News തിരുവനന്തപുരം

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍

മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ […]Read More

News

നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി

മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത് നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടൻ ബാലയെ അറസ്റ്റ് ചെയ്തത് എറണാകുളം കടവന്ത്ര പോലീസ് ആണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി. ശാരീരികമായി തന്നെ പലപ്പോഴും ഉപദ്രവിച്ചു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലപ്പോഴും അപമാനിക്കാൻ […]Read More

News

സെലൻസ്കി മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി:                    വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്കി. നാലു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധത്തിൽ തകർന്ന ഉക്രെയ്ൻ നഗരത്തിലെ നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന കുട്ടിയുടെ എണ്ണഛായാചിത്രം സെലൻസ്കി മാർപാപ്പയ്ക്ക് സമ്മാനിച്ചു. “സമാധാനം ദുർബലമായ പൂവാണ് “എന്ന് എഴുതിയ ഫലകമാണ് മാർപാപ്പ തിരികെ സമ്മാനിച്ചത്.ഉക്രെയ്ൻ ഗ്രീക്ക് കാതലിക്ക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകുമായി മാർപാപ്പ […]Read More

News

ശബരിമല: നറുക്കെടുപ്പിന് ഋഷികേശും വൈഷ്ണവിയും

പന്തളം:            ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കാൻ ഇത്തവണ പന്തളത്തു നിന്ന് ഋഷികേശും വൈഷ്ണവിയും മല കയറും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമയുടെയും ഗിരീഷ് വിക്രമിന്റെയും മകനാണ് ഋഷികേശ്.ശബരിമല മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയാണ് മാളികപ്പുറം മേൽ ശാന്തിയെ നറുക്കെടുക്കുക. ഒക്ടോബർ 16 ന് കൊട്ടാരം […]Read More

News

ഹരിയാനയിൽ സൈനിയുടെ സത്യപ്രതിജ്ഞ 15 ന്

ന്യൂഡൽഹി:           ഹരിയാനയിൽ ബിജെപിയുടെ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട് ചേർന്നുള്ള പഞ്ച്കുളയിൽ തുടങ്ങി. കഴിഞ്ഞ മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്തിയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിനു പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര […]Read More

News

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം നല്‍കിയത്. ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം – അദ്ദേഹം പറഞ്ഞു. കപ്രോല്‍ റോഡില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവന്റെ കൈവെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം […]Read More

News

മദ്രസകൾ നിർത്തലാക്കണം, ബോർഡുകൾ പിരിച്ചുവിടണം; നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും ബോർഡുകൾക്കും സംസ്ഥാനം നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘2009 ലെ ആർടിഇ ആക്റ്റ് പ്രകാരം, മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മദ്രസകളിൽ പഠിക്കുന്ന, മുസ്ലീം സമുദായത്തിൽ നിന്നുള്ള കുട്ടികളെ, മദ്രസ അംഗീകൃതമാണെങ്കിൽ പോലും സാധാരണ സ്കൂളുകളിലേക്കു മാറ്റണം’, ബാലാവകാശ സംരക്ഷണ […]Read More

News

എക്സാലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്ത് SFIO

സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. മാസപ്പടിക്കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിലാണ് നിർണായക നീക്കം. കഴിഞ്ഞ ബുധനാഴ്ച്ച ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ […]Read More

News കൊല്ലം

ഓച്ചിറയിൽ 72 അടി ഉയരമുള്ള ‘കാലഭൈരവൻ’ കെട്ടുകാള നിലംപതിച്ചു

കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു. 72 അടി ഉയരത്തിൽ നിർമ്മിച്ച ‘കാലഭൈരവൻ’ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓണാട്ടുകരയിലെ അൻപത്തി രണ്ട് കരകളിൽ നിന്നാണ് ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ ഘോഷയാത്രയായി എത്തിക്കുന്നത്. കാലഭൈരവനായിരുന്നു ഇത്തവണത്തെ ഏറ്റവും ഉയരം കൂടിയ കെട്ടുകാള.Read More

News

എൻസിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയിൽ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-അജിത് പവാർ) നേതാവും മുൻ മന്ത്രിയുമായ  ബാബ സിദ്ദിഖ് മുംബൈയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു.വയറ്റിലും നെഞ്ചിലും വെടിയുണ്ടകൾ പതിച്ച ഇദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിഖ് നിർമൽ നഗർ ഏരിയയിലെ തൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ആക്രമണം നടന്നത്. ബാബാ സിദ്ദിഖ് വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വെടിയുതിർത്ത അക്രമികൾക്ക് സംരക്ഷണം നൽകിക്കൊണ്ട് പടക്കവും പൊട്ടിച്ചു.Read More

Travancore Noble News