News

ബാർ അസോസിയേഷന് മലയാളി പ്രസിഡന്റ്

ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മലയാളിയായ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ജനിച്ചു വളർന്ന ഹരിഹരൻ 2011 ലാണ് മുതിർന്ന അഭിഭാഷക പദവിയിലെത്തിയതു്. ഡൽഹിയിലെ മുൻ എഎപി സർക്കാരിന്റെ നിയമോപദേഷ്ടാവായിരുന്നു. അമ്മ ലക്ഷ്മി മലപ്പുറം പുലാമന്തോൾ വിളയൂൾ സ്വദേശിയും അച്ഛൻ നാരായണൻ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്. മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരി വൈസ് പ്രസിഡന്റായും, വിക്രം സിങ് പൻവർ സെക്രട്ടറിയായും, കനിക സിങ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.Read More

News Sports

ഐപിഎൽ ക്രിക്കറ്റിൽ വൻവിജയം

ഹൈദരാബാദ്:ഐപിഎൽ ക്രിക്കറ്റിൽ റെക്കോഡ് സ്കോർ ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 44 റണ്ണിന് തകർത്തു.കൈ വിട്ടെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം സെഞ്ചുറിയിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദിന്റെ ഇഷാൻ കിഷനാണ് താരം. 47 പന്തിൽ 106 റണ്ണുമായി പുറത്തായില്ല. 11 ഫോറും ആറ് സിക്സറും പറത്തിയാണ് ഇടംകൈയൻ ബാറ്റർ കളംവിട്ടത്.സഞ്ജു സാംസൺ 37 പന്തിൽ 66 റണ്ണമായി പൊരുതിയെങ്കിലും രാജസ്ഥാൻ പാതിവഴിയിൽ വീണു. സ്കോർ: രാജസ്ഥാൻ 242/6,ഹൈദരാബാദ് 286/8.Read More

News

ബാംഗ്ലൂർ മെട്രോയിൽ അവസരം

ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 50 ട്രെയിൻ ഓപറേറ്ററുടെ ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്.ഇ ലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്ക് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രിക്കൽ പവർ സിസ്റ്റംസ് /ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എൻജിനീയറിങിൽ 3 വർഷ ഡിപ്ളോമ. പ്രായപരിധി 38 വയസ്. വെബ്സൈറ്റ്:www.bmrc.co.in.Read More

News

വിനോദ്കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠം

ന്യൂഡൽഹി:59-ാമത് ജ്ഞാനപീഠം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ്കുമാർ ശുക്ലയ്ക്ക്.പരമോന്നത സാഹിത്യ പുരസ്കാരം നേടുന്ന ആദ്യ ഛത്തീസ്ഗഡ്കാരനും 12-ാമത് ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.11 ലക്ഷം രൂപയും സരസ്വതി വെങ്കലശില്പവുമാണ് പുരസ്കാരം. ഹിന്ദി സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള വിനോദ് ശുക്ല സവിശേഷ രചനാ രീതിയുടെ ഉടമയാണെന്ന് സാഹിത്യകാരി പ്രതിഭാ റായ് നേതൃത്വം നൽകിയ പുരസ്കാര നിർണയ സമിതി വിലയിരുത്തി. കവി പ്രഭാവർമ്മയും സമിതിയിൽ അംഗമായിരുന്നു 1979 ൽ പുറത്തിറങ്ങിയ […]Read More

News

ആനന്ദകുമാർ കൂടുതൽ കേസിൽ അറസ്റ്റിൽ

കൊച്ചി:പാതിവിലയ്ക്ക് സ്കൂട്ടർ നൽകുന്ന മണിചെയിൻ തട്ടിപ്പു പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളായ കെ എൻ ആനന്ദകുമാറിനെ കൂടുതൽ കേസുകളിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. നിലവിൽ മുപ്പതോളം കേസുകൾ ആനന്ദകുമാറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിനു വേണ്ടി ആനന്ദകുമാർ നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്തതായി കണ്ടെത്തിയിരുന്നു. അതുവഴി സ്കൂട്ടർ,ഗൃഹോപകരണ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവാക്കാൻ […]Read More

News

357 സൈറ്റുകൾക്ക് വിലക്ക്

ന്യൂഡൽഹി:വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ വിരുദ്ധ ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളുടെ 357 വെബ്സൈറ്റുകൾ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ബ്ലോക്ക് ചെയ്തു. 2400 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പല ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,സമൂഹ മാധ്യമതാരങ്ങളുമൊക്കെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളെ ശ്രദ്ധയോടെ സമീപിക്കണമെന്ന് ഡിജിജിഐ നടപടികൾ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിൽ ധനമന്ത്രാലയം അറിയിച്ചു.Read More

News തിരുവനന്തപുരം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം […]Read More

News തിരുവനന്തപുരം

ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : രാജീവ്‌ ചന്ദ്രശേഖറെ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ്‌ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലേക്കായ് കഴിഞ്ഞ ദിവസം ബി ജെ പി തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തിയിരുന്നു.എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നയാൾ പ്രസിഡന്റ്‌ ആയി വരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു.സമുദായിക നേതാക്കളുമായുള്ള രാജീവിന്റെ അടുപ്പം നേതൃത്വം പരിഗണിച്ചു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ്‌ ചന്ദ്രശേഖർ കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്ത […]Read More

News

റീല്‍സ് തയ്യാറാക്കൂ; ഒരു ലക്ഷം രൂപ സമ്മാനം നേടൂ

അവസാന തീയതി മാര്‍ച്ച് 30 സംസ്ഥാന ശുചിത്വമിഷൻ വൃത്തി 2025 എന്ന പേരിൽ നടത്തുന്ന ക്ലീൻ കേരള കോൺക്ലേവിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കർമ്മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക),ജല സ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്‌നങ്ങൾ, പൊതു […]Read More

News

മിനിമം വേതന തെളിവെടുപ്പ് യോഗം 26ന്

തിരുവനന്തപുരം : മിനിമം വേതന തെളിവെടുപ്പ് യോഗം 26ന് മോട്ടോർ ട്രാൻസ്‌പോർട്ട് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കുള്ള മിനിമം വേതന തെളിവെടുപ്പ് യോഗം മാർച്ച് 26ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 11 മണിക്ക് ചേരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. ലേബർ പബ്ലിസിറ്റി ഓഫീസർ9745507225Read More

Travancore Noble News