ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന സ്പെഷ്യൽ ജനറൽ ബോഡി യോഗം തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ് ഹാളിൽ നടന്നു. സംഘടനയുടെ വെബ്സൈറ്റ്, പരസ്പര സഹായ നിധി തുടങ്ങിയവ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായിഎ.പി. ജിനൻ, തിരുവനന്തപുരം (പ്രസിഡൻ്റ്) ,പോളി വടക്കൻ – എറണാകുളം (ജനറൽ സെക്രട്ടറി). സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം) ,രാജൻ പൊഴിയൂർ( തിരുവനന്തപുരം) ഷീബാസൂര്യ,(തിരുവനന്തപുരം)-(സെക്രട്ടറിമാർ), അനീഷ് ലാലാജി(തിരുവനന്തപുരം) . വിപിൻ (മലപ്പുറം), മൊഹ് മൂബ (തൃശൂർ.)- വെസ് പ്രസിഡൻ്റുമാർ) ശ്രീലക്ഷ്മി […]Read More
മാധ്യമ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിൻ്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച ബിജെപി ഗുണ്ടകളെ നിലയ്ക്കു നിറുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.മര്യാദയുടെ എല്ലാ അതിർവരമ്പും ലംഘിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ബി ജെ പി പ്രവർത്തകർ നടത്തിയത്. ക്യാമറകൾക്ക് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.കാടത്തമാണിത്.മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കർശന […]Read More
സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ തിരുവനന്തപുരം: റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ […]Read More
മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിൽ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാൻമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് റിപ്പോർട്ട്. വൈകുന്നേരം 5.50 ഓടെയാണ് ആക്രമണം നടന്നത്. 33 അസം റൈഫിൾസ് ഉദ്യോഗസ്ഥരുമായി ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവർ ചികിത്സയിലാണ്. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല പതിയിരുന്ന് ആക്രമണത്തെ “ഹീനമായ അക്രമ പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചു. രാജ്ഭവൻ […]Read More
പത്തനംതിട്ട : ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാത്രി എട്ടരയോടെ പമ്പയില്‍ എത്തി. പൊതുമരാമത്തിന്റെ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി തങ്ങുക. കനത്ത സുരക്ഷയാണ് പമ്പയിലും പരിസരത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷനാകും. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ […]Read More
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസത്രക്രിയകൾ മുടങ്ങി. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാൽ യൂറോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയകൾ നിർത്തിയത്. ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയത്. ഇന്ന് യൂറോളജി ഒ പി ഉണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയകൾ നടന്നില്ല. എന്നാൽ എത്ര ശസ്ത്രക്രിയകളാണ് മുടങ്ങിയതെന്ന കണക്കുകൾ ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടില്ല. ഫ്ളെക്സിബിൾ യൂറിട്ടറോസ്കോപ് കഴിഞ്ഞ ഒക്ടോബർ മുതൽ ലഭ്യമല്ലാത്തതിനാൽ രോഗികളിൽ നിന്നു […]Read More
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 10 പേരെ കാണാതായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്ന് ആറ് കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘം ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി വൈകിയാണ് നന്ദാ നഗറിൽ സംഭവം നടന്നത്. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു മെഡിക്കൽ ടീമും മൂന്ന് ആംബുലൻസുകളും ദുരന്തബാധിത മേഖലയിലേക്ക് എത്തിയിട്ടുണ്ട്. പ്രതികൂല […]Read More
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ. കോട്ടയം സ്വദേശിയായ അഞ്ജു മോളാ(24)ണ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനം നടന്നതായാണ് സംശയിക്കുന്നത്.Read More
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ കടന്നുപോയ കൊല്ലം- തിരുനെല്‍വേലി ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. ഇരുവരും ജീവനൊടുക്കിയതാണോ, അതോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് […]Read More
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങളുടെ താങ്ങ് പീഠങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ൽ സ്വർണം പൂശാനായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ നാല് കിലോഗ്രാം കുറവുള്ളതായി […]Read More
