ഹൈദരാബാദിൽ നടന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ പ്രീമിയറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി കൊല്ലപ്പെട്ട കേസിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അർജുന് ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. രാവിലെ അല്ലു അർജുനെ വസതിയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തതിനെ തുടർന്ന് കീഴ്‌ക്കോടതി താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു. തൻ്റെ സിനിമയുടെ […]Read More
തിരുവനന്തപുരം: 29ാത് കേരള ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സിനിമ രംഗത്തെ അതുല്യ പ്രതിഭയായ ഷബാന ആസ്‌മി ചടങ്ങിൽ മുഖ്യാതിഥിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി. ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അടക്കമുള്ള മേളയായി ഐ എഫ് കെ അറിയപ്പെടുന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രദർശനം മാത്രമല്ല […]Read More
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റര്‍ ഡി ഗുകേഷ്. ആവശേപ്പാരാട്ടത്തില്‍ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് കിരീടം ചൂടിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കിരീട ജേതാവാണ് ഗുകേഷ്. റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് 1985-ൽ അനറ്റോലി കാർപോവിനെ തോല്‍പ്പിച്ച് 22-ാം വയസിൽ കിരീടം ചൂടിയിരുന്നു, ഇത് തിരുത്തി കുറിച്ചാണ് ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ് പുതിയ നേട്ടം കൊയ്‌തത്. വെറും 18 വയസ് മാത്രമാണ് […]Read More
ഇന്ത്യ, ഫ്രാൻസ്, യു.എ.ഇ., എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യോമാഭ്യാസം ഡെസേർട്ട് നൈറ്റ് ബുധനാഴ്ച അറബിക്കടലിന് മുകളിലൂടെ ആരംഭിച്ചു. മൂന്ന് രാഷ്ട്രങ്ങളുടെയും വ്യോമസേനകൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും എയർ ഡ്രിൽ പ്രകടമാക്കുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അഭ്യാസത്തിൽ ഇന്ത്യയുടെ സു-30എംകെഐ, ജാഗ്വാർ ജെറ്റുകൾ, ഫ്രാൻസിൻ്റെ റഫാൽ യുദ്ധവിമാനങ്ങൾ, യുഎഇയുടെ എഫ്-16 വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അഭ്യാസത്തിൽ സങ്കീർണ്ണമായ വ്യോമാഭ്യാസങ്ങളും ദൗത്യ സാഹചര്യങ്ങളും ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്സ് (IAF) ജെറ്റുകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മുൻവശത്തെ താവളങ്ങളിൽ […]Read More
ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു.6 അധ്യാപകർ അറസ്റ്റിൽ ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്രപോയ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. ഉത്തരകന്നഡ മുരുഡേശ്വറിലെ കടലിലാണ് ഇവർ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു […]Read More
സൂറിച്ച്: 2034 ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് ഏഷ്യാ വൻകര ആതിഥേയരാകുന്നത്. 2022 ൽ ഖത്തർ വേദിയായിരുന്നു. 2002 ൽ ജപ്പാനും, ദക്ഷിണ കൊറിയയും സംയുക്ത ആതിഥേയരായി. അടുത്ത ലോകകപ്പ് 2026 ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. 48 ടീമുകൾ ആദ്യമായി അണിനിരക്കുന്നുവെന്ന സവിശേഷതയുമുണ്ട്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്ക് നൽകി. ലോകകപ്പ് ശതാബ്ദിയുടെ ഭാഗമായി ആദ്യ വേദിയായ ഉറുഗ്വേയിലും, […]Read More
ന്യൂഡൽഹി: വനിത കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വീഴ്ച വരുത്തിയതിന് ബിഎസ്എഫിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാത്തതിനാലാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ (പോഷ് നിയമം) ത്തിന്റെ ലംഘനമുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഐ ജി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ ഓഫീസർ Opportunities കണ്ടെത്തിയെന്ന് ബിഎസ്എഫ് അറിയിച്ചു.Read More
തിരുവനന്തപുരം: കെ – റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റന്റ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. ഭിന്നശേഷിക്കാരിയായ പൂവാർ കൊടിവിളാകം ശ്രീശൈലത്തിൽ വി നിഷ (39)യാണ് മരിച്ചത്. ബുധൻ രാവിലെ 10.30നായിരുന്നു അപകടം. ഇരുകാലുകൾക്കും ശേഷിയില്ലാത്ത നിഷ ഊന്നുവടികളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. വഴുതക്കാട് ട്രാൻസ്ടവറിലുള്ള ഓഫീസിൽ പോകുന്നതിനുവേണ്ടി വനിതാ കോളേജിന് മുന്നിൽ ബസിറങ്ങി റോഡ്കടന്നുപോകാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. മൂന്നുവർഷമായി കെ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി ഭീമ ജ്വല്ലറി. മുന്നു ഷോറൂമിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോഗ്രാം സ്വർണവും, 400 കാരറ്റ് വജ്രവും വിറ്റഴിച്ചു. എം ജി റോഡിലെ ഷോറൂമിൽ നിന്നുതന്നെ 160 കിലോഗ്രാം സ്വർണവും, 320 കാരറ്റ് ഡയമണ്ടും വിറ്റുപോയി.നമ്മുടെ പൈതൃകത്തെ വിലമതിക്കുന്ന തോടൊപ്പം ആവേശകരമായ ഒരു ഭാവിക്കായി തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഭീമ ബ്രാൻഡ് ചെയർമാൻ ഡോ.ബി ഗോവിന്ദൻ പറഞ്ഞു.Read More
കോട്ടയം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തില്‍. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിനുമായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്റ്റാലിന്‍ കുമരകം ലേക്ക് റിസോർട്ടില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും. മുല്ലപ്പെരിയാർ പ്രശ്‌നം ചർച്ചയായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്‌നാട് മുഖ്യന്ത്രിയുടെ വരവ് കണക്കാക്കപ്പെടുന്നത്.Read More