News ചെന്നൈ

തമിഴ് സിനിമയിലെ വിപ്ലവകാരി; ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്നും ഗ്രാമീണ സൗന്ദര്യത്തിലേക്കും പച്ചയായ മനുഷ്യരിലേക്കും പറിച്ചുനട്ട വിഖ്യാത സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 1977-ൽ കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. തുടർന്ന് കിഴക്കേ പോകും റെയിൽ, സിഗപ്പു […]Read More

CRIME News തിരുവനന്തപുരം

ആകാശത്തേക്ക് വെടിവെച്ച് കാപ്പ കേസ് പ്രതിയെ പിടികൂടി; തിരുവനന്തപുരത്ത് നാടകീയ അറസ്റ്റ്

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറുമായ സുഗതിനെ പോലീസ് വൻ നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാൻ ശ്രമിച്ച അനുയായികളെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗത് ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വാഴോട്ടുകോണത്തെ സുഗതിന്റെ വീടിന് സമീപം പോലീസ് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ സുഗതിന്റെ അനുയായികൾ വളയുകയും പോലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും […]Read More

GLOBAL NEWS News

യുഎസ് തിരിച്ചടിക്ക് പിന്നാലെ ഇറാൻ ആക്രമണം; ബഹ്‌റൈനിലെ അഞ്ചാം കപ്പൽ വ്യൂഹത്തിന് നേരെ

ടെഹ്‌റാൻ: ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന് (Fifth Fleet) നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ മിസൈലുകൾ വർഷിച്ചതായും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് തങ്ങളുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് യുഎസ് സൈന്യം (CENTCOM) ദക്ഷിണ […]Read More

GLOBAL NEWS News

അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടു; തിരിച്ചടിച്ച് യുഎസ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് യുഎസും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണം. തങ്ങളുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ആർമിയുടെ എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററാണ് ഇറാൻ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ ബോട്ട് ഉപയോഗിച്ച് രണ്ട് […]Read More

GLOBAL NEWS News

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ഡോണൾഡ് ട്രംപ്; പൈലറ്റുമാർ രക്ഷപ്പെട്ടു

വാഷിംഗ്ടൺ/ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക എഎച്ച്-64 അപ്പാച്ചെ (AH-64 Apache) അറ്റാക്ക് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും വൻ നയതന്ത്ര പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “കഴിഞ്ഞ രാത്രി ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന നമ്മുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളിലൊന്ന് ഇറാൻ വെടിവെച്ചിട്ടു. ഈ ആക്രമണത്തിന് അമേരിക്ക ശക്തമായ മറുപടി നൽകേണ്ടതുണ്ട്,” ട്രംപ് […]Read More

News തിരുവനന്തപുരം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താൽ വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കനത്ത ജാഗ്രതയുടെ ഭാഗമായി വടക്കൻ കേരളത്തിലെ മൂന്ന് പ്രധാന ജില്ലകളിൽ ഇന്ന് (ജൂണ്‍ 9) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ […]Read More

News

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; തീരങ്ങളിൽ 52 നാൾ ഇനി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂൺ 9) അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരും. ഇനിയുള്ള 52 ദിവസക്കാലം യന്ത്രവത്കൃത ബോട്ടുകളുടെ എൻജിൻ താളം നിലയ്ക്കുന്നതോടെ തീരദേശ മത്സ്യബന്ധന മേഖല പൂർണ്ണമായും നിശ്ചലമാകും. ജൂലൈ 31 രാത്രി 12 മണി വരെയാണ് നിരോധനം. സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകൾ കരയ്ക്കടുപ്പിക്കുന്നതോടെ, മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഇനിയുള്ള നാളുകളിൽ പ്രതിസന്ധിയിലാകും. മുൻവർഷങ്ങളിൽ 47 ദിവസമായിരുന്ന ട്രോളിങ് നിരോധനം കഴിഞ്ഞ രണ്ടു വർഷമായി 52 ദിവസമായാണ് […]Read More

News തിരുവനന്തപുരം

ഭരണമാറ്റത്തിന് പിന്നാലെ വൻ അഴിച്ചുപണി; സംസ്ഥാനത്ത് 47 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ സിവിൽ സർവീസ് തലത്തിൽ വൻ അഴിച്ചുപണി. 47 മുതിർന്ന ഐ.എ.എസ് (IAS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വിവിധ വകുപ്പുകളുടെ അധിക ചുമതലകൾ നൽകിയും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജി.ഓ.(ആർ.ടി) നമ്പർ 2847/2026/ജി.എ.ഡി ഉത്തരവിലാണ് ഈ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണപരമായ കാര്യക്ഷമതയും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കാൻ ചില തസ്തികകൾ താൽക്കാലിക എക്സ്-കേഡർ പദവിയാക്കിയാണ് പുതിയ നിയമനങ്ങൾ നടത്തിയിട്ടുള്ളത്. പ്രധാന സ്ഥലംമാറ്റങ്ങളും ചുമതലകളും താഴെ പറയുന്നപ്രകാരമാണ്: അഡീഷണൽ […]Read More

CRIME News

വഞ്ചിയൂർ വധശ്രമക്കേസ്: പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയ വട്ടിയൂർക്കാവ് സ്വദേശി അറസ്റ്റിൽ

BY:TS TVM തിരുവനന്തപുരം: വഞ്ചിയൂരിൽ വഴിത്തർക്കത്തെ തുടർന്ന് അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത ഒരാളെക്കൂടി വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ്, പടയണി റോഡ്, ശിവശക്തി ഭവനിൽ സതീഷ് കുമാർ (46- അപരനാമം: മരുതൻകുഴി അമ്പിളി) എന്നയാളാണ് പിടിയിലായത്. ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ടയാളും അഞ്ചോളം വധശ്രമ/ആക്രമണ കേസുകളിൽ പ്രതിയുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: […]Read More

News

മേഖലാ യുദ്ധഭീതി ഉയർത്തി ഇറാന് നേരെ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം; വ്യോമപാത അടച്ച്

BY :TNN Internatioanal Desk ടെഹ്റാൻ / തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും ഒരു സമ്പൂർണ്ണ പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാൻ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ മധ്യ-പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇന്ന് പുലർച്ചെയോടെ ആക്രമണം നടത്തിയത്. ടെഹ്റാനിൽ നിന്ന് ഇസ്രായേലിലേക്ക് ഉണ്ടായ മിസൈൽ വർഷത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ […]Read More

Travancore Noble News