കനേഡിയൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് ഡീപോർട്ടേഷൻ ഭീതി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി നിരാഹാര സമരത്തിലാണ്. മെയ് 28 മുതൽ ദ്രാവകം കഴിക്കുന്നത് പോലും ഒഴിവാക്കി സമ്പൂർണ നിരാഹാര സമരം നടത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവിശ്യാ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം. 50 ഓളം വിദ്യാർത്ഥികൾ ഇതിനകം കാനഡ വിട്ടതായി ഇന്ത്യൻ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. നാല് ദിവസത്തെ നിരാഹാര […]Read More
കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36 ഹെക്ടർ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയിൽ നശിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്‌കൂളിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണുള്ളത്. ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ […]Read More
പോർട്ട് മൊറെസ്ബി: ഓഷ്യാന്യന്‍ രാജ്യമായ പാപ്പുവ ന്യൂ ഗിനിയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികംപേർ മണ്ണിനടിയിലെന്ന് സർക്കാർ.രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം തേടി. 670 പേർ മരിച്ചെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് പാപ്പുവ ന്യൂ ഗിനി സർക്കാർ പുറത്തുവിട്ട കണക്ക്. വെള്ളിയാഴ്ചയാണ് എൻഗയിലെ യംബലി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ന്നൂറു പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതുവരെ ആറ് മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. മോശം കാലാവസഥയും ഗോത്രയുദ്ധങ്ങളും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി.രക്ഷാപ്രവർത്തനത്തിനായി […]Read More
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അനുവദിച്ച ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടിണമെന്ന ആവശ്യവുമായി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചത്. അടിയന്തിരവൈദ്യ പരിശോധന നടത്തേണ്ടതിനാൽ ജാമ്യകാലാവധി ജൂൺ എട്ടുവരെ നീട്ടണമെന്ന് അദ്ദേഹം അപേക്ഷ നൽകി. അറസ്റ്റിലായ ശേഷം അദ്ദേഹത്തിന് ഏഴ്കിലോയോളം കുറഞ്ഞു. ജൂൺ രണ്ടിന് കീഴടങ്ങുന്ന കെജ്‌രിവാളിനെ 14 ദിവസത്തേക്കു കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് ഇഡി വിചാരണക്കോടതിയിൽ […]Read More
ജമൈക്ക : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിൻഡീസ് തൂത്തുവാരി.മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 163/7, വിൻഡീസ് 165/2. അർധസെഞ്ചുറി നേടിയ വിൻഡീസ് ഓപ്പണർ ജോൺസൺ ചാൾസാണ് കളിയിലെ താരം. 26 പന്തിൽ 69 റണ്ണെടുത്ത ജോൺസൺ ഒമ്പതു ഫോറും അഞ്ചു സിക്സറുമടിച്ചു.ആഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ വാൻഡെർ ദു സെൻ (51) മാത്രമാണ് തിളങ്ങിയത്. മൂന്നു കളിയിൽ എട്ട് വിക്കറ്റെടുത്ത വിൻഡീസ് സ്പിന്നർ ഗുഡകേഷ് […]Read More
കേരള മീഡിയ അക്കാഡമിയുടെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു .ആറു മാസമാണ് കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപ ഫീസൊടുക്കണം. പ്രായപരിധിയില്ല. വിവരങ്ങൾക്ക്:www.keralamediaacademy.org.Read More
ആക്സിയ ടെക്നോളജി യൂറോപ്പിൽ തിരുവനന്തപുരം: ആഗോള തലത്തിൽ ഓട്ടോമോട്ടീവ് സോഫറ്റ് വെയർ സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന കേരള കമ്പനി ആക്സിയ ടെക്നോളജീസ് യുറോപ്പിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. അവസരങ്ങൾ കണ്ടെത്തി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ബിഎംഡബ്യു ഗ്രൂപ്പിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള സ്റ്റെഫാൻ ജുറാസ്ഷെ ക്കിനെ സ്ട്രാറ്റജിക് അഡ്വൈസറായി നിയമിച്ചു.കണക്ടഡ് വെഹിക്കിൾസ്, ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, ഇ മൊബിലിറ്റി ഉൽപ്പന്നങ്ങൾ […]Read More
ഭരണി നക്ഷത്രത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം. ജ്യോതിശാസ്ത്രപരമായി ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ രണ്ടാമത്തെ നക്ഷത്രം . മേടരാശിയിൽ സ്ഥിതിചെയ്യുന്നു . അടുപ്പുപോലെ മൂന്നു നക്ഷത്രങ്ങളായി ആകാശത്ത് കാണുന്നു .സാഹസ കൃത്യങ്ങൾക്കും ദാരുണകൃത്യങ്ങൾക്കും ശത്രുസംഹാര കൃത്യങ്ങൾക്കും കൃഷി കാര്യങ്ങൾക്കും ഉത്തമം .വന്ധ്യ നക്ഷത്രമായതിനാൽ ശുഭ കർമ്മങ്ങൾക്ക് വർജ്ജ്യമാണ്. ഭദ്രകാളി പൂജയ്ക്കു ഉത്തമമാണ് .ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കു വിദ്യാഗുണവും ഉന്നത തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളവരും ആയിരിക്കും .കൃഷി വ്യവസായം എന്നിവയിൽ താല്പര്യം ഉള്ളവരായും സുഖഭോഗികളും ആയിരിക്കും […]Read More
ചികിത്സ വൈകി, അട്ടപ്പാടിയിൽ രോഗി മരിച്ചു. അട്ടപ്പാടിയിൽ ICU സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്ന വായോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ മാറ്റാനായത് നാല് മണിക്കൂറിന് ശേഷം. തൃശ്ശൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് ചെല്ലൻ മരിച്ചു.Read More
തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പിയ്ക്കൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു.Read More
