News

മാര്‍ച്ച് 21 ലോക വനദിനം,

മന്ത്രി എ കെ ശശീന്ദ്രന്‍ വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുംനടന്‍ ടൊവിനോ തോമസ് പങ്കാളിയാവും മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന്‍ ടൊവിനോ തോമസ് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍പ്പ ആപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ടൊവിനോ നിര്‍വഹിക്കും. സംസ്ഥാന […]Read More

News

നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസ് ; പിന്നിലെ പോലീസ് ബുദ്ധി തെളിഞ്ഞില്ല ,

നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസ് ; പിന്നിലെ പോലീസ് ബുദ്ധി തെളിഞ്ഞില്ല , റിട്ടയർഡ് സബ് ഇൻസ്പെക്ടറെ വെറുതേ വിട്ടു. മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ ശാബാ ഷെരീഫ് വധക്കേസിൽ റിട്ടയർ ഡ് സബ് ഇൻസ്പെക്ടറും മുഖ്യ പ്രതിയുമായ സുന്ദരൻ സുകുമാരനെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫിനൊപ്പം ഗൂഡാലോചനയിലും തെളിവു നശിപ്പിക്കുന്നതിലും കൂടാതെ ശാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചു ഉപദ്രവിച്ചു ഒറ്റമൂലിയുടെ കൂട്ട് കണ്ടെത്തുന്നതിൽ ശിക്ഷിക്കപെട്ട മറ്റു പ്രതികൾക്ക് സഹായം നൽകിയെന്ന തുൾപെടെയുള്ള പ്രോസിക്യൂഷൻ […]Read More

News

ആധാർ – തിരിച്ചറിയൽ കാർഡുകൾ ബന്ധിപ്പിക്കും

ന്യൂഡൽഹി:ആധാർകാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല യോഗം. നേരത്തെ ജനപ്രാതിനിധ്യ നിയമത്തിൽ 2021 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ആധാർ വിവരങ്ങൾ സ്വമേധയാ കൈമാറാൻ തയ്യാറായ വോട്ടർമാരിൽ നിന്നും ശേഖരിച്ചിരുന്നു. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമിൽ ബന്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. വോട്ടർകാർഡ് – ആധാർകാർഡ് ബന്ധിപ്പിക്കൽ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല.Read More

News

അഗ്നിവീർ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം:കരസേനയിലെ അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ് മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പൊതുപ്രവേശന പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒന്നാം ഘട്ടം ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും രണ്ടാംഘട്ടം റിക്രൂട്ട്മെന്റ് റാലിയുമാണ്. ഓൺലൈൻ പരീക്ഷ ജൂണിലാണ്.joinindianarmy.nic.in ലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.Read More

News

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ,  കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് […]Read More

News തിരുവനന്തപുരം

ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും

തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് […]Read More

News

ഇൻസ്‌പെക്ടർ എന്ന വ്യാജേനെ കടയിൽ എത്തി പണം കവർന്നതായി പരാതി

കൊല്ലം : ഇൻസ്‌പെക്ടർ എന്ന വ്യാജേനെ കടയിൽ എത്തി പണം കവർന്നതായി പരാതി.കുണ്ടറ പെരുമ്പുഴയിൽ വർഷങ്ങളായി പലചരക്ക് മൊത്തക്കച്ചവടം നടത്തിവന്ന 80 വയസ്സുള്ള അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിലാണ് മോഷണം നടന്നത് ഇന്ന്18/03/2025-ൽ വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടറാണ് മരുമകൻ പുതിയതായി കട തുടങ്ങി അതുകൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് കടയുടമയോട് മോഷ്ടാവ് പറഞ്ഞു.ഈ സമയം അസർ നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായി പോയി വന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ […]Read More

News

നോര്‍വേയില്‍ പരിശീലനത്തിന് പോകുന്ന കുഫോസ് വിദ്യാർത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

മത്സ്യബന്ധനമേഖലയിലെ ആധുനിക സങ്കേതങ്ങളില്‍ പ്രായോഗിക പരിശീലനത്തിനായി നോര്‍വേയിലേക്ക് പോകുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയയപ്പ് നല്‍കി. നോർവേയിലെ സർക്കാർ സ്ഥാപനമായ “നോഫിമ” യുമായി അക്കാദമിക സമ്മതപ്രതം ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് കുഫോസിൽ നിന്നുളള പത്തംഗസംഘം മൂന്നുമാസത്തെ പരിശീലനത്തിനായി നോർവേയിലേക്ക് പോകുന്നത്. പി.എച്ച്.ഡി വിദ്യാര്‍ത്ഥികളായ നയന്‍താര, നവീന്‍ നിവാസ്, അഭിനയ രാജേന്ദ്രന്‍, രവികുമാര്‍, രവി ശരത് ഭായ്, ഫാത്തിമ അഷ്‌റഫ്‌, രൂപ രാജന്‍, ചിന്നു രമണന്‍, ഗോകുല ഗോപിനാഥ്‌ എന്നിവരും അദ്ധ്യാപിക സഫീന […]Read More

News

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത താഴെ പറയുന്ന ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബിജെപിസംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.Read More

News

നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ താത്കാലിക നിയമനം

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ ക്ലീനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 45 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 18000 രൂപ ലഭിക്കും. മാര്‍ച്ച് 26ന് രാവിലെ 10.30ന് നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടത്തും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.Read More

Travancore Noble News