News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 422/ 2024 മുതൽ 434/2024 വരെ. ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 435/2024 മുതൽ 436/2024 വരെ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ:437/2024 മുതൽ 438/2024 വരെ. എൻസിഎ വിജ്ഞാപനം – കാറ്റഗറി നമ്പർ: 439/2024 മുതൽ 459/2024 വരെ. ഗസറ്റ് തീയതി: 30.11.2024 അവസാന തീയതി: 01.01.2025 അർധരാത്രി 12 മണി വരെ.Read More

News

പൊന്മുടിയിൽ റസ്റ്റ് ഹൗസും കഫ്റ്റേരിയയും

നെടുമങ്ങാട്:          നവീകരിച്ച ക്യാമ്പ് ഷെഡും, പുതിയ കഫ്‌റ്റേരിയയുമായി പുതുവർഷത്തിൽ പൊന്മുടി പുതുമോടിയിൽ. 78 ലക്ഷം രൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസ് മന്ദിരം പുതുക്കിയത്. നവീകരിച്ച 5 റൂമുകളിലൊന്ന് എസിയാണ്. ഇതിനു സമീപമാണ് കഫ്റ്റേരിയ. ഡിസംബർ 31ന് 3 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. കൂടാതെ പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതിയും സർക്കാരിൽ നിന്ന് […]Read More

News

പത്തൊമ്പതുകാരൻ ഓസീസ് ടീമിൽ

മെൽബൺ:          ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റം. ഓപ്പണർ നതാൻ മക്സ്വീനിയെ ഒഴിവാക്കി പകരം പത്തൊൻപതുകാരൻ സാം കോൺസ്റ്റാസിനെ ഉൾപ്പെടുത്തി. പേസർ ജൈ റിച്ചാർഡ്സണും ഇടംപിടിച്ചു.അഞ്ചാം ടെസ്റ്റിലും ഇരുവരുമുണ്ടാകും. 26 നാണ് നാലാം ടെസ്റ്റ് തുടക്കം. നിലവിൽ 1-1 എന്ന നിലയിലാണ്. 12 ഒന്നാംക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമാണ് കോൺസ്റ്റാസിന്.ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തിൽ ഈ ഓപ്പണർ സെഞ്ചുറി നേടിയിരുന്നു. വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലീസ്, ഓൾ റൗണ്ടർ ബ്യൂ […]Read More

News

ലൈഫ് വീട് വിൽപ്പന കാലാവധി 12 വർഷം

തിരുവനന്തപുരം:           ലൈഫ് Tbhi പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി 12 വർഷമാക്കി ഉയർത്തി. നിലവിൽ ഏഴു വർഷമായിരുന്നു. ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ വീട് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പ എടുക്കാമെന്നും ഉത്തരവിലുണ്ട്. മുമ്പ് വായ്പ എടുക്കണമെങ്കിൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയിൽ അപേക്ഷ നൽകി അനുമതി വാങ്ങണമായിരുന്നു. ഇനി ഗുണഭോക്താക്കൾക്ക് നേരിട്ട് ബാങ്കുകളെ സമീപിക്കാം.Read More

News

ബ്രസീലിയൻ ചിത്രം ‘മലു’വിന് സുവര്‍ണചകോരം; ‘ഫെമിനിച്ചി ഫാത്തിമ’ക്ക് 5 പുരസ്കാരം; കേരള രാജ്യാന്തര

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി. മികച്ച ചിത്രത്തിനുള്ള പീപ്പിൾസ് അവാർഡ് ഫാസിൽ മുഹമ്മദിന്റെ മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. മതപരമായ യാഥാസ്ഥിതികതയെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യ ചിത്രമായ ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി 5 അവാർഡുകൾ നേടി. വനിതാ ചലച്ചിത്ര പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് […]Read More

