News

വൃത്തി-2025 : വോളന്റിയർ ആകാൻ അവസരം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ശുചിത്വമിഷനും മറ്റ് ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ – ക്ലീൻ കേരള കോൺക്ലേവിന് വോളന്റീയർമാരെ ആവശ്യമുണ്ട്.  ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി. യൂണിഫോം, ഭക്ഷണം, യാത്രാബത്ത എന്നിവനൽകും. താത്പര്യമുള്ളവർ https://forms.gle/EyWE4BQ5S8vdGYHs6 ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് : &Read More

News

കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു

തിരുവനന്തപുരം : കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ കരാറടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും താത്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങള്‍ ശേഖരിച്ച് നിശ്ചിത […]Read More

News

ഭൗമ മണിക്കൂർ ആചരണം ഇന്ന്

തിരുവനന്തപുരം: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതവിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണച്ച് ഭൂമിയെ ആ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമമണിക്കൂർ ആചരിക്കുന്നതു്.Read More

News തിരുവനന്തപുരം

ജലവിതരണം മുടങ്ങുന്നത്ഏപ്രിൽ രണ്ടു മുതൽ നാലുവരെ

ജലവിതരണം മുടങ്ങുന്നത്ഏപ്രിൽ രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം : വാട്ടർ അതോറിട്ടിയുടെ അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ്‌ സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗര്‍ അണ്ട‍ർപാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More

News

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് ആദ്യ വനിത അധ്യക്ഷ

ഏതൻസ്:ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. സിംബാബ് വേയുടെ മുൻ ഒളിമ്പിക്സ് ജേത്രിയായ നീന്തൽ താരം കിർസ്റ്റി കൊവെൻട്രി വോട്ടെടുപ്പിൽ ആദ്യറൗണ്ടിൽ വിജയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരി കൂടിയാണ് കൊവെൻട്രി. സിംബാബ് വേയിലെ കായിക മന്ത്രിയായിരുന്ന കൊവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാകിന് പിൻഗാമിയാകാൻ രംഗത്തുണ്ടായിരുന്നത്. ജൂൺ 23 ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും. എട്ട് വർഷമാണ് കാലാവധി.Read More

News

30 മാവോയിസ്റ്റുകളെ വധിച്ചു

ബിജാപൂർ:ഛത്തീസ്ഗഡ് ബസ്തറിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒരു ജവാനും കൊല്ലപ്പെട്ടു. ബിജാപൂരിൽ 26 ഉം, കൊങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് ബിഎസ്എഫ്, ഡിസ്ട്രികട് റിസർവ് ഗാർഡ് സംയുക്ത സംഘം വധിച്ചത്. ബിജാപൂരിലെ ഏറ്റുമുട്ടലിലാണ് ഡിആർജി ജവാൻ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ.ബിജപൂർ – ദന്തേവാഡ അതിർത്തിയിലെ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ 113 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.Read More

News

98 ആദിവാസ വീടുകളിൽ സൗരോർജ പ്ലാന്റ്

തിരുവനന്തപുരം:കെഎസ്ഇബി മുഖേന വൈദ്യുതീകരിക്കാൻ സാധിക്കാത്ത പാലക്കാട് മുതല മട,തേക്കടി അല്ലിമൂപ്പൻ, തേക്കടി അല്ലിമൂപ്പൻ അക്കരെ, കരിയർക്കുട്ടി, മലപ്പുറം മാഞ്ചീരി എന്നീ ആദിവാസി സമൂഹങ്ങളിലെ 98 വീടുകളിൽ അനെർട്ട് മുഖേന സൗരോർജ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി ഒ ആർ കേളു . ഒരു വീടിന് 50,000 രൂപ കേന്ദ്ര സർക്കാരിൽ നിന്നും ബാക്കി തുക സംസ്ഥാന സർക്കാരിൽ നിന്നുമാണ് ലഭ്യമാക്കുക.ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കും. ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട് ജില്ലകളിലെ 24 വിദൂര ആദിവാസി സങ്കേതങ്ങളിലെ 750 […]Read More

News

ആദ്യത്തെ എഐ ദിനപത്രമായി ഇൽ ഫോഗ്ലിയോ

റോം:പൂർണമായും നിർമ്മിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയൻ പത്രം ഇൽ ഫോഗ്ലിയോ. ഒരു മാസം നീണ്ടു നിന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്ന് പത്രാധിപർ ക്ലോഡിയോ സെറാസ പറഞ്ഞു. പത്രത്തിലെ വാർത്തകളും തലക്കെട്ടുകളും കത്തുകളുമെല്ലാം എഐ നിർമ്മിതമാണ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രാംപിനെക്കുറിച്ചും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെക്കുറിച്ചുമുള്ള എഐ നിർമിത വാർത്തകളാണ് ഒന്നാം പേജിൽ ഇടംപിടിച്ചത്. എഐ പതിപ്പിൽ മാധ്യമപ്രവർത്തകരുടെ ജോലി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിലേക്ക് മാറിയതായും […]Read More

News

ശബരിമല ഉത്സവത്തിനായി ഏപ്രിൽ രണ്ടിന് കൊടിയേറും

പത്തനംതിട്ട:മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു.ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് നട തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് ഏപ്രിൽ രണ്ടിനാണ് കൊടിയേറ്റ്.രണ്ടാം ഉത്സവം മുതൽ ഉത്സവബലി ഉണ്ടാകും.ഏപ്രിൽ അറിന് വൈകിട്ട് അഞ്ചു മണിക്ക് വിളക്ക് എഴുന്നള്ളത്ത്.ഏപ്രിൽ പത്തിന് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. 11 ന് ആറാട്ട്. ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി പരീക്ഷിച്ചത് വിജയകരമായി നടപ്പായി. വിഷുവിന് നട തുറക്കുമ്പോഴാകും കൊടിമരച്ചുവട്ടിലൂടെ ദർശനത്തിന്റെ ട്രയൽ നടക്കുക.Read More

Travancore Noble News