News

മുംബൈയിൽ സ്പീഡ് ബോട്ട് പാസഞ്ചർ ഫെറിയിൽ ഇടിച്ച് 13 മരണം

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി പതിമൂന്ന് പേർ മരിച്ചു. ബോട്ടിൽ എണ്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 66 പേരെ നിലവിൽ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. നീൽകമൽ എന്നാണ് ബോട്ടിൻ്റെ പേര്. നാവികസേനയുടെ എൻജിൻ ട്രയൽ നടത്തുന്ന ബോട്ടിടിച്ചാണ് അപകടം. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മുംബൈ തീരത്തുനിന്നും എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് […]Read More

News

ഗോവയ്ക്ക് വീണ്ടും തോൽവി

ഹൈദരാബാദ്:               സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ റണ്ണറപ്പായ ഗോവയ്ക്ക് വീണ്ടും തോൽവി.പുത്തൻ ശക്തികളായ ഒഡിഷയോട് രണ്ട് ഗോളിന് ഗോവ കീഴടങ്ങി.ഇതോടെ മുൻ ചാമ്പ്യൻമാരുടെ ക്വാർട്ടർ പ്രതീക്ഷ ആശങ്കയിലായി.ആദ്യ കളിയിൽ കേരളത്തോടും തോറ്റിരുന്നു. ഒഡിഷയ്ക്കായി രാഹുൽ മുഖിയും കാർത്തിക് ഹന്ദലും ഗോളടിച്ചു. ഗ്രൂപ്പ് ബിയിൽ പോയിന്റില്ലാതെ അവസാന സ്ഥാനത്താണ് ഗോവ. മറ്റൊരു മത്സരത്തിൽ തമിഴ് നാടിനെ 2-0 ന് മറികടന്ന് ഡൽഹി തുടർച്ചയായ രണ്ടാം ജയം കുറിച്ചു.Read More

News

യുഎഇയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധം

മനാമ:         യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നു മുതൽ ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി. നിലവിൽ അബുദാബിയിലും ദുബായിലും നില വിലുള്ള പദ്ധതി ഷാർജ,അജ്മാൻ,ഉമ്മുൽ ഖുവൈൻ, റാസൽഖൈമ,ഫുജൈറ എന്നീ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്. 2024 ജനുവരി ഒന്നിനു മുമ്പ് നൽകിയ പെർമിറ്റുള്ളവർക്ക് നിർബന്ധമല്ല. അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് പ്രതി വർഷം 320 ദിർഹമാകും ചെലവ്Read More

Education News

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന് അപേക്ഷിക്കാം

         കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി നടത്തുന്ന 3 വർഷ ബിഎസ്സി പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. NCHM- 2025 എൻട്രൻസ് വഴിയാണ് പ്രവേശനം. 1000 രൂപയാണ് അപേക്ഷാഫീസ്. 2025 ഫെബ്രുവരി രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പ്രായപരിധിയില്ല. വിവരങ്ങൾക്ക് :www.nta.ac.in. ഫോൺ: 08026599990.Read More

News

 സ്വകാര്യ ബസുകൾ രാത്രി സർവീസ് നടത്തണം

തിരുവനന്തപുരം:             രാത്രികാലത്തെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകളും പെർമിറ്റ് അനുസരിച്ചുള്ള രാത്രി സർവീസുകൾ നടത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ബസുകൾക്കും രാത്രി ഒമ്പതു വരെയുള്ള സർവീസ് നിശ്ചയിച്ചാണ് പെർമിറ്റ് അനുവദിക്കുന്നത്. ഭൂരിഭാഗം ബസുകളും ആറരയോടെ സർവീസ് അവസാനിപ്പിക്കും. ഓരോ സ്ഥലത്തും ആർടിഒമാർ ഇടപെട്ട് രാത്രി ഒമ്പതു വരെ യാത്ര ഉറപ്പാക്കണം. ട്രിപ്പ് മുടക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി […]Read More

News

പാളയത്തെ പാർക്കിങ് നാളെ തുറക്കും

തിരുവനന്തപുരം:           പാളയം സാഫല്യം കോംപ്ലക്സിന് പുറകിൽ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പണിതീർത്ത ബഹുനില പാർക്കിങ് സമുച്ചയത്തിൽ വ്യാഴാഴ്ച മുതൽ പാർക്കിങ് ആരംഭിക്കും. 302കാറുകൾക്കും 200 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ലഭ്യമാണ്. സാഫല്യം കോംപ്ലക്സിനു പുറകിലും കണ്ണിമേറ മാർക്കറ്റിലുമായി 2 ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ വരുന്ന തോടെ പാളയത്തെ വാഹന പാർക്കിങ് കുരുക്കിന് പരിഹാരമാകും.Read More

News

ഇൻലൻഡിനും കാർഡിനും വില കൂടും

ന്യൂഡൽഹി:           സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന തപാൽ സേവനങ്ങൾ നിർത്താനൊരുങ്ങി തപാൽ വകുപ്പ്.ഇതിനു മുന്നോടിയായി പുതിയ സോഫ്റ്റ്‌വെയറായ സിഎസ്ഐ യുടെ ട്രയൽ റൺ ചെന്നൈ അണ്ണാ റോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളിൽ വിവിധ നിരക്കുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുങ്ങി.തപാൽ മാർഗം പുസ്തകം വാങ്ങിയിരുന്ന രജിസ്ട്രേഡ് പ്രിന്റഡ് ബുക്കിനും വില കൂടും. നിലവിൽ 21 രൂപയായിരുന്നത് 60 രൂപയാകും. കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്സൽ […]Read More

News

കേരളം തമിഴ്നാട്ടില്‍ മാലിന്യം തള്ളുന്നു: ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ

ചെന്നൈ: തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കൽ മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്‌നാട്ടിലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായാണ് അണ്ണാമലൈ ആരോപിച്ചിരിക്കുന്നത്. കാവേരി നദീജലം പങ്കിടൽ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടിയറവച്ചതായി അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ […]Read More

News

കോണ്‍ഗ്രസിന് വേണ്ടത് ശരീഅത്ത് നിയമമെന്ന് അമിത് ഷാ 

ന്യൂഡൽഹി :  മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് (യുസിസി) കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നത് എന്നും അമിത് ഷാ രാജ്യസഭയില്‍ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വാർഷികത്തിന്‍റെ ഭാഗമായുള്ള രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത്‌ ഷാ. ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. ‘വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും […]Read More

Travancore Noble News