തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഇന്നലെ രാത്രി 8.46നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേയ്ക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചത്.ഉടൻ വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകി. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.Read More
മതനിന്ദ ആരോപിച്ച് ശനിയാഴ്ച രാവിലെ പാക്കിസ്ഥാനിലെ സർഗോധ നഗരത്തിൽ കുട്ടികളുൾപ്പെടെയുള്ള രോഷാകുലരായ ജനക്കൂട്ടം ഒരു ക്രിസ്ത്യൻ യുവാവിനെ മർദിക്കുകയും വീടും ഷൂ ഫാക്ടറിയും അഗ്നിക്കിരയാക്കുകയും ചെയ്തു. ആൾക്കൂട്ടം വീടും ചെരുപ്പ് ഫാക്ടറിയും കത്തിക്കുന്നത് സോഷ്യൽ മീഡിയയിലെ നിരവധി പ്രചരിക്കുന്ന വീഡിയോകളിൽ ദൃശ്യമാണ്. മോഷ്ടിക്കരുതെന്ന് പറഞ്ഞിട്ടും ചിലർ ചെരുപ്പ് പെട്ടികൾ പുറത്തെടുക്കുന്നതും കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ രക്തം പുരണ്ട ഒരാൾ തെരുവിൽ കിടക്കുന്നത് കാണാം. ഖുർആനെ അവഹേളിച്ചതിന് ഇയാളെ ചവിട്ടുകയും ശപിക്കുകയും ചെയ്യുന്നുമുണ്ട്. സംഭവം നടന്നത് അപകീർത്തിപ്പെടുത്തലാണെന്ന് ആരോപിക്കപ്പെടുന്നു. […]Read More
തിരുവനന്തപുരം : മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. […]Read More
മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, […]Read More
ബജാജ് ഓട്ടോ പുതിയ മോഡൽ പൾസർ എൻഎന്400 സെഡ് പുറത്തിറക്കി.എക്കാലത്തെയും മികച്ച പൾസർ എന്ന വിശേഷണത്തോടെ ആധുനിക ഫ്ളോട്ടിങ് പാനലുകൾ, ഷാംപെയ്ൻ ഗോൾഡ് യുഎസ്ഡി ഫോർക്കുകൾ, കാർബൺ ഫൈബർ ഗ്രാഫിക്സ്, അണ്ടർ ബെല്ലി എക്സ്ഹോസ്റ്റോടു കൂടിയ ബിക്കിനി ഫെയറിങ് എന്നിങ്ങനെ ഡിസൈനിൽ പുതുമകളോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തിച്ചിരിക്കുന്നത്. ഇതിന്റെ 373.27സിസി എൻജിൻ 40 പിഎസ് പവറും 35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നും വ്യത്യസ്തറൈഡിങ് അവസ്ഥകൾക്കുള്ള റൈഡ് മോഡുകളും നൂതനമായ 43 എംഎം യുഎസ്ഡി […]Read More
കിങ്സ്റ്റൺ: ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ വെസ്റ്റിൻഡീസിന് 28 റൺ ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് എട്ടിന് 175 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ 147ന് പുറത്തായി. 51 പന്തിൽ 87 റണ്ണെടുത്ത റീസ ഹെൻഡ്രിക്സിന്റെ പോരാട്ടം അവരെ സഹായിച്ചില്ല. വിൻഡി സിനായി ക്യാപ്റ്റൻ ബ്രണ്ടൻ കിങ് 45 പന്തിൽ 79 റണ്ണെടുത്തു. ഐപിഎൽ കളിക്കുന്നതിനാൽ ഇരു ടീമുകളുടെയും പ്രധാന താരങ്ങളുണ്ടായില്ല. ജൂൺ രണ്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് വിൻഡീസിലും, […]Read More
തിരുവനന്തപുരം: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സന്ദീപ് സതി സുധയെ ‘ഓപ്പറേഷൻ പാം ട്രീ’ പരിശോധനയുടെ ഭാഗമായി ജിഎസ്ടി വകുപ്പ് അറസ്റ്റുചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ഇതുവരെ 209 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.148 പേരുടെ ജിഎസ്ടി രജിസ്ട്രേഷനുകളിൽ 1170 കോടി രുപയുടെ വ്യാജ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഐഡി […]Read More
ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 30 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്:www.lbscentre.gov.in ഫോൺ: 04712324396, 2560327, 2560363.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. നാളെ രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത മധ്യകിഴക്കന്‍ ബംഗാള്‍ […]Read More
യുഎഇയിലെ ഫുജൈറയില്‍ പ്രവാസിയായ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. താമസസ്ഥലത്തെ 19-ാ മത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള ബഹുനിലകെട്ടിടത്തിലാണ് ഷാനിഫ ബാബു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയാണ് ഭർത്താവ്. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read More
