അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും എത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര വ്യോമയാന മന്ത്രി […]Read More
അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം എംഎൽഎ എം. മുകേഷ് അധ്യക്ഷനായി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷിബു ജോസഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതീന്ദ്രനാഥ് സി.എസ്. പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും പ്രധാനാധ്യാപകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, തൃക്കരുവ […]Read More
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.Read More
തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപനശേഷി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് […]Read More
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് എടുത്തുകാണിക്കുന്നതിനായി അടുത്തിടെ 30-ലധികം രാജ്യങ്ങൾ സന്ദർശിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. പാർട്ടി പരിധിക്ക് പുറത്തുള്ള എംപിമാർ, മുൻ പാർലമെന്റംഗങ്ങൾ, മുതിർന്ന നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെയുള്ള പ്രതിനിധി സംഘം വിദേശ നേതാക്കളുമായും പ്രതിനിധികളുമായും ഇടപഴകിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.Read More
ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കാണാതായ 4 പേർ മരിച്ചതായി സൂചന. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിവരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം. ഐഎൻഎസ് സൂറത്തിലാണ് ഇവരെ മംഗലാപുരത്ത് എത്തിക്കുക. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ […]Read More
തിങ്കളാഴ്ച രാവിലെ മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നും 10 മുതൽ 12 വരെ യാത്രക്കാർ കമ്പാർട്ടുമെന്റുകളിൽ നിന്ന് വീണപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നു, യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് […]Read More
പത്തനംതിട്ട: കോന്നി കല്ലേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്. അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്. കല്ലേലി റബർ ഡിവിഷൻ ഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അതേസമയം കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കോന്നി കൊക്കാത്തോട് റോഡിലെ കല്ലേലിയിൽ കാട്ടാനകളിറങ്ങിയിരുന്നു. കല്ലേലിയിൽ നിന്നും […]Read More
കേരളതീരത്ത് ബേപ്പൂർ (Beypore)- അഴീക്കലിന് സമീപം ചരക്ക് കപ്പലിന് കടലിൽ വച്ച് തീ പിടിച്ചു. ബേപ്പൂരിൽ ഇന്നും 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. സംഭവസമയത്ത് കപ്പലിൽ ഏകദേശം 650 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും 40-ലധികം ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീപിടുത്തത്തിനിടെ ഏകദേശം 50 കണ്ടെയ്നറുകൾ വെള്ളത്തിൽ വീണതായി പറയപ്പെടുന്നു. അടിയന്തര സാഹചര്യത്തിൽ, സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ യൂണിറ്റുകൾ […]Read More
തിരുവനന്തപുരം: വന്യമൃഗശല്യം നേരിടാൻ കിഫ്ബി സഹായത്തോടെ സർക്കാർ നിർമ്മിക്കുന്ന സൗരോർജ വേലി നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം, തെന്മല, പുനലൂർ, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിലാണ് വേലി നിർമ്മിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചത്. 1.51 കോടി രൂപ ചെലവിൽ 95 കിലോമീറ്റർ ദൈർഘ്യമുള്ള സൗരോർജ വേലി നിർമ്മാണമാണ് പദ്ധതി. ഇതിൽ 94.22 കിലോമീറ്റർ പൂർത്തിയായി. വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടത് 10 കിലോമീറ്റർ റെയിൽ ഫെൻസിങ് ആണ്. കേന്ദ്ര നിയമമാണ് തടസ്സമെങ്കിലും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ നിന്ന് പദ്ധതികൾ […]Read More