ന്യൂഡൽഹി:സുപ്രീംകോടതിയുടെ 51- മത് ചീഫ് ജസ്റ്റിസായി സഞ്ജീവ ഖന്നയെ ശുപാർശ ചെയതു.നവംബർ 10 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2025 മേയ് 13 ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന ആറു മാസത്തിലേറെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും,ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടന […]Read More
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉത്തരവിട്ട ഹമാസ് മേധാവി യഹ്യ സിൻവാൻ ഒരു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു, വാർത്തകൾ പരിശോധിക്കാൻ അതിൻ്റെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നു. 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണം മിഡിൽ ഈസ്റ്റിനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. “ഗസ്സ മുനമ്പിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു. ഭീകരരിൽ ഒരാൾ യഹ്യ സിൻവാർ ആയിരിക്കാനുള്ള സാധ്യത ഐഡിഎഫ് പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ, […]Read More
പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ കുറിപ്പ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ […]Read More
തിരുവനന്തപുരം :- ആദ്യകാല ചലച്ചിത്ര അഭിനേത്രി കോമള മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96)അന്തരിച്ചു.നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ […]Read More
പത്തനംതിട്ട:ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.പ്രതിദിന ബുക്കിങ് 70,000 ആയി ക്രമീകരിച്ചു. ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കും.ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.Read More
തിരുവനന്തപുരം:കണ്ണൂർ മാലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കിടയിൽ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് ചികിത്സയിൽ കഴിയവേ മരിച്ച വിദ്യാർഥി ആദർശിന്റെ കുടംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.Read More
ശ്രീനഗർ:ആറ് വർഷത്തെ ഇടവേളയുക്കുശേഷം ജമ്മു കാശ്മീരിൽ ജനാധിപത്യ സർക്കാർ അധികാരമേറ്റു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നയിക്കുന്ന മന്ത്രിസഭയിൽ മൊത്തം ആറു പേരാണ്. ബിജെപി സംസ്ഥാനപ്രസിഡന്റ് രവീന്ദ്രർ റൈനയെ പരാജയപ്പെടുത്തിയ സുരീന്ദർ സിങ് ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കി.ജമ്മു മേഖലയിൽ നിന്നും കാശ്മീർ മേഖലയിൽ നിന്ന് മൂന്ന് അംഗം വീതമുണ്ട്. സക്കീന ഇട്ടൂ മന്ത്രിസഭയിലെ ഏക വനിതയായി.ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുന്നതുവരെ അധികാരം കയ്യാളി ല്ലെന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നില്ല. 90 അംഗ സഭയിൽ […]Read More
ന്യൂഡൽഹി:വായു മലിനീകരണം രൂക്ഷമാക്കുന്ന “വൈക്കോൾ കത്തിക്കൽ “തടയാത്ത ഹരിയാന,പഞ്ചാബ് സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ 23 ന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. വൈക്കോൽ കത്തിക്കൽ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് 2021ൽ നിർദ്ദേശം നൽകിയിരുന്നു. ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.Read More
പാലക്കാട് സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം വന്നു. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രംഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.Read More
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ (17/10/2024) വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. […]Read More