News

 സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ

ഹൈദരാബാദ്:            എതിരാളികളെ ഒന്നൊന്നായി തറപറ്റിച്ച് കേരളം കുതിക്കുന്നു. ഒഡിഷയെ രണ്ട് ഗോളിന് വീഴ്ത്തി കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. കോർണറുകൾ വഴങ്ങിയാണ് കേരളം പിടിച്ചുനിന്നത്. നാല്പത്തൊന്നാം മിനിറ്റിൽ കേരളം കൊതിച്ച നിമിഷമെത്തി.രണ്ടാം പകുതിയിൽ മൂന്ന് മാറ്റവുമായെത്തിയ ഒഡിഷ ആക്രമണം കടുപ്പിച്ചു. ക്യാപ്റ്റൻ ജി സഞ്ജുവും,എം മനോജും നയിച്ച പ്രതിരോധനിര അവസരത്തിനൊത്ത് ഉയർന്നതോടെ കേരളം പിടിച്ചു നിന്നു. ഒടുവിൽ കേരളം രണ്ട് ഗോളിന് ഒഡിഷയെ തോൽപ്പിച്ചുRead More

News

യമനിൽ ഇസ്രയേൽ ആക്രമണം

മനാമ:         ഹൂതി കേന്ദ്രങ്ങളെന്ന് ആരോപിച്ച് യമന്റെ പശ്ചിമതീരങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഹൂതികൾ ഇസ്രയേലിലേക്ക് ഹൈപ്പർ സോണിക്ക് മിസൈൽ അയച്ചിരുന്നു. ടെൽ അവീവിനടുത്തുള്ള യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സാരി അൽ മാസിറ ടി വി യിൽ പറഞ്ഞു.ഇതിനു പിന്നാലെയാണ് ചെങ്കടൽ തുറമുഖ പട്ടണം ഹുദൈനയിലെ പവർ സ്റ്റേഷനുകൾ,എണ്ണ കേന്ദ്രങ്ങൾ,തുറമുഖം എന്നിവിടങ്ങൾ ഇസ്രയേൽ ആക്രമിച്ചതു്.Read More

News

കുറ്റവാളികൾ കുടുങ്ങുന്ന എഐ കാമറ വരുന്നു

തിരുവനന്തപുരം:            ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള നിർമ്മിത ബുദ്ധി(എ ഐ) കാമറയുമായി പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 328 കാമറ കൂടി സ്ഥാപിക്കും. നില വിലുള്ളതിന് വ്യത്യസ്തമായി റെക്കോർഡിങ് സൗകര്യം ഇതിനുണ്ട്.കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ നിയമാനുസൃത വേഗത്തിലും സിഗ്നലുകൾ ലംഘിക്കാതെയും സീറ്റു ബൽറ്റടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ പാലിച്ചു രംഗത്തിറങ്ങിയാൽ പിടികൂടാനാകില്ലെന്ന ന്യൂനത പരിഹരിച്ചുള്ള കാമറകൾ സ്ഥാപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ബ്ളാക്ക് സ്പോട്ടുകൾക്ക് മുൻഗണന നൽകിയാകും ഇവ […]Read More

News

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ

തിരുവനന്തപുരം:      കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി 7 മുതൽ 13 വരെ.ഏഴിന് രാവിലെ 10.30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു ടി ഖാദർ, സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവർ മുഖ്യാതിഥികളാകും. നിയമസഭാ മന്ദിരത്തിലെ 250 സ്റ്റാളിൽ 150 ദേശീയ – അന്തർദേശീയ പ്രസാധകർ പങ്കെടുക്കും. 350 പുസ്തകങ്ങൾ പ്രകാശിപ്പിക്കും. രാഷ്ട്രീയ, കല, സാഹിത്യ, സാംസ്കാരിക, സിനിമ മേഖലകളിലെ […]Read More

News

നിയമസഭാ പുരസ്കാരം എം മുകുന്ദന്

തിരുവനന്തപുരം:         കല, സാഹിത്യം, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് എഴുത്തുകാരൻ എം മുകുന്ദനെ തെരഞ്ഞെടുത്തു. മലയാള സർഗ്ഗാത്മക സാഹിത്യത്തിന് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും, ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജനുവരി ഏഴിന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.Read More

Travancore Noble News