News

ആറ്റുകാൽ പൊങ്കാലക്ക് പ്രത്യേക ട്രെയിനുകള്‍,2025 മാർച്ച് 12, 13 തീയതികളിലാണ് പ്രത്യേക സർവീസുകള്‍.

തിരുവനന്തപുരം: 2025 മാർച്ച് 13 ന് ആരംഭിക്കുന്ന കന്യാകുമാരി – പുനലൂർ പാസഞ്ചർ (ട്രെയിൻ നമ്പർ. 56706) ട്രെയിനിന് ചിറയിൻകീഴ്, കടക്കാവൂർ, എടവൈ, മയ്യനാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.  ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിനുകൾക്കുള്ള അധിക സ്റ്റോപ്പുകൾ: പ്രത്യേക സ്റ്റോപ്പുകളില്‍ ട്രെയിന്‍ എത്തുന്ന സമയം സ്റ്റേഷൻ സ്‌റ്റേഷനില്‍ എത്തുന്ന സമയം പുറപ്പെടുന്ന സമയം ചിറയിൻകീഴ് 18.02 18.03 കടക്കാവൂർ 18.06 18.07 എടവൈ 18.20 18.21 മയ്യനാട് […]Read More

ന്യൂ ഡൽഹി

ഐഎഎസുകാർ മേധാവിത്വം കാണിക്കുന്നതായി സുപ്രീംകോടതി

ന്യൂഡൽഹി:          ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ എപ്പോഴും മേധാവിത്വം പുലർത്തുന്നവരാണെന്ന് സുപ്രിംകോടതി.ഒരേ കേഡറിൽ നിന്നുള്ള അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഐഎഫ്എസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ആശയ കുഴപ്പം ചൂങ്ങിക്കാണിച്ചായിരുന്നു സുപ്രീംകോടതി നിരീക്ഷണം.ഉദ്യോഗസ്ഥർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷർമെഹ്ത […]Read More

News

ആറ്റുകാൽ ഉത്സവത്തിന് തുടക്കം

തിരുവനന്തപുരം:           ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവം തുടങ്ങി. 13 നാണ് പൊങ്കാല. ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിളക്കുകെട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ബുധനാഴ്ച വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിത പ്രമോദ് നിർവഹിച്ചു. അംബാ പുരസ്കാരം സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടിക്ക് സമാനിച്ചു. വൈകിട്ട് 6.30 ന് എഡിജിപി എസ് ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന […]Read More

News വയനാട്

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ഈ മാസം തുടങ്ങും

തിരുവനന്തപുരം:മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും.ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോ ഗ്രാഫിക്കൽ, ജിയോളജിക്കൽ,ഹൈഡ്രോളജിക്കൽ സർവേയും മണ്ണു പരിശോധനയും പൂർത്തിയായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.Read More

News

മലപ്പുറത്ത് പുലി ആക്രമണം; ഏഴ് ആടുകളെ കൊന്നു

മലപ്പുറം: തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിൽ പുലിയുടെ ആക്രമണം. എൻസി കരീമിന്‍റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നു. ഇതിൽ ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതിനാൽ പ്രദേശവാസികൾ […]Read More

News

യുഎഇയിൽ യുപി സ്വദേശിനിയായ ഷഹ്‌സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 ന് നടപ്പാക്കിയെന്ന്

വാക്സിനേഷനെ തുടർന്ന് പരിചരണത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് വാക്സിനേഷനെ തുടർന്ന് മരിച്ചതിന് യുഎഇയിൽ ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നുള്ള 33 വയസ്സുള്ള ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാൻ്റെ ശിക്ഷ ഫെബ്രുവരി 15 ന് നടപ്പാക്കിയതായി സർക്കാർ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.ഷഹ്‌സാദി ഖാന്റെ സംരക്ഷണയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അവർക്കെതിരെ കേസെടുത്തു. 2022 ഡിസംബറിൽ സംഭവം നടന്നപ്പോൾ […]Read More

News തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം: 10 ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. മാർച്ച് 5 വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ […]Read More

Uncategorized

രഞ്ജി ടീമിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം:ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിന് ആദരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടന്ന അനുമോദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു റണ്ണറപ്പായ രഞ്ജി ടീമംഗങ്ങൾക്ക് ഒന്നരക്കോടി രൂപ യുടെ പാരിതോഷികവും കെ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രഖ്യാപിച്ചു. ബിസിസിഐയുടെ മൂന്ന് കോടി സമ്മാനത്തുക മുഴുവൻ ടീമിന് വീതിച്ച് നൽകും.Read More

News

വിഴിഞ്ഞം തുറമുഖം നമ്പർ വൺ

തിരുവനന്തപുരം:ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത് 40 കപ്പലുകളിൽ നിന്ന് 78,833 ടിഇയു ചരക്ക്.ഇതോടെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പല്ലകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു. നികുതിയിനത്തിൽ ലഭിച്ചത് 37 കോടിക്ക് മുകളിലും. 2028 ഓടു കൂടി […]Read More

Travancore Noble News