡിറ്റിംഗും ചിത്രത്തിന് ഒരു ദാർശനിക തലം സമ്മാനിക്കുന്നു. സിംബാസിന്റെ ബാനറിൽ സുനിൽദത്ത് സുകുമാരൻ തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിജു മഹേഷ്, അജയ് രാജയ്, സുധീരൻ, അനിൽ രാഘവൻ, സൂര്യ മുരുകൻ, സജീർഷാ, സൈമൺ കോശി, ഇന്ദു പ്രമോദ്, മഹിത കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നു. രാജീവ് ശിവ സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സരിത രാജീവാണ്. മനുഷ്യ മനസ്സിന്റെ നിഗൂഢതകൾ തേടിയുള്ള ഈ സിനിമ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു തിയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുക.
In a modern society where devotion and commerce are inextricably intertwined, a new film titled ‘Swami’ is gearing up behind the scenes, exploring the darkness and light within the mind of a self-proclaimed godman. The movie is a cinematic adaptation of the acclaimed short story ‘Aalchaithanyam’ (The Godman) written by the well-known writer and director Sunildutt Sukumaran.
The beginning of the film itself promises to highly intrigue the audience. The movie opens by introducing the character Meenakshi and the local villagers solely through sounds emerging from a pitch-black frame. From the moment the visuals come alive through the light filtering in as the shop shutters open, the audience is drawn straight into the mysterious life of the spiritual guru, Kumaraswami.
On one side are wealthy businessmen and henchmen arriving in search of miracles, while on the other side is the silent grief of Meenakshi, who longs to become a mother. In between, the manipulative interventions of his disciple Induvathi, who commercializes faith, turn the narrative into a serious critique of contemporary society.
‘Swami’ also stands out for its high technical standards. The cinematography by A.M. Manoj and the editing by Vijayakumar lend a philosophical dimension to the film. Written and directed by Sunildutt Sukumaran under the banner of Symbass, the movie features an ensemble cast including Biju Mahesh, Ajay Rajay, Sudheeran, Anil Raghavan, Surya Murukan, Sajeersha, Simon Koshi, Indu Pramod, and Mahitha Krishna in pivotal roles. The music is composed by Rajeev Shiva, with songs rendered by playback singer Saritha Rajeev. Exploring the mysteries of the human psyche, this film promises to deliver a uniquely distinct theatrical experience for the audience.
🎬 SWAMI – CAST & CREW
മലയാളം ഫീച്ചർ ഫിലിം
🎥 കഥ | തിരക്കഥ | സംവിധാനം

സുനിൽ ദത്ത് സുകുമാരൻ/SUNILDUTT SUKUMARAN
Story | Screenplay | Director
“മനുഷ്യബന്ധങ്ങളുടെയും ആത്മീയതയുടെയും ജീവിതസത്യങ്ങളുടെയും ആഴം സ്പർശിക്കുന്ന ‘സ്വാമി’യുടെ സ്രഷ്ടാവ്.”
🎥 ക്യാമറ

എ എം മനോജ് /A. M. Manoj
Director of Photography
“സ്വാമിയുടെ ഓരോ ഫ്രെയിമിനും ജീവൻ പകർന്ന ഛായാഗ്രാഹകൻ.”
✂️ എഡിറ്റർ

വിജയകുമാർ / Vijayakumar
EDITOR
“ദൃശ്യങ്ങൾക്ക് താളവും വികാരവും നൽകിയ എഡിറ്റർ.”
🎼 സംഗീതം
📷
(Music Director)
🎤 പശ്ചാത്തല സംഗീതം
📷
(Background Score)
🎙️ ശബ്ദലേഖനം
📷
(Sound Designer)
🎨 ആർട്ട് ഡയറക്ഷൻ
📷
(Art Director)
💄 മേക്കപ്പ്
📷
(Makeup Artist)
👗 വസ്ത്രാലങ്കാരം
📷
(Costume Designer)
🌟 പ്രധാന അഭിനേതാക്കൾ
📷 Photo
Actor Name
Character Name
രണ്ടോ മൂന്നോ വരി പരിചയം.
📷 Photo
Actor Name
Character
📷 Photo

Actor Name : Indupramod
Character Name: Indhuvathi
📷 Photo
Actor Name
Character
📷 Photo

Actor Name ; Sudheeran
Character Name :PARAMAN
👥 Supporting Cast
Photo | Name | Character
Photo | Name | Character
Photo | Name | Character
Photo | Name | Character
Cast
Official Cast Details Coming Soon
BIJU MAHESH………..kumaraswami
AJAIRAJAI………. God
INDUPRAMOD.. .Induvathi
MAHITHAKRISHNA.. …..Meenakshi
SUDHEERAN………….Paraman
SURYA MURUGAN …….Murukan
SAJEERSHA………..Gunda
SIMON KOSHY….. Joseph
ANILRAKHAVAN……. Madhavan
VINOD POTHENCOD …..Devote
SAJEEV SANTHIGIRI …..Devote
Crew
Story, Lyrics, Screenplay & Direction: Sunildutt Sukumaran
Cinematography: A. M. Mano j[ manojkumar ]
Music: Rajiv Siva
Singer: Saritha Rajiv
Editing & Colourist: Vijaya Kumar
Make up :
TRAILER
Gallery
Official Movie Stills

( )









Press Kit
Official Press Kit PDF Download
Awards & Festivals


SONG
Follow Us
▶️ Official YouTube Channel : www.youtube.com/@TRAVANCORENOBLENEWS
Copyright
© 2026 SWAMI – All Rights Reserved.
Unauthorized copying, reproduction, redistribution or re-upload of this film, in whole or in part, is strictly prohibited without prior written permission from the copyright holder.
