News തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.Read More

News മലപ്പുറം

‘മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവറാണ് മഹാൻ; പട്ടിയും പൂച്ചയും കോഴിയും കൂവുന്നതിന് മുൻപ് മാധ്യമങ്ങളെത്തും’:

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് […]Read More

Literature News തിരുവനന്തപുരം

“കാട്ടൂർകടവിന്” വയലാർ അവാർഡ്

തിരുവനന്തപുരം:വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് […]Read More

News കോഴിക്കോട്

എം ടിയുടെ വീട്ടിലെ മോഷ്ടാക്കളെ പിടികൂടി

കോഴിക്കോട്:എം ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചവർ പിടിയിലായി. വീട്ടിലെ പാചകക്കാരി കരുവിശേരി ശാന്ത (48), ഇവരുടെ അകന്ന ബന്ധു വട്ടോളിസ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് എസ് എച്ച് ഒ എൻ പ്രജീഷും,ടൗൺ അസി.കമീഷണർ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. അലമാരയുടെ ലോക്കറിലെ 26 പവൻ ആഭരണങ്ങൾ, വജ്രം പതിപ്പിച്ച കമ്മൽ , മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങിയ 15 ക്ഷത്തോളംരുപ വിലയുള്ള ആഭരണങ്ങളാണ് […]Read More

News വിദേശം

ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് മാക്രോൺ

പാരിസ്:ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പശ്ചിമേഷ്യയിലെ മറ്റ് മേഖലകളിലേക്കും സംഘർഷം വ്യാപിക്കാതെ നോക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ലോകമാകെ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലബനിലേക്ക് ഇസ്രയേൽ കരയാക്രമണം നടത്തുന്നതിനെയും മാക്രോൺ വിമർശിച്ചു. മാക്രോണിന്റെ പരാമർശം അപമാനകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.Read More

News തൃശൂർ

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം. പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് യൂണീറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.Read More

News Sports

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി സഞ്ജുസാംസണ്‍ ഇന്ത്യന്‍ […]Read More

News തിരുവനന്തപുരം

എഡിജിപി അ‍ജിത് കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം: എഡിജിപി അ‍ജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി ഉത്തരവ് പുറത്തിറക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതലയും നൽകി. എന്നാൽ, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രമാണ് ഒതുങ്ങിയതെന്നതാണ് ശ്രദ്ധേയം. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു നിർണായക തീരുമാനവും പുറത്ത് വന്നത്. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് […]Read More

News തിരുവനന്തപുരം

ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഇന്ന്

ഗ്വാളിയർ:ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്ടൻ സൂര്യകുമാർ യാദവിനു കീഴിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30 നാണ് കളി. മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്ജു എത്തുന്നത്. […]Read More

Travancore Noble News