News

യുകെയിൽ പഠിക്കാൻ പണം മാത്രം മതി

ലണ്ടൻ:         ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമെന്ന് ബിബിസി.അസൈൻമെന്റ് തയ്യാറാക്കാൻ പോലും പണം നൽകി ബാഹ്യസഹായം തേടുന്നു. ചിലർ ഹാജർ രേഖപ്പെടുത്താൻപോലും പണം കൊടുത്ത് ആളെ നിയോഗിക്കുന്നു – ബിബിസിയുടെ അന്വേഷണ പരമ്പര ‘ ഫയൽ നമ്പർ ഫോർ ‘വെളിപ്പെടുത്തി. അധ്യാപകർ പറയുന്നത് മനസിലാക്കാൻ ക്ലാസിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്ന വിദ്യാർഥികൾ ഉണ്ടെന്ന് ഒരു പ്രൊഫസർ പറയുഞ്ഞു. വിദേശ വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് വാങ്ങി […]Read More

News

ദക്ഷിണ കൊറിയയിൽ പട്ടാളനിയമം

സോൾ:          ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. ചൊവ്വാഴ്ച രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ് പ്രഖ്യാപനം. ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചാണ് നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ തോടെയാണ് പ്രസിഡന്റിന്റെ അറ്റകൈ നീക്കമെന്നും റിപ്പോർട്ടുണ്ട്.പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രംഗത്തു വന്നു. സ്പീക്കർ വൂ വോൻഷിക് നാഷണൽ അസംബ്ളിയിലെത്തി പട്ടാളനിയമം സംബന്ധിച്ച് സഭയിൽ വോട്ടെടുപ്പ് […]Read More

News തിരുവനന്തപുരം

272.2 കോടി വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി

തിരുവനന്തപുരം:               വ്യവസായ വകുപ്പിനു കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി. സർക്കാരിന് കെഎസ്ഇബി നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമാണിതു്. ദീഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതു്. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴിയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.Read More

News തിരുവനന്തപുരം

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പോക്സോ ചുമത്തി ആയമാരെ അറസ്റ്റ് ചെയ്തു. ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു ആയമാർ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. Read More

News തിരുവനന്തപുരം

2024 ലെ സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരംനഗരസഭയ്ക്ക്

തിരുവനന്തപുരം: ഓരോ വർഷവും ആകെ പദ്ധതി നിർവ്വഹണ തുകയുടെ 5% ത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മാറ്റി വച്ചിട്ടുള്ളത്താണ്.2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967/- രൂപ ചിലവഴിച്ചു.നഗരസഭമെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു . 2023-24 വർഷത്തി 2,500,000/- രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ […]Read More

News തൊഴിൽ വാർത്ത

റെയിൽവേയിൽ 7438 ഒഴിവുകള്‍ന്യൂഡൽഹി:

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 5647, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍, വര്‍ക് ഷോപ്പുകളില്‍ 5,647, ജയ്പൂര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ യൂണിറ്റ് അപ്രന്റിസില്‍ 1,791 ഒഴിവുകളുമുണ്ട്. ഒരു വര്‍ഷ പരിശീലനമാണ്. അപേക്ഷ അവസാന തീയതി (നോര്‍ത്ത് ഈസ്റ്റ്): ഡിസംബര്‍ 3, (നോര്‍ത്ത് വെസ്റ്റേണ്‍ ): ഡിസംബര്‍ 10.ഒഴിവുകൾ:പ്ലംബര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഗ്യാസ് കട്ടര്‍, മെക്കാനിക് […]Read More

News

ഇറ്റാലിയൻ താരം കുഴഞ്ഞു വീണു

റോം:ഇറ്റാലിയൻ മിഡ് ഫീൽഡർ എഡോർഡോ ബോവ് മത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണു.ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഫ്ലോറെന്റീനോയും ഇന്റർമിലാനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. തുടർന്ന് മത്സരം റദ്ദാക്കി. ഫ്ളോറെന്റീനോ താരമായ ഇരുപത്തിരണ്ടുകാരൻ 16-ാം മിനിറ്റിലാണ് കളിക്കളത്തിൽ വീണത്.ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ബോധം വീണ്ടെടുത്തതായും സ്വയം ശ്വസിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറ്റലിയുടെ അണ്ടർ 21 ടീം അംഗമാണ്. റോമ ക്ലബ്ബിനായി മൂന്നു വർഷം കളിച്ച ശേഷം ജൂലൈയിൽ വായ്പാടി സ്ഥാനത്തിലാണ് ഫ്ളോറന്റീനോയിലെത്തിയത്.Read More

News തിരുവനന്തപുരം

 താലൂക്ക്തല അദാലത്ത് 9 മുതൽ; പരാതികൾ 6 വരെ

തിരുവനന്തപുരം:              മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടക്കും. 9 ന് തിരുവനന്തപുരം താലൂക്ക്, 10 ന് നെയ്യാറ്റിൻകര, 12ന് നെടുമങ്ങാട്, 13 ന് ചിറയിൻകീഴ്, 16 ന് വർക്കല, 17 ന് കാട്ടാക്കട എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്. പരിഗണിക്കുന്ന വിഷയങ്ങൾ          പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, […]Read More

News

 തെലങ്കാനയിൽ 8 മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൽപ്പാക വനമേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. സംഘടനയുടെ പ്രാദേശിക ഘടകത്തിന്റെ കമാൻഡറായ കൂർഷാം മംഗുവും കൊല്ലപ്പെട്ടു. പൊലീസിന് വിവരം നൽകുന്നുവെന്നാരോപിച്ച് രണ്ട് ഗോത്രവർഗ്ഗക്കാരെ മാവോയിസ്റ്റുകൾ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയിരുന്നു.Read More

News എറണാകുളം

 വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി

കൊച്ചി:        രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചതു്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽ നിന്ന് 1827 ആയി.തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട് 1859.50.തുടർച്ചയായി അഞ്ചാം മാസമാണ് വർധന. നാലു മാസത്തിൽ അഞ്ചു തവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്ടോബർ 30 ന് ഡീലർ കമ്മീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ കൂട്ടിയിരുന്നു. പാചക വാതക വില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട […]Read More

Travancore Noble News