News

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച് കണാരൻ അനുസ്മരണ പൊതു യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളത്തിൽ എല്ലാ വർഗീയശക്തികളും എൽഡിഎഫിനെ എതിർക്കുകയാണ്. ഒരുഭാഗത്ത് ആർഎസ്എസും സംഘപരിവാറും ബിജെപിയും എൻഡിഎയും ശക്തമായ എതിർപ്പാണ് തങ്ങൾക്കെതിരെ ഉയർത്തുന്നത്. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ […]Read More

News തിരുവനന്തപുരം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും. പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങൾ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും പ്രതികൾ അന്വേഷണ സംഘത്തിന് […]Read More

News

രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം

ഡൽഹി: രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഞായറാഴ്ച രാവിലെ 7:50 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തെ തുടർന്ന്, സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ​ഗ്ലാസുകളും ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതാകാം വലിയ ശബ്ദമുണ്ടാകാൻ കാരണമെന്നാണ് പ്രഥമിക നി​ഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയത്.Read More

News

നെതന്യാഹുവിനെതിരെ ഡ്രോൺ ആക്രമണം

ജറുസലേം:ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാ ഹുവിന്റെ വീടിനു നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. ടെൽഅവീവിന് സമീപത്തെ സിസേറിയയിലെ സ്വകാര്യവസതിയാണ് ലക്ഷ്യമിട്ടത്. സംഭവസമയത്ത് നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.ഹമാസ് തലവൻ യഹിയ സിൻ വർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ലബനിൽനിന്ന് വിക്ഷേപിച്ച് ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.രണ്ടു ഡ്രോണുകൾ വെടിവച്ചിട്ടതായും അവകാശപ്പെട്ടു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി സൗദി മാധ്യമമായ അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു.Read More

News

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ

പരവൂർ:എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (36, പാർവതി)ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സി ദീപുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 1.4 ഗ്രാം എംഡിഎംഎ യുമായി ഷംനത്ത് പിടിയിലായത്. ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.Read More

News

കണ്ണൂരിനെ വീഴ്ത്തി കൊമ്പൻസ്

കോഴിക്കോട്:സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വാരിയേഴ്സിനെ മലർത്തിയടിച്ച് തിരുവനന്തപുരം കൊമ്പൻസ്. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പ്രതിരോധത്തിൽ വന്ന പിഴവിൽ കണ്ണൂർ വീണു. കോഴിക്കോട് കോർപ്പറേഷൻ ഇംഎംഎസ് സ്റ്റേഡിയത്തിൽ 2-1 ജയത്തോടെ കൊമ്പൻസ് സെമിയോട് അടുത്തു. സെമി ഉറപ്പിക്കാൻ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ 24-ാം മിനിറ്റിൽ അലിസ്റ്റർ അന്തോണിയിലൂടെ കണ്ണൂരാണ് ലീഡ് നേടിയതു്. 62-ാം മിനിറ്റിൽ മനോഹരമായ സെറ്റ് പീസ് ഗോളിലൂടെ കൊമ്പൻസ് ഒപ്പമെത്തി. എട്ടു കളിയിൽ 12 […]Read More

News

ബിടെക് ബിരുദധാരികൾക്ക് ട്രെയിനറാകാം

തിരുവനന്തപുരം:അസ്പ് കേരള ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയ്നർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,മെക്കാനിക്കൽ വിഷയങ്ങളിൽ ബിടെക് ബിരുദവും പ്രസ്തുത മേഖലകളിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അവസരം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22. വെബ്സൈറ്റ്:https. asapkerala.gov.in.ഫോൺ9495999620.Read More

News

വിവിധ തസ്തികകളിലേക്ക് കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

ഗസറ്റഡ് തീയതി: 30.09.2024.അസാന തീയതി: 30.10.2024 അർധരാത്രി 12 മണി വരെ.ജനറൽ റിക്രൂട്ട്മെന്റ്:കാറ്റഗറി നമ്പർ: 314/2024 to 328/2024 വരെജില്ലാതലം:കാറ്റഗറി നമ്പർ 330/24 to 334/24 വരെ.സ്പെഷ്യൽ റിക്രൂട്ട്മെന്റ്:കാറ്റഗറി നമ്പർ 334/24 to 336/24 വരെ.എൻ സി എ വിജ്ഞാപനം:കാറ്റഗറി നമ്പർ 337/ 24 to 368/2024വരെ.അപേക്ഷ അയയ്ക്കണ്ട മേൽവിലാസം:www.keralapsc.gov.in.Read More

Uncategorized

വിരാട് കോഹ്‌ലിക്ക് 9000 റൺ

ബംഗളുരു:ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലി 9000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി.116-ാം ടെസ്റ്റ് കളിക്കുന്ന മുപ്പത്തിനാലുകാരന് 9017 റണ്ണായി.സച്ചിൻ ടെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്കർ (10122)എന്നിവരാണ് കോഹ്‌ലിക്ക് മുന്നിൽ. രാജ്യാന്തര ക്രിക്കറ്റിൽ 536-ാമത്തെ മത്സരമായിരുന്നു കോഹ്‌ലിയുടേത്. മഹേന്ദ്രസിങ് ധോണിയെയാണ് അദ്ദേഹം മറി കടന്നത്.ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ രണ്ടാമനായി. 664 മത്സരങ്ങളിൽ കളിച്ച സച്ചിനാണ് ഈ പട്ടികയിലും മുന്നിൽ. 197 ഇന്നിങ്സിൽ 29 സെഞ്ചുറിയും, 31 […]Read More

News

ഇസ്രയേലിലേക്ക് ആയുധകയറ്റുമതി നിരോധിച്ച് ഇറ്റലി

റോം:ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിരോധിച്ച് ഇറ്റലി.ഇസ്രയേലുമായി ഒപ്പിട്ട എല്ലാപുതിയ കയറ്റുമതി ലൈസൻസുകളും ഒക്ടോബർ ഏഴിനു ശേഷം ഒപ്പുവച്ച കരാറുകളും ഉടൻ റദ്ദാക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പ്രഖ്യാപിച്ചു.ഇസ്രയേലിനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള സഖ്യകക്ഷികൾ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് ഇറ്റലിയുടെതെന്നും അവർ പറഞ്ഞു.Read More

Travancore Noble News