പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കുടുംബം സ്ഥിരീകരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ കൊൽക്കത്തയിലായിരുന്നു മരണമെന്ന് അദ്ദേഹത്തിൻ്റെ മകൻ സുചേതൻ ഭട്ടാചാര്യ അറിയിച്ചു. ബംഗാളിൽ ഇടതുമുന്നണി അധികാരത്തിലിരുന്ന 34 വർഷത്തിൽ രണ്ടാമത്തെയും അവസാനത്തെയും സിപിഎം മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ. 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു.Read More
ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. അതിനിടെ, ചില ഹിന്ദു ക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ മുസ്ലീം സമുദായാംഗങ്ങളും രംഗത്തുവരുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഏകദേശം എട്ടു ശതമാനത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ […]Read More
‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്,പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ
ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat) വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. 2024 പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ. തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് […]Read More
ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രമാണ് രായൻ. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രായൻ ആഗോളതലത്തില്‍ 131 കോടി രൂപയിലധികം നേടിയിട്ടുണ്ട്.തമിഴ്‍നാട്ടില്‍ ധനുഷിന്റെ തിരുച്ചിദ്രമ്പലത്തിന്റെ ലൈഫ്ടൈം കളക്ഷൻ രായൻ മറികടന്നിരിക്കുകയാണ്. രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നൽകിയിരിക്കുന്നത് എ ആര്‍ റഹ്‍മാനാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ […]Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം […]Read More
പാരിസിൽ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 […]Read More
വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. സമാധാനത്തിനുള്ള സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്‌നാല്‍ അബെദിന്‍ ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും പ്രമുഖ […]Read More
തിരുവനന്തപുരം : വയനാട്ടിൽ ഉരുൾപൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശമെന്നും മുഖ്യമന്ത്രി വിമർശിച്ചു. “ആ ഹതഭാഗ്യകരെ ഈ രീതിയിൽ അപമാനിക്കരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഖനനമാണ് ഉരുൾപൊട്ടലിന് കാരണമെന്നത് വിചിത്രമായ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ തലയിൽ ചാർത്തുന്നത് ശരിയല്ല.” വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം […]Read More
ധാക്ക: ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കി സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനായി പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ഗൂഡാലോചന നടത്തിയെന്നും സൂചന. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.Read More
