കൊച്ചി കടവന്ത്രയിൽ 14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ

 കൊച്ചി കടവന്ത്രയിൽ 14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ

BY:HABEEB IDAPALLY

കൊച്ചി:

ലഹരിമരുന്ന് വിപണനത്തിനെതിരെ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കടവന്ത്രയിൽ വൻ കഞ്ചാവ് വേട്ട. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി.

വെസ്റ്റ് ബംഗാൾ മുർഷിദാബാദ് രാമചന്ദ്രപൂർ സ്വദേശികളായ സൈദർ അലി (24), മാണിക് മണ്ഡൽ (22) എന്നിവരെയാണ് കടവന്ത്ര കർഷക റോഡ് ഭാഗത്ത് വെച്ച് ഡിസ്ട്രിക്റ്റ് ആൻ്റി നാര്ക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) സംഘം കസ്റ്റഡിയിലെടുത്തത്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പി മോഹിത് റാവത്ത് IPS-ന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T.D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്. പ്രദേശത്ത് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. സംഭവത്തിൽ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News