തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന നിർണ്ണായകമായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. തിരുവനന്തപുരത്ത് നടന്ന ‘പുതുയുഗയാത്ര’യുടെ സമാപന വേദിയിലാണ് കേരളത്തിലെ സാധാരണക്കാരെയും യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള അഞ്ചിന ഗ്യാരൻ്റികൾ അദ്ദേഹം അവതരിപ്പിച്ചത്. ‘ഇന്ദിര ഗ്യാരൻ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വലിയ മാറ്റങ്ങളാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്: ഇവ കൂടാതെ, വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും രാഹുൽ ഗാന്ധി […]Read More
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റം. വില വർധനവോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി ഉയർന്നു. കൊച്ചിയിലെ വാണിജ്യ സിലിണ്ടർ നിരക്ക് 1890.50 രൂപയായും പുതുക്കി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ രീതിയിൽ […]Read More
തിരുവനന്തപുരം: കഠിനാധ്വാനവും ആത്മവിശ്വാസവും കൂട്ടുപിടിച്ചാൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ.എസ്. ശ്രീജ. ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കി സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ച ശ്രീജയുടെ നേട്ടം ഒരു നാടിന്റെയാകെ അഭിമാനമായി മാറി. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾക്ക് മകൾ നൽകിയ മധുരപ്രതികാരമാണ് ഈ വിജയം. ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) ചേരണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് ശ്രീജ പഠനം ആരംഭിച്ചത്. തന്റെ പഠനമുറിയിൽ ‘ശ്രീജ ഐഎഫ്എസ്’ എന്ന് മുൻകൂട്ടി എഴുതിവെച്ച് […]Read More
കൊച്ചി/ന്യൂഡല്ഹി: അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇറാൻ-അമേരിക്ക സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവന് (IRIS Lavan) കൊച്ചിയിൽ ഇന്ത്യ അടിയന്തര സുരക്ഷയൊരുക്കി. സാങ്കേതിക തകരാറുകളെത്തുടർന്ന് സഹായമഭ്യർത്ഥിച്ച കപ്പലിനും അതിലുണ്ടായിരുന്ന 183 നാവികർക്കുമാണ് ഇന്ത്യൻ നാവികസേന നിലവിൽ സംരക്ഷണം നൽകുന്നത്. വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര കപ്പൽപ്പട പ്രദർശനത്തിന് (MILAN) ശേഷം മടങ്ങുകയായിരുന്ന ലാവന് ഗുരുതരമായ തകരാറുകൾ സംഭവിക്കുകയായിരുന്നു. തുടർന്ന് ഇറാൻ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ ഫെബ്രുവരി 28-നാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. മാർച്ച് 1-ന് ഔദ്യോഗിക അനുമതി […]Read More
ന്യൂഡൽഹി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനം രാത്രി 7.42-ഓടെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. ദുർഘടമായ ഭൂപ്രകൃതിയും വനനിബിഡമായ പ്രദേശവുമായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ […]Read More
എറണാകുളം: അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജസ്ലിയ ജോൺസൺ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. സിറിയക് ജോർജിനെ പൊലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മകനെ രക്ഷപ്പെടാൻ […]Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ റിഫൈനർമാർക്ക് ആശ്വാസവുമായി അമേരിക്കയുടെ നിർണ്ണായക പ്രഖ്യാപനം. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യൻ കമ്പനികൾക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി. ഇറാനിൽ തുടരുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങളും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയിയുടെ മരണവും പശ്ചിമേഷ്യയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ […]Read More
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷനും കേരള കൗമുദി ബോധപൗർണമി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും ഉപഹാരസമർപ്പണവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചടങ്ങ് മുൻ എം.എൽ.എ ശ്രീ. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഫ്രീഡം ഫിഫ്റ്റി രക്ഷാധികാരിയും കവിയുമായ കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും കൺവീനർ ഷാജി നന്ദിയും രേഖപ്പെടുത്തി. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്, സിനിമാ […]Read More
