കാലാവസ്ഥ മുന്നറിയിപ്പ്: കേരളത്തിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലിൽ ഇറങ്ങാൻ വിലക്ക്

 കാലാവസ്ഥ മുന്നറിയിപ്പ്: കേരളത്തിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലിൽ ഇറങ്ങാൻ വിലക്ക്

തിരുവനന്തപുരം:

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്തുടനീളം മഴ ശക്തമായിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്നും എട്ടാം തീയതിയോടെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രധാന ജാഗ്രതാ നിർദേശങ്ങൾ:

  • മലയോര മേഖലകളിലും നദീതീരങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം; രാത്രികാല യാത്രകൾ ഒഴിവാക്കുക.
  • വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞു.
  • മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
  • അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ടോൾ ഫ്രീ നമ്പറുകൾ: 1077, 1070.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News