പ്രയാഗ്‌രാജ്:യുപി പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശങ്കരാചാര്യ മാർഗ് സെക്ഷൻ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.ആളപായമില്ല. അഗ്നിബാധ പന്ത്രണ്ട് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. കുംഭമേളയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ജനുവരി 30 ന് സെക്ടർ 22 ലുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചിരുന്നു.Read More
പ്രയാഗ്‌രാജ്:യുപി പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശങ്കരാചാര്യ മാർഗ് സെക്ഷൻ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.ആളപായമില്ല. അഗ്നിബാധ പന്ത്രണ്ട് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. കുംഭമേളയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ജനുവരി 30 ന് സെക്ടർ 22 ലുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചിരുന്നു.Read More
ഹൽദ്വാനി :ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ കൗമാര നിര ചാമ്പ്യൻമാരായി. എസ് ഗോകുലിന്റെ ഗോളിൽ കേരളം ഗെയിംസിൽ മുദ്ര ചാർത്തി. കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ വിജയ ഗോൾ നേടിയത് ഗോകുൽ . ഫൈനൽ പോരാട്ടം ആയാസകരമായിരുന്നു. കേരളത്തിന്റെ മുന്നേറ്റമായിരുന്നു ആദ്യം. പ്രവീഷ് ബിഷ്ടും നിർമൽ സിങ് ബിഷ്ടും ഉത്തരാഖണ്ഡിനായി ആഞ്ഞ് ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചു നിന്നു. ഇന്ന് കേരളം അത്‌ലറ്റിക്സിലിറങ്ങി. പത്ത് സ്വർണം,ഒൻപത് വെള്ളി, ഏഴ് വെങ്കലം നേടിയ കേരളം […]Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്‌ലറ്റിക്സിന് നാളെ തുടക്കം. ഡെറാഡൂണിലെ മഹാപ്രതാപ് റാണ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ. 77 പോയിന്റുമായി കഴിഞ്ഞ തവണ നാലാമതായിരുന്നു കേരളം.മെഡൽ നിലയിൽ അഞ്ചാമതും . മൂന്ന് സ്വർണവും, നാല് വെള്ളിയും, ആറ് വെങ്കലവുമായിരുന്നു സമ്പാദ്യം. ഡെറാഡൂണിൽ 52 കായിക താരങ്ങൾ ഉൾപ്പെടെ 65 അംഗ സംഘമാണ് കേരളത്തിന്. ജയകുമാറാണ് മുഖ്യ പരിശീലകൻ. പുരുഷ വിഭാഗത്തിൽ 31 പേരും വനിതകളിൽ 21 പേരും നാളെ ഇറങ്ങും. തിരുവനന്തപുരം എൽഎൻസിപിഇ […]Read More
വെഞ്ഞാറമൂട്: ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള വനിത, പുരുഷ വാട്ടർ പോളോ ടീമംഗങ്ങൾക്കും, പരിശീലകർക്കും,ടീം മാനേജർമാർക്കും കേരള അക്വാട്ടിക് അസോസിയേഷൻ സ്വീകരണം നൽകി. വനിതാ വിഭാഗത്തിൽ സ്വർണവും, പുരുഷവിഭാഗത്തിൽ വെങ്കലവും നേടിയാണ് ഇവർ മിന്നും താരമായത്. വിനോദ്, അനിൽ കുമാർ എന്നിവരായിരുന്നു പരിശീലകർ. ഷിനി മോളും അനീഷുമായിരുന്നു ടീം മാനേജർമാർ. സ്വീകരണ യോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായിRead More
കഴക്കൂട്ടം: ജാപ്പാനീസ് ഐടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാർട്ണേഴ്സ് ടെക്നോ പാർക്കിലേക്ക്.ഇതിന്റെ ഭാഗമായി കമ്പനി ഡയറക്ടർ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസർ കസുഹിരോ വാഡ എന്നിവരുടെ സംഘം ടെക്നോപാർക്ക് സന്ദർശിച്ചു. സിഇഒ സഞ്ജീവ് നായരുമായി സംവദിച്ചു. ടെക്നോപാർക്ക് മാർക്കറ്റിങ് ആൻഡ് കസ്റ്റമർ റിലേഷൻ ഷിപ്പ് ഡിജിഎം വസന്ത് വരദ, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ജോർജ് ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.Read More
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് ഇടിച്ചു നിരത്തി തീയിട്ട് പ്രതിഷേധക്കാർ. ബുധനാഴ്ച രാത്രി അവരുടെ പാർട്ടി അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗം ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയെ ഹസീന ഓൺലൈനായി അഭിസംബോധന ചെയ്യവെയായിരുന്നുഅക്രമം. ആയിരക്കണക്കിനാളുകൾ ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപക നേതാവുമായ ബംഗബന്ധു മുജിബുർ റഹ്മാന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം […]Read More
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ (ഫെബ്രുവരി 6). രാവിലെ 9 മണിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പെന്‍ഷന്‍ അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ബജറ്റില്‍ പ്രതീക്ഷയിലാണ് സംസ്ഥാനം. കഴിഞ്ഞ വര്‍ഷം വിഴിഞ്ഞം തുറമുഖ പദ്ധതിക്കാണ് ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍ […]Read More
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങൾ. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. നിലവില്‍ ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ബിജെപി 48 ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. […]Read More
കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരു മരണം; നാലുപേർക്ക് പരിക്ക്
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഐഡെലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് […]Read More