News

പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടവുനയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടവുനയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. പിവി അന്‍വറിന്റെ റോഡ്‌ഷോയില്‍ പങ്കെടുത്തവര്‍ ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്ന് എംവി ഗോവിന്ദന്‍ പരിഹസിച്ചു. ഓരോ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സരിനെയും കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. കരുണാകരന്‍, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെഎം മാണി, […]Read More

News

രജിസ്റ്റർ വിവാഹത്തിന് ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്

തിരുവനന്തപുരം:              സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി വിവാഹം കഴിക്കുന്നവർക്ക് ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിലവിൽ 50 രൂപയുടെ മുദ്രപ്പത്രത്തിലാണ് രജിസ്റ്റർ വിവാഹിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതു്. ഇതിൽ വധൂവരൻമാരുടെ ചിത്രം ഇല്ലാത്തത് വിദേശരാജ്യങ്ങളിൽ പോകുന്നവർക്കും മറ്റും ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് പരിഹരിക്കാനാണ് വിവാഹ സർട്ടിഫിക്കറ്റും സ്മാർട്ട് ആക്കുന്നത്. രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷ നേരത്തെ ഓൺലൈനാക്കിയിട്ടു ണ്ട്.സബ് രജിസ്ട്രാർ വീട്ടിലെത്തി വിവാഹം […]Read More

News

ശാസ്ത്ര സ്ഥാപനങ്ങളിൽ സമ്മർ ഫെലോഷിപ്പ്

               മൂന്ന് ദേശീയ സയൻസ് അക്കാദമികൾ രണ്ട് മാസത്തെ സമ്മർ ഫെലോഷിപ്പുകൾക്ക് വിദ്യാർഥികൾക്കും അധ്യാപകർക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷ നവംബർ 15 വരെ സ്വീകരിക്കും.ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ബെംഗലൂരു, നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രയാഗ് രാജ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതു്. വിശദ വിവരങ്ങൾക്ക്:www.ias.ac.in, www.insaindia.res.in, www.nasi.org.in.Read More

News

മൃഗശാലയിൽ പുത്തൻ വാസസ്ഥലം

തിരുവനന്തപുരം:                സർക്കാരിന്റെ നാലാം നൂറുദിനകർമ പരിപാടിയുടെ ഭാഗമായി മൃഗശാലയിൽ കര പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയായി. കൃത്രിമതടാകങ്ങളും കുറ്റിച്ചെടികളും മരക്കഷണങ്ങളും കൊണ്ട് മനോഹരമാക്കി പക്ഷികൾക്കായി വലിയ ഇരുപ്പുകൂട്ടുകൾ സജ്ജമാണ്. കാഴ്ചയിൽ മനോഹാരിത തീർക്കുന്ന വർണപ്പക്ഷികളായ മക്കാവുപോലെയുള്ള പക്ഷികളെ പാർപ്പിക്കാൻ രണ്ടു കോടി 99 ലക്ഷം രൂപയിലാണ് ആവാസ വ്യവസ്ഥയുടെ നിർമാണം. കേന്ദ്ര മൃഗശാല അതോരിറ്റിയുടെ നിർദ്ദേശം അനുസരിച്ച് രണ്ടുകോടി 49 ലക്ഷം രൂപ ചെലവാക്കിയാണ് […]Read More

News

നവീൻ ബാബുവിന്റെ അനുഭവം ഒരു ഉദ്യോ​ഗസ്ഥനും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നവീൻ ബാബുവിന്റെ അനുഭവം ഒരു ഉദ്യോ​ഗസ്ഥനും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബന്ധതയും മുഖമുദ്രയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.Read More

News പാലക്കാട്

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK) പിൻവലിച്ചു. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന വിഷയത്തിൽ ഇനി ഒരു ചർച്ചയ്ക്ക് തന്നെ ഇല്ലെന്നും വ്യക്തമാക്കിയ അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ അപമാനിച്ചെന്നും കുറ്റപ്പെടുത്തി.  പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ വേദിയിൽ പറഞ്ഞു. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി […]Read More

News

മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പരസ്പരവിശ്വാസവും പരസ്പരബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്നും മോദി വ്യക്തമാക്കി. ഇന്ത്യാ – ചൈന അതിര്‍ത്തി ധാരണ ചര്‍ച്ചയില്‍ മോദി സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി […]Read More

News

ഒക്ടോബറിലെ ക്ഷേമ പെൻഷൻ ഈയാഴ്ച നൽകും

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപവീതം ഈയാഴ്ച ലഭിക്കും. 26.62 ലക്ഷംപേരുടെ അക്കൗണ്ടിൽ തുകയെത്തും. ബാക്കി 35.38 ലക്ഷംപേർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. ആകെ 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുള്ള പണത്തിന്റെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതലുമുള്ള 375.57 കോടി രൂപ സെപ്തംബർ വരെ കുടിശ്ശികയുമാണ്.Read More

News

എന്റെ ഭൂമി ഒരു കുടക്കീഴിൽ

തിരുവനന്തപുരം:എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ” എന്റെ ഭൂമി”സംയോജിത പോർട്ടലിന്റെ സoസ്ഥാന ഉദ്ഘാടനം ചെവ്വാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. റവന്യു,രജിസ്ട്രേഷൻ,സർവേ വകുപ്പുകൾ ചേർന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീമ്യൂട്ടേഷൻ സ്കെച്ച്,ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ […]Read More

Travancore Noble News