തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാരയ്ക്ക് തറക്കല്ലിട്ട് ശശി തരൂർ എംപി. തിരുവനന്തപുരം കരമന ശാസ്ത്രി നഗറിലെ 25 സെൻ്റ് ഭൂമിയിലാണ് പുതിയ ഗുരുദ്വാരയുടെ പണി ആരംഭിക്കുക. പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ഗുരുദ്വാരയുണ്ടെങ്കിലും ദൈനംദിന പ്രാർഥനകൾക്കും മറ്റും പല തടസങ്ങളുണ്ടെന്ന് ഗുരുദ്വാര ഗുരു നാനാക്ക് ദർബാറിൻ്റെ സ്ഥാപക അംഗമായ അമർജിത്ത് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു. സിഖ് കുടുംബത്തിൽ ഒരു മരണമുണ്ടായാൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹം നടത്താനും പാങ്ങോട് ഗുരുദ്വാരയിൽ കഴിയില്ല. പലപ്പോഴും ചടങ്ങുകൾക്കായി അപേക്ഷ നൽകി അനുമതിക്കായി […]Read More
പാലക്കാട് തൃത്താലയിൽ പള്ളി ഉറൂസിൻ്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയിൽ ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഹമാസിൻ്റെ നേതാക്കളായ യഹ്‌യ സിൻവാറിന്റെയും ഇസ്മായിൽ ഹനിയെയുടെയും ചിത്രങ്ങൾ ‘തറവാടികൾ, തെക്കേഭാഗം’ എന്ന തലക്കെട്ടോട് കൂടിയാണ് ബാനറുകളിൽ കാണപ്പെട്ടത്. ഒരു കൂട്ടം യുവാക്കൾ ആനപ്പുറത്ത് ഇരുന്ന് ബാനറുകൾ ഉയർത്തുകയായിരുന്നു. തൃത്താല പള്ളി വാർഷിക “ഉറൂസ്” ൻ്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയിൽ 3,000-ത്തിലധികം പേർ പങ്കെടുത്തിരുന്നു. എന്നിരുന്നാലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ ചർച്ചയ്ക്ക് തിരികൊളുത്തിയത് ഈ വിവാദ ബാനറുകളുടെ പ്രദർശനമാണ്. […]Read More
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ […]Read More
വെഞ്ഞാറമൂട് : നാഷണൽ യോഗാ ചാമ്പ്യൻഷിപ്പിൽ പശ്ചിമ ബംഗാൾ ചാമ്പ്യന്മാരായി. ഹരിയാന രണ്ടാം സ്ഥാനവും,കേരളം മൂന്നാം സ്ഥാനവും നേടി. 30 മുതൽ 35 വരെ പ്രായമുള്ള വനിതകളുടെ മത്സരത്തിൽ ബലം സിരിഷ (ആന്ധ്രപ്രദേശ്) സ്വർണവും, മിലി സർക്കാർ (പഞ്ചിമ ബംഗാൾ)വെള്ളിയും, സീമ സുധീർ പവാർ (മഹാരാഷ്ട്ര) വെങ്കലവും,പുരുഷ വിഭാഗത്തിൽ കമൽ സിങ് (ഹരിയാന) സ്വർണവും, സെൻന്തു ഭട്ടാചാര്യ (പശ്ചിമ ബംഗാൾ) വെള്ളിയും, മോഹൻ കുമാർ സിങ് (പശ്ചിമ ബംഗാൾ) വെങ്കലവും […]Read More
സാവോ പോളോ: പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ജൂലൈ ആറിനും ഏഴിനും ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കും.ആഗോള ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കൽ, ഭരണ പരിഷ്കാരം എന്നിവ ഉച്ചകോടിയിൽ പ്രധാന വിഷയങ്ങളാകും. യു എസ് ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ബ്രിക്സ് രാഷ്ട്രങ്ങൾ നൂറുശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് നിരന്തരം ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ഉച്ചകോടി.Read More
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല […]Read More
മോദിയെ പ്രശംസിച്ച് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ചത് ഇന്ത്യയുടെ വിശാലമായ താൽപ്പര്യം മുൻനിർത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. നമുക്ക് എല്ലായ്പ്പോഴും പാർട്ടി താൽപ്പര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചില പ്രധാന ഫലങ്ങൾ ഇന്ത്യൻ ജനതയ്ക്ക് നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ, എന്തോ നല്ലത് നേടിയതായി തോന്നുന്നു, ഒരു ഇന്ത്യക്കാരൻ […]Read More
ന്യൂഡൽഹി: പായ്കപ്പലിൽ കേപ്ഹോൺ മുനമ്പ് മുറിച്ച് കടന്ന് ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ നാവികർ. നാവിക സാഗർ പരികർമ രണ്ട് പര്യവേഷണത്തിന്റെ മൂന്നാം പാദത്തിലെ ലെഫ്റ്റനന്റ് കമാൻഡർ മാരായ കോഴിക്കോട് സ്വദേശിനി കെ ദിൽന, പുതുച്ചേരി സ്വദേശിനി രൂപ അഴഗിരിസ്വാമി എന്നിവർ ഐഎൻഎസ് വി താരിണിയിൽ തെക്കേ അമേരിക്കയുടെ തെക്കേയറ്റത്തുള്ള മുനമ്പ് കടന്നത്. അന്റാർട്ടിക്കയുടെ 800 കിലോമീറ്റർ ദൂരത്തിലുള്ള ദുഷ്കരമായ സാഹചര്യങ്ങൾക്കും പ്രതികൂല കാലാവസ്ഥയ്ക്കും പേരുകേട്ട മുനമ്പ് അതിസാഹസികമായാണ് നാവികർ കടന്നത്. […]Read More
സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിച്ചതിന് എന്തെല്ലാം പുകിലുകളാണ് ഉണ്ടായതെന്നും കേരളത്തിലെ കോൺഗ്രസുകാർ മറച്ചു പിടിക്കാൻ ശ്രമിച്ച വസ്തുതകൾ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ […]Read More
കോഴിക്കോട്: വഖഫിന്റെ പേരിൽ സർക്കാർ ആരെയും കൂടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച എല്ലാ അവകാശങ്ങളും സംരക്ഷിക്കും.വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ത്വരിത ഗതിയിലാണ്. സംയുക്ത പാർലമെന്ററി സമിതിയിൽ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികളെല്ലാം അവഗണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.Read More