ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി താഷ്കെന്റിൽ സംഘടിപ്പിച്ച യോഗ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. യോഗ ഫെഡറേഷൻ ഓഫ് ഉസ്ബെക്കിസ്ഥാന്റെ ആഭിമുഖ്യത്തിൽ നടന്ന് പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത യോഗ പ്രേമികളുമായി പ്രധാനമന്ത്രി സംവദിക്കുകയും യോഗ പ്രദർശനങ്ങൾ വീക്ഷിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവിന്റെ പ്രത്യേക […]Read More
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൻ്റെ പരമ്പരാഗത ക്ലാസിക്കൽ, നാടോടി, വംശീയ കലാ രൂപങ്ങളുടെ വർണ്ണപ്പൊലിമയും താളമേളങ്ങളും ഒത്തുചേരുന്ന ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ഓണഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്. വെള്ളയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മ്യൂസിയം, പാളയം, സ്റ്റാച്ച്യൂ വഴി കടന്ന് കിഴക്കേകോട്ടയിൽ സമാപിക്കും. ചടങ്ങിൽ ഗവർണർ […]Read More
വാഷിംഗ്ടൺ: ആൽഷീമേഴ്സ് രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടെത്തുന്നതിനുള്ള ആദ്യത്തെ സിംഗിൾ-ബയോമാർക്കർ രക്തപരിശോധനയ്ക്ക് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകി. ഓർമക്കുറവോ മറ്റ് ജ്ഞാനപരമായ പ്രയാസങ്ങളോ അനുഭവപ്പെടുന്ന 55 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന ആളുകളിലാണ് ഈ പരിശോധന നടത്തുക. റോഷ്, എലി ലില്ലി എന്നീ പ്രമുഖ ഔഷധ നിർമാണ കമ്പനികൾ സംയുക്തമായി വികസിപ്പിച്ച ‘ഇലക്സിസ് ഫോസ്ഫോ-ടൗ 217 പ്ലാസ്മ (pTau217)’ എന്നാണ് ഈ ടെസ്റ്റിന്റെ പേര്. രക്തത്തിലെ ‘ഫോസ്ഫോറിലേറ്റഡ് ടൗ 217’ […]Read More
എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. പവന് 1,17,200 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും താഴുകയായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവുണ്ടായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ […]Read More
ത്രിശൂലി (നേപ്പാൾ): ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ നേപ്പാളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടിബറ്റിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ത്രിശൂലി മേഖലയിൽ നിന്നും ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അതേസമയം, നേപ്പാളിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ലോങ്ചാങ് നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചൈന എർത്ത്ക്വേക് നെറ്റ്വർക്ക് സെൻ്ററിനെ ഉദ്ധരിച്ച് സിജിടിഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. […]Read More
ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ എ (H1N1) പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മടിക്കാതെ ഉടൻ തന്നെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ മാത്രം ഇതുവരെ 1,770-ലധികം പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ പടരുന്നത് സാധാരണ സീസണൽ H1N1 വൈറസ് […]Read More
പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരനായ പത്തനംതിട്ട സ്വകാര്യ സ്കൂളിലെ ഡ്രൈവർ അബു (58) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒൻപത് ബംഗാൾ സ്വദേശികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് മുൻപിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതമായി മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ച കാർ വഴിയാത്രക്കാരെയും മറ്റ് നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]Read More
മോസ്കോ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ (CIA) യുടെ മേധാവി ജോൺ റാറ്റ്ക്ലിഫിന്റെ അപ്രതീക്ഷിത മോസ്കോ സന്ദർശനത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ധരിപ്പിച്ചതായി ക്രെംലിൻ വ്യക്തമാക്കി. എങ്കിലും റാറ്റ്ക്ലിഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായാണ് ചർച്ചകൾ നടത്തിയതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. സി.ഐ.എ മേധാവിയായുള്ള ചുമതലയേറ്റ ശേഷം ജോൺ റാറ്റ്ക്ലിഫ് നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കൻ ഏജൻസിയും തമ്മിൽ നടന്ന ഈ ചർച്ചകളെ […]Read More
ന്യൂഡൽഹി: പ്രളയം കനത്ത നാശം വിതച്ച നേപ്പാളിലേക്ക് 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളും അയച്ച് ഇന്ത്യ. താത്കാലിക ഷെൽട്ടറുകൾ, വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C130J) വിമാനത്തിൽ എത്തിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രളയക്കെടുതി നേരിടുന്ന നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര […]Read More
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സമൃദ്ധിയുടെയും പ്രത്യാശയുടെയും സന്ദേശവുമായി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നു. ജാതി-മത ചിന്തകൾക്കതീതമായി ലോകമെമ്പാടുമുള്ള മലയാളികൾ സാംസ്കാരിക ഐക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ തിരുവോണപ്പുലരിയെ വരവേൽക്കുന്നത്. പൂക്കളങ്ങളും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയുമായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനമൊട്ടാകെ ആഘോഷ ലഹരിയിലാണ്. നഗരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാണിജ്യ കേന്ദ്രങ്ങളും മാളുകളും തെരുവുകളും ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാണ്. കൊച്ചി നഗരത്തിൽ കാർണിവൽ പ്രതീതി സൃഷ്ടിച്ചുകൊണ്ട് വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. വരും ദിവസങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് […]Read More
