കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ സംസ്കാരം ഇന്ന് (ജൂലൈ 19). വിദേശത്ത് ജോലി ചെയ്യുന്ന അമ്മ സുജ ഇന്ന് നാട്ടിലെത്തും. കുവൈറ്റില്‍ ജോലി ചെയ്യുന്ന സുജ രാവിലെ 9 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയോടെ വീട്ടില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മൃതദേഹം രാവിലെ 10 മണിയോടെ പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുദര്‍ശനത്തിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിച്ചും പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷം വൈകിട്ട് […]Read More
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അൻപതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി 2025 ജൂലൈ 25 വരെ അപേക്ഷിക്കാമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും […]Read More
വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ എച്ച്എംസി വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0470-2605363Read More
കർക്കിടക വാവുബലി; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിന് നിരക്ക് 100 രൂപ കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും ക്ഷേത്ര കടവുകളിലും ബലിതർപ്പണത്തിന് 100 രൂപ ഫീസ്. 100 രൂപ നൽകി റസീത് വാങ്ങി ബലിതർപ്പണ ചടങ്ങുകൾ നടത്താവുന്നതാണ്. എല്ലാ ചെലവുകളും ഉൾപ്പെടെയാണ് 100 രൂപ നിശ്ചയിചയിച്ചിരിക്കുന്നത്. അതിനാൽ ഭക്തജനങ്ങൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി […]Read More
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ വെട്ട് റോഡ്, കഴക്കൂട്ടം, ഇൻഫോസിസ്, തമ്പുരാൻ മുക്ക്, കുഴിവിള, ലുലുമാൾ, ലോഡ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ആശാൻ സ്ക്വയർ, പനവിള, വഴുതയ്ക്കാട്, കോട്ടൻഹിൽ സ്കൂൾ റോഡ്, ഈശ്വരവിലാസം റോഡ്, കാർമൽ സ്കൂൾ റോഡ്, ഓൾസെയിന്റ്സ്, ഈഞ്ചക്കൽ, ഡൊമസ്റ്റിക് എയർപോർട്ട് വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണങ്ങൾ […]Read More
കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമാണത്തിന്റെ പേരിൽ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളി നായകനായ മഹാവീര്യർ സിനിമയുടെ നിർമാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്നു 95 ലക്ഷം രൂപ നൽകാമെന്നും ആക്ഷൻ ഹീറോ ബിജു […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ കനക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന് മുകളില്‍ നിലനില്‍ക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദവും […]Read More
കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരിച്ച് നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യനെന്ന നിലയിലാണ് താൻ പെരുമാറിയതെന്ന് കാന്തപുരം പറഞ്ഞു. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് ബന്ധപെട്ടത്. ആ രാജ്യത്തെ […]Read More
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് തീരുമാനം. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ മറ്റൊരു കാരണമാണ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി നടപ്പാക്കിയതിനാൽ ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.Read More
18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ആക്സ്-4 സംഘത്തോടൊപ്പം ബഹിരാകാശ സഞ്ചാരിയായ ജിപി ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തിരികെ ഭൂമിയിൽ എത്തി. ഇന്ത്യൻ സമയം വൈകിട്ട് 3.3-ഓടെയാണ് അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങിയത്. ശുഭാംശുവിനെയും സംഘത്തെയും ഇനി ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, […]Read More