“സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്,” മോഹന്‍ലാല്‍ മലയാളത്തിൽ പറഞ്ഞു, “ജയ് ഹിന്ദ്” എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. 71-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. പുരസ്കാര വിതരണ ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ച് സംസാരിച്ചു. ലാലേട്ടാ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ നൽകിയ സംഭാവനകളെക്കുറിച്ചും […]Read More
400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അത്തരത്തിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട ഒരു നടന്റെ ജന്മദിനമാണ് ഇന്ന്. മലയാളത്തിന്റെ കാരണവർ മധുവിന്റെ 92-ാം ജന്മദിനം. 1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. […]Read More
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും വീട്ടിലെത്തി പരിശോധന നടത്തുന്നു. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. ഷാജഹാന് വീട്ടിലുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് […]Read More
എറണാകുളം: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിൻ്റെയും ദുല്‍ഖര്‍ സല്‍മാൻ്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെത്തിച്ച് നികുതിവെട്ടിപ്പു നടത്തുന്ന സംഭവത്തിൽ, രാജ്യ വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നും ഖൂറിൻ്റെ ഭാഗമായാണ് കേരളത്തിലും കസ്റ്റംസിൻ്റെ വ്യാപക പരിശോധന. കേരളാ ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസിൻ്റെ ചുമതലയുള്ള കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. പൃഥിരാജിൻ്റെ തേവരയിലെ വീട്ടിലും ദുൽഖർ സൽമാൻ്റെ ഇളംകുളത്തെ വീട്ടിലും കസ്റ്റംസ് സംഘത്തിൻ്റെ പരിശോധന തുടരുകയാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൃഥ്വിരാജിൻ്റെ തിരുവനന്തപുരത്തെ […]Read More
പപന്തളം : ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ചടങ്ങിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അണ്ണാമലൈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നാസ്തിക ഡ്രാമാചാര്യന്‍ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ ആരോപിച്ചു. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് […]Read More
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.Read More
ന്യൂഡല്‍ഹി : നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടി നിരക്കിലെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നിരക്കിലെ ഇളവ് സാധാരണക്കാർക്ക് വൻതോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും യുവാക്കള്‍ക്കും കർഷകർക്കും മധ്യവർഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ സാധിക്കുമെന്നും ദൈനംദിന […]Read More
തെങ്ങുവീണ് പാലം തകർന്നു; പാലത്തില്‍ നിന്നിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാലില്‍ ആയിരുന്നു സംഭവം. തെങ്ങുവീണ് പാലം തകർന്നു. ഈ സമയം പാലത്തില്‍ നിന്നിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് മരിച്ചത്. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും പാലത്തിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ […]Read More
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ […]Read More
