തിരുവനന്തപുരം:വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കാൻ മിഷൻ ഫുഡ്, ഫോഡർ ആന്റ് വാട്ടർ പദ്ധതി ആരംഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. കുളങ്ങളും ജല സംഭരണികളും പ്രവർത്തനക്ഷമമാക്കും. കാട്ടിലെ അധിനിവേശ കളസസ്യങ്ങൾ നശിപ്പിച്ചും ഫലവൃക്ഷങ്ങൾ വ്യാപിപ്പിച്ചും വന്യമൃഗങ്ങളെ വനാന്തരത്തിൽത്തന്നെ നിർത്തുകയാണ് ലക്ഷ്യം. നിലവിൽ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ 2020 മുതൽ 2025 ജനുവരി വരെ അഞ്ചു പേർ മരിച്ചു. ഓരോ വർഷവും ഒരു മരണം. വന്യജീവി ആക്രമണങ്ങൾ സ്ഥിരമാകുന്നതിനാൽ […]Read More
ശബരിമല:കുംഭമാസ പൂജകൾക്കായി ശബരിമലനട ബുധനാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്ര നടയും തുറക്കുന്നതാണ്. നട തുറന്ന ദിവസം പ്രത്യേകം പൂജകളില്ല. വെർച്വൽ ക്യൂ മുഖേനയാണ് ദർശനം. 17 ന് രാത്രി പത്തിന് നട അടയ്ക്കും.Read More
വാഷിങ്ടൺ:കാനഡ പിടിച്ചെടുത്ത് അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വർഷം 20,000 കോടി ഡോളർ (17 ലക്ഷം കോടി രൂപ) കാനഡയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ഇതിനേക്കാൾ ഭേദം രാജ്യത്തെ അമേരിക്കയോട് ചേർക്കുന്നതാണെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാനഡയുടെ പ്രകൃതി വിഭങ്ങളിലാണ് ട്രംപിന്റെ കണ്ണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു.Read More
കൊല്ലം:കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. എൽഡിഎഫ് ധാരണപ്രകാരമാണ് രാജി. മുന്നണി ധാരണ പാലിച്ചില്ലെന്നാരോപിച്ച് സിപിഐയുടെ പ്രതിനിധികളായ ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സവിതദേവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ എന്നിവർ സ്ഥാനം ഒഴിഞ്ഞിരുന്നു. മേയർ സ്ഥാനം ഒഴിയുമ്പോൾ ഡെപ്യൂട്ടി മേയറാണ് ചുമതലയേൽക്കണ്ടതു്. ഡെപ്യൂട്ടി മേയർ ഇല്ലാത്ത സാഹചര്യത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി താൽക്കാലിക ചുമതല വഹിക്കും. രാജി വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ […]Read More
തിരുവനന്തപുരം:വീട് നിർമാണത്തിനുള്ള അർഹതപ്പെട്ട അപേക്ഷകളിൽ അനുമതി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം വീടില്ലാത്തവർക്ക് ഡേറ്റാ ബാങ്കിലോ, നെൽവയൽ – തണ്ണീർത്തട പരിധിയിലോ ഉൾപ്പെട്ട ഭൂമിയായാലും വീടു നിർമാണത്തിന് അനുമതി നൽകണം.പഞ്ചായത്തിൽ 10 സെന്റും സ്ഥലത്ത് വീടിനുള്ള അനുമതി തദ്ദേശ സ്ഥാപനത്തിന് നൽകാം. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 10 സെന്റിൽ കുറഞ്ഞ നിലം ഭൂമിയിൽ 1291.67 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടവും നിർമിക്കാനാകും. ഈ ഇളവുകൾ അറിയാതെ തരം മാറ്റത്തിനായി […]Read More
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു. നിരവധി വ്യവസ്ഥകളോടെയാണ് അനുമതി. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം, 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ […]Read More
ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലില്‍ മധ്യവയസ്‌കൻ്റെ ദുരൂഹ മരണത്തില്‍ വൻ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് (50) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കൈതവളപ്പില്‍ കിരണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിരണുമായി സംഭവസ്ഥലത്തെത്തി പുന്നപ്ര പോലീസ് തെളിവെടുപ്പ് നടത്തി. കിരണുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരിലൊരാള്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കിരണിൻ്റെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ദിനേശനെ കിരൺ […]Read More
കേരള ജുഡീഷ്യൽ സർവീസിൽ സിവിൾ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ വിഭാഗത്തിൽ 5 ഉം, റഗുലർ വിഭാഗത്തിൽ 12 ഉം ഒഴിവാണുള്ളത്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. പ്രായം: 2025 ജനുവരി ഒന്നിന് 35 കവിയരുത്. വെബ്സൈറ്റ്:www.hckrecruitent.Read More
സുപ്രീംകോടതി ഓഫ് ഇന്ത്യ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. പ്രായം : 18-30 വയസ്.അപേക്ഷാ ഫീസ് 1000 രൂപ. അവസാന തീയതി മാർച്ച് എട്ട്. വിശദവിവരങ്ങൾ:wwwsci.in.Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിന് സ്വർണം.ആദ്യദിനം മൂന്ന് വെങ്കലത്തിൽ ആശ്വസിച്ച കേരളം രണ്ടാം ദിവസം ട്രാക്കിലും പിറ്റിലും തിളങ്ങി. ഡെക്കാത്‌ല ണിൽ എൻ തൗഫീഖാണ് സ്വർണം നേടിയത്. ഇത് കൂടാതെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. പത്തിനങ്ങൾ ഉൾപ്പെട്ട ഡെക്കാത്‌ലണിൽ 6915 പോയിന്റുമായാണ് തൗഫീഖിന്റെ പൊൻ നേട്ടം. വനിതകളുടെ ലോങ് ജമ്പിൽ സാന്ദ്ര ബാബു 6.12 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. വനിതകളുടെ 4 X 100 റിലേയിലാണ് […]Read More