News

വോയേജർ 1 വീണ്ടും സജീവം

ഫ്ളോറിഡ:           സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം വോയേജർ 1 വീണ്ടും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി.പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി നാസ അറിയിച്ചു. 1977 ൽ വിക്ഷേപിച്ച വോയേജർ മാസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. സാങ്കേതിക തകരാർമൂലം കഴിഞ്ഞ നവംബർ 14 മുതൽ നാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു.പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് […]Read More

News

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ കോട്ടയത്തെ വീട്ടിൽ മരിച്ചനിലയിൽ

കോട്ടയം: എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഈ സമയം കുരുവിളയുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ താഴത്തെ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ അവധി എടുത്ത് കുരുവിള ജോർജ് കോട്ടയത്തെ വീട്ടിൽ എത്തിയിരുന്നു. മൃതദേഹം […]Read More

News

ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ  കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറ്റലിയിൽ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ  കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്.  മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മോദി […]Read More

News

ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിൽ

G7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (പ്രാദേശിക സമയം) ഇറ്റലിയിലെ അപുലിയയിലെത്തി.മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.  “ലോക നേതാക്കളുമായി ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രിയായ ശേഷം തുടർച്ചയായി മൂന്നാം തവണയും തൻ്റെ ആദ്യ വിദേശ സന്ദർശനം ജി 7 ഉച്ചകോടിക്കായി […]Read More

News

വിൻഡീസ് സൂപ്പർ എട്ടിൽ

ട്രിനിഡാഡ് :ന്യൂസിലൻഡിനെ 13 റണ്ണിന് കീഴടക്കി വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കടന്നു. മൂന്നുകളിയും ജയിച്ചാണ് ആതിഥേയരുടെ കുതിപ്പ്.ഏഴാം ഓവറിൽ 30/5 സ്കോറിന് തകർന്ന വിൻഡീസിനെ രക്ഷപ്പെടുത്തിയ ഷെർഫേൻ റൂതർ ഫോർഡാണ് കളിയിലെ താരം. 39പന്തിൽ ആറ് സിക്സറും രണ്ടു ഫോറും അടക്കം 68 റണ്ണുമായി ഇരുപത്തിയഞ്ചുകാരൻ പുറത്താകാതെ നിന്നു. സ്കോർ: വിൻഡീസ് 149/9, ന്യൂസിലാൻഡ്: 136/9.Read More

News

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ തുടരും

ന്യൂഡൽഹി:അജിത് ഡോവലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമനം. പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും തുടരും.ഇരുവർക്കും ക്യാബിനറ്റ് പദവിയാണ്. ഇന്റലിജൻസ് ബ്യൂറോ മുൻഡയറക്ടറും 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവൽ 2014 മുതൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. അമിത് ഖാരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉപദേഷ്ടാക്കളായി വീണ്ടും നിയമിച്ചു. കേന്ദ്ര സർക്കാർ സെക്രട്ടറി പദവിയിലും ശമ്പളത്തിലുമാണ് നിയമനം.Read More

Education News

നീറ്റിൽ ഗ്രേസ് മാർക്ക് റദ്ദാക്കി

ന്യൂഡൽഹി:നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഹരിയാനയിലെ ഒരു കേന്ദത്തിൽ പരീക്ഷ എഴുതിയ 1536 വിദ്യാർഥികൾക്ക് ചട്ടവിരുദ്ധമായി നൽകിയ ഗേസ് മാർക്ക് റദ്ദാക്കാമെന്ന് എൻടി എ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്ക് പരീക്ഷ ജൂൺ 23 ന് വീണ്ടും നടത്തി മുപ്പതിനുമുൻപ് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും എൻടിഎ യുടെ അഭിഭാഷകൻ നരേഷ് കൗശിക്ക് കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ തയ്യാറാകാത്തവർക്ക് നിലവിലുള്ള മാർക്കിൽ നിന്ന് ഗ്രേസ് മാർക്ക് കുറച്ചായിരിക്കും പ്രവേശനത്തിന് […]Read More

Economy News

എടിഎം ഇടപാടുകൾക്ക് ചെലവേറും

കൊച്ചി:രാജ്യത്ത് എടിഎം ഇടപാടുകൾക്ക് ഇനി ഉപയോക്താവ് അധികതുക നൽകേണ്ടിവരും. എടിഎം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17രൂപയിൽനിന്ന് 23 രൂപയായി ഉയർത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിൻവലിക്കുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നൽകേണ്ട ചാർജാണ് ഇന്റർ ചെയ്ഞ്ച് ഫീസ്. ഓരോ ബാങ്കും ഉപയോക്താക്കൾക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിൽ ഓരോ […]Read More

News

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് കുവൈത്തിലെത്തി

ഇന്ത്യൻ വ്യോമസേന വിമാനം കുവൈത്തിലേയ്ക്ക് പുറപ്പെട്ടു ബുധനാഴ്ച പുലർച്ചെ കുവെെത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് എത്തിയ്ക്കും. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കുവൈത്തിലേയ്ക്ക് പുറപ്പെട്ടു. നാളെയോടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിയ്ക്കാൻ സാധിച്ചേക്കും.  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതായാണ് ആരോഗ്യ വ്യക്തമാക്കി. കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും നൽകുമെന്ന് കേരള സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു.  തഞ്ചാവൂർ […]Read More

Travancore Noble News