News Sports

 ഓസീസ് സൂപ്പർ എട്ടിൽ

ആന്റിഗ്വ:          ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഒസ്ട്രേലിയ സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ ഒമ്പതു വിക്കറ്റിന് തകർത്ത് മൂന്നാം വിജയം ആഘോഷിച്ചു. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നർ ആദം സാമ്പയാണ് കളിയിലെ താരം. സ്കോർ:നമീബിയ 72 (17), ഓസീന് 74/1 (5.4). ആദ്യം ബാറ്റെടുത്ത നമീബിയയ്ക്ക് ഓസീസ് ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ജെറാർഡ് ഇറസ്മസ് 36 റൺ നേടി.ആദം സാമ്പക്ക് പിന്തുണയുമായി ജോഷ് ഹാസിൽവുഡും, മാർക്സ് […]Read More

News

പ്ലസ് വൺ രണ്ടാംഘട്ടം ഇന്നവസാനിക്കും

തിരുവനന്തപുരം:          സംസ്ഥാനത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ അവശേഷിക്കന്നത് 70,100 സീറ്റ്. പ്രവേശനം വൈകിട്ട് അഞ്ചിന് സമാപിക്കും.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടണം.ആദ്യ അലോട്ടു മെന്റിൽ 12,957 പേർ സ്ഥിരപ്രവേശനം നേടി. പൊതുവിഭാഗത്തിൽ 34 സീറ്റാണ് ഒഴിവുള്ളത്.രണ്ടാo ഘട്ട അലോട്ടുമെന്റിനുശേഷം വിദ്യാർഥികൾ പ്രവേശനം നേടാനില്ലാത്ത വിഭാഗത്തിലെ സീറ്റുകളും മൂന്നാം ഘട്ടത്തിൽ പരിഗണിക്കും.Read More

News

ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ന്യൂഡൽഹി:         അഗ്നിപഥ് അടക്കം സൈന്യവുമായി ബന്ധപ്പെട്ട നടപടികളിൽ ഘടക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കെ, പുതിയ കരസേനാ മേധാവിയുടെ നിയമനത്തിൽ തിടുക്കം ഒഴിവാക്കി മൂന്നാം നരേന്ദ്ര മോദി സർക്കാർ. സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കു പകരം ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. മെയ് 31 ന് വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനറൽ പാണ്ഡെയുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിയത് […]Read More

News

ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങി

തിരുവനന്തപുരം:          ഷവർമ മെഷീനിൽ മുടി കുടുങ്ങിയ വിദ്യാർഥിനിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച പകൽ 12.15 ന് പാളയത്തെ നൂർമഹൽ റെസ്റ്റോറന്റിലാണ് സംഭവം.നിലമേൽ എൻ എൻഎസ് കോളേജിലെ വിദ്യാർഥിനിയായ അധീഷ്യയുടെ മുടിയാണ് യന്ത്രത്തിൽ കുടുങ്ങിയത്. മഴ പെയ്തപ്പോൾ കടയിലേക്ക് ഓടിക്കയറിയ വിദ്യാർഥിനിയുടെ കാൽ വഴുതിയപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഷീനിൽ മുടി കുടുങ്ങുകയായിരുന്നു. തുടർന്ന് യന്ത്രം സ്വിച്ച് ഓഫ് ചെയ്തങ്കിലും ഒരു ഭാഗത്തെ മുടി ഉരുകിപ്പിടിച്ചതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.Read More

News

മോഹൻ ചരൺ മാജി – ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാർ

ഭുവനേശ്വർ:          ഒഡിഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഗോത്രവർഗ നേതാവും നാലുതവണ എംഎൽഎയുമായ മോഹൻ ചരൺ മാജി ബുധനാഴ്ച വൈകിട്ട് 5 ന് സത്യപ്രതിജ്ഞ ചെയ്യും. കനക് വർധൻ സിങ് ദേവ്,പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഭുവനേശ്വറിലെ ജനത മൈതാനത്താണ് സത്യപ്രതിജ്ഞ. 52കാരനായ മോഹൻ ചരൺ മാജി ഖനി മേഖലയായ ക്യോംഞ്ചറിൽ നിന്നും 2000ത്തിലാണ് ആദ്യമായി എംഎൽഎ ആയത്.          ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു […]Read More

News

ബഹിരാകാശ നിലയത്തിൽ ബാക്ടീരിയ

ഫ്ലോറിഡ:          അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഭീഷണിയായി മാരക ബാക്ടീരയുടെ സാന്നിധ്യം. മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ‘ എന്ററോ ബാക്ടർ ബുഗാണ്ടെനിസ്’ എന്ന ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനമാണ് ആശങ്കയാകുന്നത്.ആന്റീബയോട്ടിക്കുകളടക്കം എല്ലാ മരുന്നിനേയും പ്രതിരോധിക്കാൻ ഇരട്ട ശേഷിയുള്ള ബാക്ടീരിയയാണിത്. അതിനിടെ സുനിത വില്യംസിന്റെ മടക്ക യാത്ര നാസ 18 വരെ നീട്ടി.ഇവരെ കൂടാതെ റഷ്യയുടെ മൂന്നുപേരും നാസയുടെ അഞ്ചു പേരുമാണ് നിലയത്തിലുള്ളതു്.Read More

News

ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡന്റ്

        കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡർമാരുടെ ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. പ്രായം: 1988 ജനുവരി 2നും 2006 ജനവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.അപേക്ഷ ഫീസ് 500 രൂപ. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീപേയ്മെന്റ് ചെലാനായും ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in സന്ദർശിക്കുക.Read More

Sports

ഒമാൻ പുറത്ത്

ആന്റിഗ്വ:           ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഒമാൻ. അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഏഴ് വിക്കറ്റിന് തോറ്റു. ബി ഗ്രൂപ്പിൽ കളിച്ച മൂന്നിലും തോൽവിയായിരുന്നു ഫലം.ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്ണെടുത്തു. ഓപ്പൺ പ്രതീക് അതവാലെ 40 പന്തിൽ 54 റണ്ണുമായി ഉയർന്ന സ്കോറുകാരനായി. അയാൻഖാൻ 41 റണ്ണുമായി പുറത്താകാതെ നിന്നു. സ്കോട്ട്ലാൻഡ് 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് […]Read More

News

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റിയെന്നും ജനങ്ങളിലേക്ക് എത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച്ച പറ്റിയെന്നും ഓർഗൈനസർ കുറ്റപ്പെടുത്തി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു. മുതിർന്ന ആർഎസ്എസ് നേതാവ് രത്തൻ […]Read More

News

ഇ കെ നായനാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി

കണ്ണൂര്‍ പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദര്‍ശനത്തിലാണ് സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്. നായനാരുടെ വീട്ടില്‍ ഭാര്യ ശാരദ ടീച്ചര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചര്‍ പ്രതികരിച്ചു. ‘രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും […]Read More

Travancore Noble News